Friday, December 11, 2009

നൊബേല്‍ കമ്മിറ്റി ഊഞ്ഞാലാ ഊഞ്ഞാലാ...:)

സമാധാനം സ്ഥാപിക്കാന്‍ യുദ്ധം അനിവാര്യം: ഒബാമ

ഓസ്ളോ: രാഷ്ട്രത്തലവന്‍ എന്ന നിലയില്‍, മഹാത്മാഗാന്ധിയുടെയും മാര്‍ടിന്‍ ലൂഥര്‍ കിങിന്റെയും ആശയങ്ങള്‍ മാത്രം പിന്തുടരാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. സമാധാനം നിറഞ്ഞ ലോകം സൃഷ്ടിക്കാന്‍ ചില ഘട്ടങ്ങളില്‍ യുദ്ധം അനിവാര്യമാണെന്നും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു. നോര്‍വെ തലസ്ഥാനമായ ഓസ്ളോയിലെ ഓസ്ളോ സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പത്നി മിഷേലും ഒപ്പമുണ്ടായിരുന്നു. പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ളവരുണ്ടെന്നും ഈ പുരസ്കാരം നേടിയ പ്രമുഖരുമായി തട്ടിച്ചുനോക്കുമ്പോള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ചെറുതാണെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റ് പദത്തില്‍ ഒമ്പതുമാസത്തെമാത്രം പരിചയമുള്ള ഒബാമയ്ക്ക് കഴിഞ്ഞ ഒക്ടോബറില്‍ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനിച്ച ഒബാമയ്ക്ക് നൊബേല്‍ സമ്മാനിക്കുന്നതിനെതിരെ നോര്‍വെയില്‍ റാലികള്‍ നടന്നു. ഒബാമയ്ക്കു പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ക്രിയാത്മകനടപടിയെന്നു പ്രതികരിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയും വിമര്‍ശനമുയര്‍ത്തി. അഫ്ഗാനിലേക്കു കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനിച്ച ഒബാമ സമാധാന പുരസ്കാരം ഏറ്റുവാങ്ങുന്നത് വിരോധാഭാസമാണെന്ന് കാസ്ട്രോ ഗ്രാന്‍മയിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

ദേശാഭിമാനി വാര്‍ത്ത 11 ഡിസംബര്‍ 2009

2 comments:

  1. രാഷ്ട്രത്തലവന്‍ എന്ന നിലയില്‍, മഹാത്മാഗാന്ധിയുടെയും മാര്‍ടിന്‍ ലൂഥര്‍ കിങിന്റെയും ആശയങ്ങള്‍ മാത്രം പിന്തുടരാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. സമാധാനം നിറഞ്ഞ ലോകം സൃഷ്ടിക്കാന്‍ ചില ഘട്ടങ്ങളില്‍ യുദ്ധം അനിവാര്യമാണെന്നും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. Nobel prizes for peace is a joke. Henry Kissinger is a nobel laureate, can you believe it. The worst human rights violator, killed masses in Vietnam, at times just to get a better hand in negotiations. Obama is definitely better than many.

    ReplyDelete