Friday, December 11, 2020

മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണം; കർഷക സംഘടനകൾ സുപ്രീം കോടതിയിൽ

സെപ്റ്റംബറിൽ പാർലമെൻറ്​ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയിൽ ഹർജി നൽകി. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്​.

മൂന്ന് നിയമങ്ങളും കർഷകരെ കോർപ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻറ്​ ഭാനു പ്രതാപ് സിങ്‌ ഹർജിയിൽ ചൂണ്ടിക്കാട്ടി. മതിയായ ചർച്ചകളില്ലാതെയാണ് നിയമങ്ങൾ പാസാക്കിയതെന്നും ഇവർ ആരോപിച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടും​പി​ടി​ത്തം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ക്ഷോ​ഭം റെ​യി​ൽ ത​ട​യ​ലു​ൾ​പ്പെ​ടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാൻ ഒരു​ങ്ങുകയാണ്​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. ഡ​ൽ​ഹി​യി​ലെ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​മ​ര​ക്കാ​ർ ഒ​ഴു​കി​യെ​ത്തുകയാണ്​.

സിം​ഘു​വി​ൽ വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ്​ റെ​യി​ൽ​ത​ട​യ​ൽ സ​മ​ര​ത്തി​ലേ​ക്ക്​ ക​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ർ​ഷ​ക​രും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന ജ​ന​ങ്ങ​ളും റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലേ​ക്ക്​ നീ​ങ്ങും. ഡി​സം​ബ​ർ 14ന്​ ​ബിജെപി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളും മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ളും ഘെരാവോ ചെ​യ്യും. ജി​ല്ലാ ആ​സ്​​ഥാ​ന​ങ്ങ​ളി​ൽ ധ​ർ​ണ​യും ന​ട​ത്തും.

കര്‍ഷകസമരത്തെ പിന്തുണച്ച് കൗശിക് ബസു; നിയമങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കായി

ന്യൂഡല്‍ഹി > കര്‍ഷകസമരത്തിനു  പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ലോകബാങ്ക് മുന്‍  മുഖ്യസാമ്പത്തിക ഉപദേഷ്ടാവുമായ  കൗശിക് ബസു. പുതിയ നിയമങ്ങളെക്കുറിച്ച് താന്‍ പഠിച്ചുവെന്നും അവ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ബസു ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. എന്നാല്‍  കോര്‍പറേറ്റ് താല്‍പര്യങ്ങളെയാണ്  ഈ നിയമങ്ങള്‍ സംരക്ഷിക്കുക. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ഇന്ത്യന്‍ കര്‍ഷകരുടെ കഴിവിനെയും ധാര്‍മികമായ കരുത്തിനെയും അഭിനന്ദിക്കുന്നു--അദ്ദേഹം കുറിച്ചു.

കേന്ദ്രസര്‍ക്കാര്‍ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസു ഇപ്പോള്‍ ന്യൂയോര്‍ക്ക് കൊര്‍ണേല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ്.

വലതുപക്ഷ ഭരണകൂടങ്ങളിൽനിന്ന്‌ കർഷകർ നേരിടുന്നത്‌ കൊടിയ അനീതി; അനുകൂലമായ നിലപാട് കേന്ദ്രം സ്വീകരിക്കണം: മുഖ്യമന്ത്രി

കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം സമരത്തെ  അടിച്ചമർത്താൻ ശ്രമിക്കാമെന്നു കരുതുന്നത് മൗഢ്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷിക മേഖലയിൽ കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന കോർപ്പറേറ്റ് അനുകൂല വിവാദ നിയമങ്ങൾക്കെതിരെ ആരംഭിച്ച കർഷക സമരം രാജ്യമെങ്ങും കൂടുതൽ കരുത്താർജ്ജിക്കുകയാണ്. വലിയ ജനപിന്തുണയാണ് വിവിധ കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന സമരം നേടിയിരിക്കുന്നത്. കർഷക പ്രക്ഷോഭം ഈ നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയുന്ന ജനങ്ങൾ സ്വമേധയാ പിന്തുണയുമായി രംഗത്തു വരുന്നു.

കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം സമരത്തെ  അടിച്ചമർത്താൻ ശ്രമിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. സമര നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടു തടങ്കലിൽ പാർപ്പിച്ചും കായികമായി നേരിട്ടും കർഷക രോഷത്തെ  നിർവീര്യമാക്കാനാവില്ല. അത്തരം ജനാധിപത്യവിരുദ്ധ നടപടികൾ  കർഷകർക്കുള്ള പിന്തുണ വർധിപ്പിക്കുകയേ ഉള്ളൂ.

കർഷകരുടെ ന്യായമായ ആവശ്യങ്ങൾ എന്താണെന്നു മനസ്സിലാക്കാനും  അവർക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണം.

No comments:

Post a Comment