സൈബര്‍ കേസ് പ്രതി ബാലനും മകനുമെതിരെ കേസെടുക്കാന്‍ അനുമതി
കോടതിക്ക് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് 'ഡിഫന്‍ഡര്‍' മാസിക പ്രിന്ററും പബ്ളിഷറുമായ അനീഷ് ബാലനും അച്ഛന്‍ ടി എസ് ബാലനുമെതിരെ കേസെടുക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി. 'സുഭാഷിതം' ചീഫ് ന്യൂസ് എഡിറ്ററും റീമാ സ്കൂള്‍ ഓഫ് ജേര്‍ണലിസം പ്രിന്‍സിപ്പലുമായ സാലി മോനായി നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ കേസിലെ പ്രതികളാണ് ടി എസ് ബാലനും അനീഷ് ബാലനും.
2002ല്‍ ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ സീനിയര്‍ മിനിസ്റ്ററായിരുന്ന ടി എസ് എബ്രഹാമിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് വ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കി ഇന്റര്‍നെറ്റ്വഴി മോര്‍ഫ് ചെയ്ത അശ്ളീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ഈ കേസില്‍ ബാലനും മകനും കോടതി ശിക്ഷവിധിച്ചിരുന്നു. വിധിക്കെതിരെ 2008 ജനുവരിയിലെ 'ഡിഫന്‍ഡര്‍' ലക്കത്തില്‍വന്ന സൈബര്‍ കേസ് അപ്പീല്‍ ഭാഗികമായി അനുവദിച്ചു എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയാണ് കോടതിയലക്ഷ്യത്തിന് വഴിതെളിച്ചത്. കോടതികളുടെ അന്തസ്സിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യ നിയമപ്രകാരം കുറ്റകരമാണെന്നും നിയമനടപടികള്‍ കൈക്കൊള്ളാന്‍ അനുവാദം നല്‍കണമെന്നും കാണിച്ച് സാലി മോനായി നല്‍കിയ അനുവാദ ഹര്‍ജിയിലാണ് അഡ്വക്കറ്റ് ജനറലിന്റെ ഉത്തരവ്.
ദേശാഭിമാനി 061209
പഴയൊരു സൈബര്‍ കേസ് വര്‍ത്തമാനം.
ReplyDeleteപ്രമുഖ പത്രത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമച്ച മലയാളിയായ യുവ പത്രപ്രവര്‍ത്തകനെ കര്‍ണാടക പോലീസ് വര്‍ക്കലയില്‍ അറസ്‌റ്റ് ചെയ്‌തു. ബംഗളുരുവിലെ മിഡ്‌ഡേ പത്രത്തിന്റെ മൊബൈല്‍ ന്യൂസ് അലര്‍ട്ടില്‍ വ്യാജവാര്‍ത്ത കടത്തിവിട്ട ഇടവ സ്വദേശി ബി.എഫ്.ഫിറോസ്(31) നെയാണ് പട്ടം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കര്‍ണാടക പോലീസ് പിടികൂടിയത്. മിഡ്‌ഡേയില്‍ ജോലി നോക്കിയിരുന്ന ഫിറോസിനെ മാനേജ്‌മെന്റ് പുറത്താക്കിയതിനെതുടര്‍ന്നാണ് അപകീര്‍ത്തികരമായ വാര്‍ത്ത തയാറാക്കി മൊബൈല്‍ അലര്‍ട്ടിലൂടെ പ്രചരിപ്പിച്ചത്.
ReplyDeleteബംഗളുരുവിലെ ചില പ്രദേശങ്ങളില്‍ സ്‌ഫോടനം നടന്നുവെന്നും പത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നുമുള്ള തരത്തില്‍ വിശ്വസനീയമായ വാര്‍ത്തകളാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്.
ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നു പത്ര ഉടമകള്‍ സൈബര്‍ പോലീസിനു പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വര്‍ക്കല ഇടവ സ്വദേശിയുടെ പങ്കു തിരിച്ചറിഞ്ഞത്. ഐ.പി. നമ്പറിന്റെ സഹായത്തോടെയാണ് ആളെ തിരിച്ചറിഞ്ഞത്.Mangalam