തലേക്കുന്നില്‍ ബഷീര്‍ രചിച്ച "കെ ദാമോദരന്‍ മുതല്‍ കുഞ്ഞനന്തന്‍നായര്‍ വരെ'' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ വിഖ്യാത നോവലിസ്റ്റ് കാക്കനാടന്‍ പറഞ്ഞതായി ഒരു വാചകം മാതൃഭൂമി (ഡിസംബര്‍ 12, തിരു.) റിപ്പോര്‍ട്ട് ചെയ്തിരുന്നു. "ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ പാര്‍ടിയുടെ മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുകയില്ലായിരുന്നു'' എന്ന് കാക്കനാടന്‍ പറഞ്ഞതായാണ് വാര്‍ത്ത.
ആ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഭൂപരിഷ്കാരം, വിദ്യാഭ്യാസ പരിഷ്കാരം, തൊഴില്‍ബന്ധത്തില്‍ ഒരു പൊളിച്ചെഴുത്ത്, പിന്നോക്ക വിഭാഗങ്ങളോട് നീതി, നിരവധി വികസന പദ്ധതികള്‍ തയ്യാറാക്കല്‍ മുതലായവ നടപ്പാവുകയില്ലായിരുന്നു. തൊഴിലെടുത്തു ജീവിക്കുന്നവരോട് മറ്റ് സംസ്ഥാനങ്ങളിലേതില്‍നിന്നും വ്യത്യസ്തമായ സമീപനം കേരളത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു.
ഭരണത്തിനു ഒരു ബദല്‍ മാതൃക ഉണ്ടെന്നും അതിനുകീഴില്‍ ചൂഷിത - പീഡിത ജനവിഭാഗങ്ങള്‍ക്ക് മുമ്പ് ലഭിക്കാത്ത നീതി ലഭിക്കുമെന്നും ഇന്ത്യയില്‍ ആദ്യം തെളിയിച്ചത് സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തിനുശേഷം നിലവില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റായിരുന്നു. കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, മറ്റ് പുരോഗമന ചിന്താഗതിക്കാരും - ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ - അംഗീകരിച്ച വസ്തുതയാണത്.
മുതലാളിത്ത വ്യവസ്ഥയിന്‍കീഴില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ വന്നാല്‍ മുതലാളിത്ത ചിന്താഗതിയും ശൈലിയും മറ്റും പാര്‍ടിയെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഭരണത്തില്‍ വന്നില്ലെങ്കിലും ഈ സ്വാധീനം ചെലുത്താന്‍ ശ്രമം നടക്കും. ഈ സാധ്യത ഉണ്ടെന്നുവെച്ച് കമ്യൂണിസ്റ്റുകാര്‍ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളില്‍ ജനങ്ങളെ സംഘടിപ്പിക്കാനും സമരം നടത്താനും ശ്രമിക്കാതിരിക്കയില്ല. പാര്‍ടിയെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ആദ്യം ശ്രമിക്കുക. അത് നടക്കാതെ വരുമ്പോഴാണ് നക്കിക്കൊല്ലാനുള്ള നീക്കം നടക്കുക. മുതലാളിത്തവുമായി ബന്ധപ്പെട്ടാല്‍ മൂല്യശോഷണം വരുമെന്നു കരുതി അതിനുകീഴില്‍ പ്രവര്‍ത്തിക്കാതിരിക്കുകയല്ല പാര്‍ടി ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ സ്വാധീനത്തിനു പാര്‍ടിയിലെ ചിലര്‍ വശംവദരായേക്കാം. അങ്ങനെ സംഭവിച്ചാല്‍ ആ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുക, മുതലാളിത്ത വ്യവസ്ഥയിന്‍കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന പാര്‍ടികള്‍ മേല്‍പറഞ്ഞ വിപത്തിനെ നേരിടാന്‍ സദാജാഗ്രത പാലിക്കുക - ഇതാണ് ലെനിന്‍ പഠിപ്പിച്ച കമ്യൂണിസ്റ്റ് സംഘടനാ രീതി. അതാണ് ഇവിടെയും കമ്യൂണിസ്റ്റ് പാര്‍ടി പിന്തുടരുന്നത്.
പാര്‍ടി വളരുക, തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തില്‍ വരിക എന്നിവ ഉണ്ടായാല്‍ പാര്‍ടിയുടെ മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുമെന്ന വാദം കമ്യൂണിസത്തെ ആശയവാദപരമായി സമീപിക്കുന്നവരില്‍നിന്ന് ഉയരുന്നതാണ്. അവരില്‍ നിറഞ്ഞുനില്‍ക്കുന്നത് ഭീരുത്വമാണ്. വെല്ലുവിളികളെയും അപകടങ്ങളെയും നേരിടാനുള്ള നെഞ്ഞൂക്കല്ല.
ഇതേ യോഗത്തില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ മൊഴിയുകയുണ്ടായി, മാര്‍ക്സ് പറഞ്ഞ കമ്യൂണിസമല്ല റഷ്യയിലും ചൈനയിലും പ്രചരിച്ചത് എന്ന്. പാവം തരൂരിന്റെ ധാരണ മാര്‍ക്സിസം എന്നാല്‍ യേശുക്രിസ്തുവോ മുഹമ്മദ്നബിയോ പ്രചരിപ്പിച്ചതുപോലുള്ള ആശയസംഹിതയാണ് എന്നത്രെ. അതൊരു ശാസ്ത്രമാണെന്നും ഓരോ കാലത്തെയും പാര്‍ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സംഭാവനകളിലൂടെ അത് വളരുകയാണെന്നും അദ്ദേഹം മനസ്സിലാക്കിയ മട്ടില്ല.
ഇവരെയൊക്കെ എങ്ങനെ വസ്തുതകള്‍ പറഞ്ഞു മനസ്സിലാക്കാനാണ്? "മ''പത്രങ്ങള്‍ക്കാണെങ്കില്‍ ഇവരൊക്കെ അവതരിപ്പിക്കുന്ന വിഡ്ഢിത്തം വിളമ്പുന്നതിലാണ് കൂടുതല്‍ താല്‍പര്യം. രണ്ടു കൂട്ടരും ഇതൊക്കെ ചെയ്യുന്നത് ജനം കഴുതയാണെന്ന വിശ്വാസത്തിലും.
സി.പി. ചിന്ത വാരിക 251209
തലേക്കുന്നില്‍ ബഷീര്‍ രചിച്ച "കെ ദാമോദരന്‍ മുതല്‍ കുഞ്ഞനന്തന്‍നായര്‍ വരെ'' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ വിഖ്യാത നോവലിസ്റ്റ് കാക്കനാടന്‍ പറഞ്ഞതായി ഒരു വാചകം മാതൃഭൂമി (ഡിസംബര്‍ 12, തിരു.) റിപ്പോര്‍ട്ട് ചെയ്തിരുന്നു. "ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ പാര്‍ടിയുടെ മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുകയില്ലായിരുന്നു'' എന്ന് കാക്കനാടന്‍ പറഞ്ഞതായാണ് വാര്‍ത്ത.
ReplyDeleteആ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഭൂപരിഷ്കാരം, വിദ്യാഭ്യാസ പരിഷ്കാരം, തൊഴില്‍ബന്ധത്തില്‍ ഒരു പൊളിച്ചെഴുത്ത്, പിന്നോക്ക വിഭാഗങ്ങളോട് നീതി, നിരവധി വികസന പദ്ധതികള്‍ തയ്യാറാക്കല്‍ മുതലായവ നടപ്പാവുകയില്ലായിരുന്നു. തൊഴിലെടുത്തു ജീവിക്കുന്നവരോട് മറ്റ് സംസ്ഥാനങ്ങളിലേതില്‍നിന്നും വ്യത്യസ്തമായ സമീപനം കേരളത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു.
ഭരണത്തിനു ഒരു ബദല്‍ മാതൃക ഉണ്ടെന്നും അതിനുകീഴില്‍ ചൂഷിത - പീഡിത ജനവിഭാഗങ്ങള്‍ക്ക് മുമ്പ് ലഭിക്കാത്ത നീതി ലഭിക്കുമെന്നും ഇന്ത്യയില്‍ ആദ്യം തെളിയിച്ചത് സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തിനുശേഷം നിലവില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റായിരുന്നു. കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, മറ്റ് പുരോഗമന ചിന്താഗതിക്കാരും - ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ - അംഗീകരിച്ച വസ്തുതയാണത്.
മുതലാളിത്ത വ്യവസ്ഥയിന്‍കീഴില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ വന്നാല്‍ മുതലാളിത്ത ചിന്താഗതിയും ശൈലിയും മറ്റും പാര്‍ടിയെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഭരണത്തില്‍ വന്നില്ലെങ്കിലും ഈ സ്വാധീനം ചെലുത്താന്‍ ശ്രമം നടക്കും. ഈ സാധ്യത ഉണ്ടെന്നുവെച്ച് കമ്യൂണിസ്റ്റുകാര്‍ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളില്‍ ജനങ്ങളെ സംഘടിപ്പിക്കാനും സമരം നടത്താനും ശ്രമിക്കാതിരിക്കയില്ല. പാര്‍ടിയെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ആദ്യം ശ്രമിക്കുക. അത് നടക്കാതെ വരുമ്പോഴാണ് നക്കിക്കൊല്ലാനുള്ള നീക്കം നടക്കുക. മുതലാളിത്തവുമായി ബന്ധപ്പെട്ടാല്‍ മൂല്യശോഷണം വരുമെന്നു കരുതി അതിനുകീഴില്‍ പ്രവര്‍ത്തിക്കാതിരിക്കുകയല്ല പാര്‍ടി ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ സ്വാധീനത്തിനു പാര്‍ടിയിലെ ചിലര്‍ വശംവദരായേക്കാം. അങ്ങനെ സംഭവിച്ചാല്‍ ആ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുക, മുതലാളിത്ത വ്യവസ്ഥയിന്‍കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന പാര്‍ടികള്‍ മേല്‍പറഞ്ഞ വിപത്തിനെ നേരിടാന്‍ സദാജാഗ്രത പാലിക്കുക - ഇതാണ് ലെനിന്‍ പഠിപ്പിച്ച കമ്യൂണിസ്റ്റ് സംഘടനാ രീതി. അതാണ് ഇവിടെയും കമ്യൂണിസ്റ്റ് പാര്‍ടി പിന്തുടരുന്നത്.
പാര്‍ടി വളരുക, തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തില്‍ വരിക എന്നിവ ഉണ്ടായാല്‍ പാര്‍ടിയുടെ മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുമെന്ന വാദം കമ്യൂണിസത്തെ ആശയവാദപരമായി സമീപിക്കുന്നവരില്‍നിന്ന് ഉയരുന്നതാണ്. അവരില്‍ നിറഞ്ഞുനില്‍ക്കുന്നത് ഭീരുത്വമാണ്. വെല്ലുവിളികളെയും അപകടങ്ങളെയും നേരിടാനുള്ള നെഞ്ഞൂക്കല്ല.
ഇതേ യോഗത്തില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ മൊഴിയുകയുണ്ടായി, മാര്‍ക്സ് പറഞ്ഞ കമ്യൂണിസമല്ല റഷ്യയിലും ചൈനയിലും പ്രചരിച്ചത് എന്ന്. പാവം തരൂരിന്റെ ധാരണ മാര്‍ക്സിസം എന്നാല്‍ യേശുക്രിസ്തുവോ മുഹമ്മദ്നബിയോ പ്രചരിപ്പിച്ചതുപോലുള്ള ആശയസംഹിതയാണ് എന്നത്രെ. അതൊരു ശാസ്ത്രമാണെന്നും ഓരോ കാലത്തെയും പാര്‍ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സംഭാവനകളിലൂടെ അത് വളരുകയാണെന്നും അദ്ദേഹം മനസ്സിലാക്കിയ മട്ടില്ല.
ഇവരെയൊക്കെ എങ്ങനെ വസ്തുതകള്‍ പറഞ്ഞു മനസ്സിലാക്കാനാണ്? "മ''പത്രങ്ങള്‍ക്കാണെങ്കില്‍ ഇവരൊക്കെ അവതരിപ്പിക്കുന്ന വിഡ്ഢിത്തം വിളമ്പുന്നതിലാണ് കൂടുതല്‍ താല്‍പര്യം. രണ്ടു കൂട്ടരും ഇതൊക്കെ ചെയ്യുന്നത് ജനം കഴുതയാണെന്ന വിശ്വാസത്തിലും.
good
ReplyDeleteകൂംബു ചീഞ്ഞുപോയ ആ ശാസ്ത്രം ഇനി താഴോട്ടല്ലാതെ മുകളിലേക്ക്
ReplyDeleteവളരാനിടയില്ല. ഇനി ഇടതുപക്ഷ ആശയങ്ങളില്‍ നിന്നും പുതിയ വല്ല ശാസ്ത്ര മുകുളങ്ങളും കിളിര്‍ത്താലേ പ്രതീക്ഷക്ക് വകയുള്ളു :)
മറ്റൊരു പോസ്റ്റില്‍ ബീഫ് ഫ്രൈ പറഞ്ഞ പോലെ ചിത്രകാരന്റെ കൈവശം വ്യക്തമായ എന്തെങ്കിലും പുതിയ ദര്‍ശനമോ, ശാസ്ത്രമോ ഉണ്ടെങ്കില്‍ ഇവിടെയോ ചിത്രകാരന്റെ ബ്ലോഗിലോ പോസ്റ്റു ചെയ്യുമല്ലോ. വെറുതെ ഇത്തരത്തില്‍ വാചകമടിച്ച് സമയം കളഞ്ഞിട്ട് പ്രയോജനം ഇല്ലല്ലോ.
ReplyDeleteഉണ്ടല്ലോ!
ReplyDeleteജനാധിപത്യ സോഷിയലിസ്റ്റ് സെക്യുലർ സമൂഹം
"തൊഴിലാളി വർഗ്ഗത്തിൽ" മാത്രം കെട്ടിപിടിച്ചിരിക്കാതെ മനുഷ്യവർഗ്ഗതെ വിശാലമായി കാണണം!
സി.പി.എമ്മിനു സ്വന്തമായി ഒരു പാര്‍ട്ടി പരിപാടിയും അത് നടപ്പിലാക്കാനുള്ള സംഘടനാ സംവിധാനവും ഉണ്ട്. തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ചൊക്കെ ഉള്ള കൃത്യമായ നിലപാട്. അത്തരത്തില്‍ എന്ത് സംവിധാനമാണ് കാക്കര പറഞ്ഞ ആശയത്തിനുള്ളത്, അത് ആരു നടപ്പിലാക്കും, എങ്ങിനെ നടപ്പിലാക്കും എന്നൊക്കെ വിശദീകരിക്കാമോ? ഇന്നുള്ള രാഷ്ട്രീയകക്ഷികളില്‍ കാക്കര പറയുന്ന ആശയത്തോട്(അത് തെറ്റോ ശരിയോ എന്നുള്ള തര്‍ക്കത്തിലേക്ക് കടക്കുന്നില്ല) യോജിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന ഏതെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ ഏതാണ്?
ReplyDeleteഒരു ആശയവും രൂപികരിക്കുമ്പോൽ തന്നെ നടപ്പിലാക്കാൻ ഒരു പ്രസ്ഥാനവും ഉണ്ടായിട്ടില്ല, എന്നുവെച്ചാൽ പ്രസ്ഥാനം വളർന്നതിന്‌ശേഷമല്ല ആശയ സംഹിത രൂപപ്പെടുക. നാം മുന്നോട്ട് വെയ്ക്കുന്ന ആശയ സംഹിതയിലേക്ക് ജനങ്ങൾ ഇഴകിചേരുകയാണ് (അടിച്ചേൽപ്പിക്കുകയല്ല!). ദി കാപ്പിറ്റൽ എഴുതുമ്പോൽ കമ്യുണിസ്റ്റ് പർട്ടികൾ നിലവിലൂണ്ടായിരുന്നില്ല. കാലക്രമേണ ആശയത്തോട് അടുത്തവർ പർട്ടിയായി വളരുകയായിരുന്നു. പിന്നേയും വെട്ടിതിരുത്തലുകൾ നടത്തി മുന്നേറി!
ReplyDelete"സോഷ്യലിസം എന്റെ കാഴ്ച്ചപ്പാടിൽ" എന്ന എന്റെ പോസ്റ്റുംകൂടി വായിക്കാവുന്നതാണ്. ഇതിൽ കുറച്ചു് കൂടി വിശദമാക്കിയിട്ടുണ്ട്.
സോഷ്യലിസത്തിന് ഏതു മാർഗ്ഗവും രേഖയും ആവാം. ആവശ്യമെങ്ങിൽ ബദൽ രേഖയും (എം.വി.ആർ. ന്റെ അല്ല) സീകരിക്കാമല്ലോ. സോഷ്യലിസത്തിന്റെ രൂപം ദ്രാവകം പോലെ, പ്രദേശത്തിനും, കാലത്തിനും അനുസരിച്ച് മാറികൊണ്ടിരിക്കുകയും ചെയ്യും, ഒന്നും നിശ്ഛലമല്ല. സോഷ്യലിസത്തിന് ഒരു ചട്ടകൂടോ, കണ്ണടച്ച് വായിക്കാനും അടിച്ചേൽപ്പിക്കാനും ഒരു വിശുദ്ധ പുസ്തകവുമില്ല. വിശപ്പിന്റെയും പ്രായോകികതയുടെയും ഉൾവെളിച്ചം, അതാണ് സോഷ്യലിസത്തിന്റെ മാർഗ്ഗരേഖ. സോഷ്യലിസത്തിന്റെ ആശയും ആശയവും മാർഗ്ഗവും എവിടെ കണ്ടാലും താലപ്പൊലി പിടിച്ച് ആനയിക്കണം. ആനയും അമ്പാരിയും ആയിക്കോട്ടെ! അതിനാൽ മാനവരാശ്ശിക്ക് മുന്നില്ലുള്ള സാമ്പത്തിക ശാസ്ത്രങ്ങളായ കമ്മ്യുണിസത്തിലും, കാപ്പിറ്റലിസത്തിലും, ഇന്ത്യൻ പേറ്റന്റുള്ള സമ്മിശ്ര സാമ്പത്തികവ്യവസ്ഥയിലും എന്നുവേണ്ട സോഷ്യലിസം ഗീതയിലും ഖുറാനിലും ബൈബിലിളും കിട്ടും, തപ്പി നോക്കണം! ഒന്നും വിടരുത്, വിശപ്പിന്റെ വിളി അത്ര ശക്തമാണ്.