ഗോവയില്‍ ഈ വര്‍ഷം ദീപാവലി തലേന്നുണ്ടായ സ്ഫോടനത്തിനു പിന്നിലും സംഘപരിവാര്‍ നേതാവ് സന്ന്യാസിനി പ്രജ്ഞാസിങ്ങാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. മലേഗാവ് സ്ഫോടനക്കേസ് പ്രതികൂടിയായ പ്രജ്ഞാസിങ്ങുമായി ഗോവ സ്ഫോടനക്കേസ് പ്രതികള്‍ നിരന്തരം ഫോണില്‍ ആശയവിനിമയം നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഒക്ടോബര്‍ 16നാണ് ഗോവയിലെ മഡ്ഗാവില്‍ സ്ഫോടനത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മാല്‍ഗൌണ്ട പാട്ടീല്‍, യോഗേഷ് നായിക് എന്നിവരാണ് മരിച്ചത്. രാത്രി ഒമ്പതരയ്ക്ക് സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ സ്ഫോടനമുണ്ടാവുകയായിരുന്നു. സ്കൂട്ടറില്‍ കൊണ്ടുപോയ സ്ഫോടനവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുസംഘടനയായ സനാതന്‍ സന്‍സ്തയുടെ സജീവപ്രവര്‍ത്തകരായിരുന്നു ഇരുവരും. സനാതന്‍ സന്‍സ്തയുടെ ആസ്ഥാനമായ ഗോവയിലെ രാംനന്ദിയിലെ ആശ്രമത്തില്‍നിന്ന് ബോംബ് നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കള്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഗോവയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു സന്‍സ്ത പ്രവര്‍ത്തകരുടെ ലക്ഷ്യം. ഗോവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രജ്ഞാസിങ്ങും കൂട്ടരും പ്രവര്‍ത്തിച്ച അഭിനവ് ഭാരത് എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകരും സന്‍സ്ത നേതാക്കളും നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. രണ്ടു സംസ്ഥാനത്തിലായി അന്വേഷണം വേണ്ടതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കേസ് കൈമാറി. മലേഗാവ് കേസിലെ പ്രതികളായ പ്രജ്ഞാസിങ്ങിനും കേണല്‍ ശ്രീകാന്ത് പുരോഹിതിനും
ഗോവസ്ഫോടനത്തിലും പങ്കുള്ളതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞെന്ന് ഗോവ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ കെ ഡി സിങ് അറിയിച്ചു. എന്നാല്‍, അന്വേഷണഘട്ടത്തിലായതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പടുത്താനാകില്ല. ഗോവസ്ഫോടനവുമായി ബന്ധപ്പെട്ട് പാട്ടീലിന്റെയും നായിക്കിന്റെയും സുഹൃത്തുക്കളും സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരുമായ വിനയ് തലേക്കര്‍, വിനായക് പാട്ടീല്‍, ധനഞ്ജയ് അക്ഷേക്കന്‍ എന്നിവരെ നേരത്തെ അറസ്റുചെയ്തിരുന്നു. മലേഗാവ് സ്ഫോടനത്തിനുമുമ്പുതന്നെ പാട്ടീലുമായി പ്രജ്ഞയ്ക്ക് ബന്ധമുണ്ടായിരുന്നു. മലേഗാവ് സ്ഫോടനത്തിനുശേഷം കേണല്‍ പുരോഹിതിന്റെ അടുത്ത ബന്ധുവുമായും പാട്ടീല്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ സിംകാര്‍ഡുകള്‍ നിരന്തരം മാറ്റുകയെന്ന തന്ത്രം പാട്ടീല്‍ സ്വീകരിച്ചിരുന്നു. പാട്ടീല്‍ ഉപയോഗിച്ച മറ്റ് നമ്പരുകള്‍കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 2008 സെപ്തംബറില്‍ മലേഗാവിലുണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രജ്ഞാസിങ്ങും കേണല്‍ പുരോഹിതുമടക്കം അഭിനവ് ഭാരത് സംഘടനയില്‍പ്പെട്ട എട്ടുപേരാണ് പ്രതികള്‍. മലേഗാവ് സ്ഫോടനത്തിനു പുറമെ നന്ദേദ്, കാപുര്‍ സ്ഫോടനങ്ങളും പ്രജ്ഞാസിങ്ങും കൂട്ടരും ആസൂത്രണം ചെയ്തതാണെന്നു കണ്ടെത്തിയിരുന്നു. എബിവിപി പ്രവര്‍ത്തകയായിരുന്ന പ്രജ്ഞാസിങ് സന്യാസം സ്വീകരിക്കുകയും സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയുമായിരുന്നു. രാജ്നാഥ്സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൌഹാന്‍ തുടങ്ങി മുതിര്‍ന്ന ബിജെപി നേതാക്കളുമായും ആര്‍എസ്എസ് നേതാക്കളുമായും അടുത്ത ബന്ധമാണ് പ്രജ്ഞയ്ക്കുള്ളത്.
ദേശാഭിമാനി വാര്‍ത്ത 221209

ReplyDelete