Friday, December 18, 2009

ദാസനും വിജയനും മനോരമയുടെ ചെലവില്‍ ബംഗ്ലാദേശില്‍

കേരളത്തില്‍ നിന്ന് മോഷണം പോയ കിരീടംതേടി അമേരിക്കയിലെത്തിയ സിനിമാ സിഐഡികളായ ദാസന്റെയും വിജയന്റെയും കുറ്റാന്വേഷണത്തെ അനുസ്മരിപ്പിക്കുന്ന കെട്ടുകഥയുമായി 'മലയാള മനോരമ. മാധ്യമരംഗത്ത് കെട്ടുകഥകള്‍ സുലഭമാണെങ്കിലും ഈ കഥ വിവരക്കേടില്‍ ചാലിച്ച ഭാവനാവിലാസത്താല്‍ മുഴച്ചുനില്‍ക്കുന്നു.

ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറിനെ പിടികൂടാന്‍ കര്‍ണാടക പൊലീസിലെ കമാന്‍ഡോകള്‍ വേഷംമാറി ബംഗ്ലാദേശില്‍ പോയെന്നും അവിടെ പല വേഷങ്ങളില്‍ നാലുമാസം കഴിഞ്ഞെമാണ് 17ന് വ്യാഴാഴ്ച മലയാള മനോരമ ഒന്നാം പേജില്‍ കൊടുത്ത വാര്‍ത്ത. കര്‍ണാടക പൊലീസ് ഭീകരവാദികളെ പിടികൂടാന്‍ ലോകമെങ്ങും വലവീശിയതായും കേരള പൊലീസ് കേന്ദ്രത്തിന് കത്തെഴുതി കാത്തിരുന്നതായും സ്ഥാപിക്കാനാണ് ഈ കഥ അവതരിപ്പിച്ചത്. പൊലീസ് കേന്ദ്രങ്ങളിലും മാധ്യമവൃത്തങ്ങളിലും ഈ വാര്‍ത്ത ഉണ്ടാക്കിയത് കടുത്ത പരിഹാസം. നസീറിനെയും കൂട്ടാളി ഷഫാസിനെയും സസൂക്ഷ്മമം നിരീക്ഷികയും ഇരുവരെയും പിടികൂടാന്‍ നിര്‍ണായകമായ വിവരം കേന്ദ്രത്തിന് നല്‍കുകയുംചെയ്ത കേരള പൊലീസിനെ പരിഹസിക്കാനാണ് വേഷംമാറിയ കഥ ഇറങ്ങിയത്.

ബംഗളൂരുവിലെ സ്ഫോടനപരമ്പരയില്‍ നസീറിനുള്ള പങ്കിനെക്കുറിച്ച് കര്‍ണാടക പൊലീസിന് സൂചന നല്‍കിയതുതന്നെ സംസ്ഥാന ഇന്റലിജന്‍സാണ്. ഇതെല്ലാം മറച്ചുവയ്ക്കാനാണ് മനോരമയുടെ കെട്ടുകഥ. ബംഗ്ല്ലാദേശില്‍ നാലുമാസം വേഷംമാറി നടന്ന ബംഗളൂരു പൊലീസ് നസീറിനെ പിടികൂടാന്‍ 'അതിസാഹസിക പദ്ധതി' തയ്യാറാക്കിയത്രേ. ബംഗ്ലാദേശിലേക്ക് ഒരു പൊലീസുകാരനും പോയിട്ടില്ല. സംസ്ഥാന പൊലീസിനെക്കൊണ്ടോ, കേന്ദ്ര ഏജന്‍സിക്കുപോലുമോ മറ്റൊരു രാജ്യത്തു പോയി കേസ് അന്വേഷിക്കാനോ പ്രതിയെ പിടിക്കാനോ നിയമം അനുവദിക്കുന്നുമില്ല. പാസ്പോര്‍ട്ട് റദ്ദാക്കുക, ഇന്റര്‍പോളിന്റെ സഹായം തേടുക, ബന്ധപ്പെട്ട രാജ്യത്തിന്റെ സഹകരണത്തോടെ പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരിക ഇതൊക്കെയേയേ ചെയ്യാന്‍ കഴിയൂ. വായനക്കാരെ പറ്റിക്കാനുള്ള വ്യഗ്രതയില്‍ പടച്ച വാര്‍ത്തയില്‍ ഒരുപാട് വിഡ്ഢിത്തം കടന്നുകൂടി. ഇന്ത്യയില്‍ കേസില്‍ പെട്ടവരെ വേഷംമാറി പോയി പിടികൂടാമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ മഹാരാഷ്ട്ര 'ദാസവിജയന്മാരെ' പലതവണ അയച്ചേനെ. ബന്ധപ്പെട്ട രാജ്യം തീരുമാനിക്കാതെ ഒന്നും ചെയ്യാനാകില്ല. പ്രതികളെ കൈമാറുന്ന ഉടമ്പടിയുള്ളതിനാലും ഏകപക്ഷീയമായി ഒന്നും ചെയ്യാനാകില്ല. ഇന്ത്യയുമായി നല്ല ബന്ധമുള്ളതുകൊണ്ടാണ് പ്രതികളെ അതിര്‍ത്തി കടത്തിവിടാന്‍ ബംഗ്ലാദേശ് തയ്യാറായത്. അതും അസാധാരണം.

മനോരമ വാര്‍ത്തയിലെ മറ്റൊരു തമാശ വേഷംമാറി പ്രതികളെ പിടികൂടാന്‍ പോയത് കര്‍ണാടക പൊലീസിലെ കമാന്‍ഡോകളാണെന്നത്. കമാന്‍ഡോകളെ എന്തിനാണ് ഉപയോഗിക്കുന്നതെന്ന സാമാന്യവിവരംപോലും പത്രത്തിനും ലേഖകനും ഇല്ലാതെപോയി. കമാന്‍ഡോകള്‍ കെട്ടിയവേഷം എന്താണ് എന്ന് അടുത്ത ദിവസത്തെ മനോരമയില്‍ വന്നേക്കും. തടിയന്റവിട നസീറും ഷഫാസും ധാക്കയിലെത്തിയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയെ സംസ്ഥാന ഇന്റലിജന്‍സ് മേധാവി അറിയിച്ചത് 2009 ഏപ്രിലിലാണ്. അതിര്‍ത്തി കടത്താന്‍ ഇരുവരെയും സഹായിച്ചവരെക്കുറിച്ചും തിരിച്ചറിയാനുള്ള അടയാളവും ടെലിഫോണ്‍ നമ്പരും ഈ റിപ്പോര്‍ട്ടിലുള്ളത്. ഇത്തരം വിവരം കിട്ടിയാല്‍ റോയെ അറിയിച്ച് ബന്ധപ്പെട്ട രാജ്യത്തിലെ ഏജന്‍സികളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയെന്നതാണ് നടപടിക്രമവും കീഴ്വഴക്കവും. കേരള പൊലീസ് അതാണ് ചെയ്തതും.

ദേശാഭിമാനി 181209

5 comments:

  1. സാധനം കയ്യിലുണ്ടോ? സാധനം കയ്യിലുണ്ടോ?

    കേരളത്തില്‍ നിന്ന് മോഷണം പോയ കിരീടംതേടി അമേരിക്കയിലെത്തിയ സിനിമാ സിഐഡികളായ ദാസന്റെയും വിജയന്റെയും കുറ്റാന്വേഷണത്തെ അനുസ്മരിപ്പിക്കുന്ന കെട്ടുകഥയുമായി 'മലയാള മനോരമ. മാധ്യമരംഗത്ത് കെട്ടുകഥകള്‍ സുലഭമാണെങ്കിലും ഈ കഥ വിവരക്കേടില്‍ ചാലിച്ച ഭാവനാവിലാസത്താല്‍ മുഴച്ചുനില്‍ക്കുന്നു.

    ReplyDelete
  2. poto required to arrest this blog poster and manorama who ever say ny thing agnist india
    india is greater than ur CPM or ny party u like people have no regret to say agnist india to support china shut up man bad political porott writing

    ReplyDelete
  3. ബാംഗ്ലൂര്‍ പോലീസിന്റെ രഹസ്യങ്ങള്‍ ചോരാതിരിക്കാനുള്ള കഴിവിനെയും നസീറിനെ ഒരുനോക്ക് കാണാന്‍ പോലും അനുവദിക്കാതിരിക്കാനുള്ള മിടുക്കിനെയും വാഴ്ത്തുന്ന മനോരമക്ക് എങ്ങിനെയാണാവോ ഈ വിവരം ചോര്‍ന്നുകിട്ടിയത്.

    ReplyDelete
  4. ചോദ്യം ചോദിക്കല്ലേ ജിവി. മനോരമ ഇന്നു പറയുന്നത് നാളെ ഏറ്റു പറയാന്‍ പഠിക്കൂ..

    ReplyDelete
  5. പലതരം മാഫിയകള്‍ ഉണ്ട്.
    മണല്‍മാഫിയ മുതല് റിയല്‍estate മാഫിയ വരെ. എന്നാല്‍ അതിന്റെയെല്ലാം മാതാവാണ് മാധ്യമ മാഫിയ. മറ്റു മാഫിയകള്ടെ സൃഷ്ടി സ്ഥിതി സംഹാരം എന്നിവയില്‍ ഇന്നത്തെ കേരളത്തില്‍ ഇതിനേക്കാള്‍ നന്നായി(!) ഇടപെടാന്‍ മറ്റാര്‍ക്കും സാധ്യമല്ല. സമാന വിഷയങ്ങള്‍ക്ക്‌ എങ്ങനെയാണ് അജഗജാന്തര പരിഗണന ലഭിക്കുന്നതെന്ന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മാധ്യമങ്ങള്‍ നോക്കിയാല്‍ മതി. ഓര്‍ക്കുന്നുണ്ടോ എന്തായിരുന്നു കോലാഹലം, ബെന്നറ്റ്‌ കൊല്മാന്റെ ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിയെ ഏറ്റെടുക്കാന്‍ ‍ ശ്രമിച്ചു എന്ന് പ്രചരിപ്പിച്ചപ്പോള്‍ ?അത് വെറും അന്തപ്പുര മുതലാളികളുടെ വിഴുപ്പലക്കലും കേട്ടാലറക്കുന്ന നീല വീര പോരാട്ടവും ആയിരുന്നെന്നു നാം പിന്നീട് അറിഞ്ഞു
    കാലം മാറിയപ്പോ മറ്റൊരു മാധ്യമ പ്രസ്ഥാനത്തില്‍ പാവം ശശികുമാര് പോയി അവിടെ മര്‍ഡോക്ക് വന്നു, ഉറുമ്പ് അനങ്ങിയോ ? എന്നാലോ വിളമ്പുന്നത് മുഴുവന്‍ ശുദ്ധ ഇടതു കംമ്യൂനിസ്ട്ടു ഗീര്‍വാണം. ഇന്ത്യയിലെ മുന്‍നിര കുത്തക,ഗോയങ്കായുടെ ഇപ്പോഴത്തെ ബീജേപി നേതാവ് അരുണ്‍ ശൂരിയുടെ കൊച്ചു പത്രം മലയാളം വാരിക പോലും എത്ര വലിയ കംമ്യൂനിസ്ടു സ്നേഹമാണ് കാണിക്കുന്നത് ?... ഒരു എഴുത്ത് നോക്കൂ, എകെ ജി യുടെ ഹൃദയം,സ്നേഹം നഷ്ടപ്പെട്ട പാര്‍ടി, ഈമ്മേസിന്റെ ബുദ്ധി നഷ്ടപ്പെട്ട പാര്‍ടി...കേട്ടാല്‍ തോന്നും ഗോയങ്കയും ശൂരിയും മാത്തുച്ചായനും എം.വിദേവന്മൊക്കെ "എന്തൊരു ബഹുമാനത്തോടെ എത്ര അകമഴിഞാണ്" എ കെജി ഈയെ മ്മേസിനെയൊക്കെ സഹായിച്ചത് ?രാജ്യദ്രോഹികള്,അഴിമതിക്കാര്,ഈ പട്ടമൊക്കെ അന്നത്തെ നേതാക്കള്‍ക്ക് നല്കിയതാരായിരുന്നു.മാധ്യമങ്ങള്‍ തന്നെ. അന്നുമിന്നും വലതു പക്ഷത്തിനു കൊണ്ഗ്രെസ്സിനു ഘടകകക്ഷി പോലെ ആണ് മുഖ്യധാരാ മാധ്യമങ്ങള്. വലതു മൊന്തന്മാര്‍കക് രാഷ്ട്രീയ ഐഡിയ നല്‍കുന്നത് പോലും അവരാണ്.കേരളത്തിലെ ഏറ്റവും വലിയ hypocratic‍ പ്രസ്ഥാനം ഏതെന്നു ചോദിച്ചാല്‍ പറയാം മലയാള മാധ്യമങ്ങള്‍ എന്ന്.

    ReplyDelete