സ. സുശീല ഗോപാലന്റെയും സ. എ കണാരന്റെയും സ്-മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സി-പിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സുശീല ഗോപാലൻ അന്തരിച്ചിട്ട്- 19 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട്- 16 വർഷവുമാകുന്നു. ഇരുനേതാക്കളുടെയും ജീവിതത്തിൽനിന്ന് വരുംതലമുറയ്-ക്ക്- പഠിക്കാനേറെയുണ്ട്-. പുന്നപ്ര–-വയലാറിന്റെ സമരപാരമ്പര്യം ഉൾക്കൊണ്ട്- കമ്യൂണിസ്റ്റ്- പാർടിയിലേക്കു വന്ന സുശീല 18–-ാം വയസ്സിൽ -പാർടി അംഗമായി. സി-പിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്ര-ട്ട-റി-യ-റ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് മരിച്ചത്-.
ഒട്ടേറെ രണധീരർക്ക്- ജന്മംനൽകിയ തറവാടാണ് മുഹമ്മയിലെ ചീരപ്പൻചിറ. അവിടെ വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെയും ചേർത്തല താലൂക്കിലെ ആദ്യകാല തൊഴിലാളിനേതാവ്- സി കെ കരുണാകരപ്പണിക്കരുടെയും അനന്തരവളായ സുശീല ഐതിഹാസികമായ പുന്നപ്ര–-വയലാറിന്റെ സമരകാഹളം സ്വന്തം ഹൃദയതാളമാക്കി. എ കെ ജിയുമായി ചെറുപ്പത്തിലേ ഉണ്ടായ അടുപ്പം വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്-ണത വർധിപ്പിച്ചു. തുടർന്നുള്ള ദാമ്പത്യബന്ധമാകട്ടെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയിലെ സ്വതന്ത്രവ്യക്തിത്വമാക്കി വളർത്തുകയും ചെയ്-തു. സമരപഥങ്ങളിൽ എ കെ ജിക്ക്- എന്നും ശക്തിയും തണലുമായിരുന്നു സുശീല.
സ്-ത്രീകൾക്ക്- തുല്യപദവി ലഭിക്കുന്നതിന് സുശീല നടത്തിയ അനേകം പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും ദേശീയശ്രദ്ധ നേടി. ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ ശക്തിയും ശബ്‌ദവും അവരിലൂടെ പാർലമെന്റിൽ പ്രതിധ്വനിച്ചു. സമരപഥങ്ങളിൽ എന്നപോലെ ഭരണതലത്തിലും സ്വന്തം പാടവം തെളിയിച്ചു. സമരത്തിന്റെയും സഹനത്തിന്റെയും വഴിത്താരകളിൽ അചഞ്ചലയായി നിലയുറപ്പിച്ച അവർ, അസാമാന്യമായ നേതൃപാടവം കാഴ്ചവച്ചു. ലോക‌്സഭാംഗം, വ്യവസായമന്ത്രി എന്നീ നിലകളിലും ശോഭിച്ചു. പത്തുവർഷം ലോക‌്സഭാംഗമായിരുന്ന അവർ, ജനകീയപ്രശ്-നങ്ങൾ പാർലമെന്റിൽ എത്തിക്കുന്നതിൽ എന്നും മുന്നിലായിരുന്നു. 1996ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരിക്കെ സുശീല ഗോപാലൻ തൊഴിലാളി, മഹിളാ രംഗങ്ങളിലാണ് സജീവശ്രദ്ധ ചെലുത്തിയത്-. കയർ മേഖലയിലെ പ്രശ്-നങ്ങൾ പഠിക്കാനും പരിഹരിക്കാനും അവിശ്രമം പൊരുതി. 1971ൽ കയർ വർക്കേഴ്-സ്- സെന്റർ രൂപീകരിച്ചതുമുതൽ മരണംവരെ പ്രസിഡന്റായിരുന്നു. പാർലമെന്റംഗമെന്ന നിലയിൽ അവർ രാജ്യത്തിന്റെ നാനാഭാഗത്തുമുള്ള പ്രശ്-നങ്ങൾ പഠിക്കാനും അവയുടെ പരിഹാരത്തിന് ആ വേദി ഫലപ്രദമായി ഉപയോഗപ്പെടുത്താനും തയ്യാറായി. കേരളത്തിൽ മന്ത്രിയെന്ന നിലയിൽ പ്രവർത്തിച്ച അഞ്ചുവർഷം തൊഴിലാളികൾക്കുവേണ്ടി എന്തെല്ലാം ചെയ്യാനാകുമെന്നാണ് ചിന്തിച്ചത്-. കേന്ദ്രം കേരളത്തിലെ വ്യവസായമേഖലയെ പരമ്പരാഗതമായി അവഗണിച്ച പ്രവണതയ്-ക്കെതിരെ വ്യവസായമന്ത്രി എന്നനിലയിൽ ഡൽഹിയിൽ അവർ നടത്തിയ ഇടപെടലുകളിലൂടെ കേരളത്തിനു വലിയ നേട്ടമുണ്ടായി.
തൊണ്ടുതല്ലിന്റെ താളവും കയർപിരി റാട്ടിന്റെ സംഗീതവും താരാട്ടുപാട്ടായി കേട്ടുവളർന്ന സുശീലയുടെ ഉള്ളിൽ, കയർത്തൊഴിലാളികളുടെ കദനകഥ എന്നുമൊരു നൊമ്പരമായിരുന്നു. അവരുടെ പ്രിയങ്കരിയായ നേതാവായി മാറിയ സുശീല ഗോപാലൻ, മന്ത്രിയായിരിക്കെ കയർവ്യവസായ പുനരുദ്ധാരണത്തിനായി പദ്ധതി നടപ്പാക്കി. പട്ടിണിമാത്രം കൈമുതലായ കശുവണ്ടിത്തൊഴിലാളികൾക്ക്- കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കി. ആഗോളവൽക്കരണത്തിന്റെ കെടുതികളിൽ ശ്വാസംമുട്ടുന്ന കേരളത്തിന്റെ പരമ്പരാഗത വ്യവസായമേഖലയെ കൈപിടിച്ചുയർത്താനും തൊഴിലാളികൾക്ക്- സാധാരണ മനുഷ്യരായി ജീവിക്കാനുള്ള അവസരം ഉറപ്പിക്കാനും സുശീല ഭരണാധികാരിയായും തൊഴിലാളിനേതാവായും നൽകിയ സംഭാവന അമൂല്യമാണ്. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ നേതൃത്വത്തിലിരുന്ന അവർ, കശ്-മീർമുതൽ കന്യാകുമാരിവരെയുള്ള എല്ലാ പ്രദേശങ്ങളിലും മഹിളാപ്രവർത്തകരുമായി വ്യക്തിപരമായ അടുപ്പംതന്നെ കാത്തുസൂക്ഷിച്ചു. സുശീല ഗോപാലൻ പതിപ്പിച്ച പാദമുദ്രകൾ കാലത്തിന്റെ കുത്തൊഴുക്കിലും മാഞ്ഞുപോകില്ല.
അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരം
മണ്ണിൽ അധ്വാനിക്കുന്ന കർഷകത്തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയർന്ന കമ്യൂണിസ്റ്റാണ് എ കണാരൻ. പാർടി സംസ്ഥാന സെക്ര-ട്ട-റി-യറ്റ് അംഗമായിരിക്കെയാണ് അന്തരിച്ചത്-. അധഃസ്ഥിത ജനവിഭാഗങ്ങൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്.- സഖാക്കൾക്കും പ്രിയപ്പെട്ടവർക്കും അദ്ദേഹം കണാരേട്ടനായിരുന്നു. പാർലമെന്റേറി-യൻ എന്നനിലയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്-ചവച്ചു. നിയമസഭയിൽ അഴിമതി-ക്കും കൊള്ളരുതായ്-മകൾക്കുമെതിരെ കൊടുങ്കാറ്റുകൾ സൃഷ്ടിച്ച ഇടപെടലുകൾ നടത്തി.
ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറാറുള്ള സഖാവ്- അനീതിക്കെതിരെ അനന്യമായ കാർക്കശ്യവും പുലർത്തി. ഉജ്വലമായ നിരവധി സമരാനുഭവങ്ങളുണ്ട്- ആ ജീവിതത്തിൽ. അടിമതുല്യമായ ചുറ്റുപാടിൽ ഉഴറിയ കർഷകത്തൊഴിലാളികളുടെ ജീവിതത്തിൽ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് അദ്ദേഹം നയിച്ചത്-. പൊതുപ്രവർത്തനത്തിനിടയിൽ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടിവന്നു. കൊല്ലണമെന്ന് തീരുമാനിച്ചുതന്നെ എതിരാളികൾ ആക്രമിച്ചു. അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്-. ദീർഘകാലം ജയിലിലും കിടന്നു. എവിടെയും തളരാതെ, തീപാറുന്ന വാക്കുകളുമായി സമരമുഖങ്ങളിൽ ആവേശം വിതച്ചു.
ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്-പ്രവണതകൾക്കും സാംസ്-കാരിക രൂപങ്ങൾക്കുമെതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ കണാരൻ നയിച്ചത്-. അടിമതുല്യമായ ജീവിതം നയിക്കാൻ നിർബന്ധിതരായ കർഷകത്തൊഴിലാളികൾക്ക്-, മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാനായിരുന്നു ആ ജീവിതത്തിലെ നല്ലൊരു ഭാഗവും മാറ്റിവച്ചത്-. തമ്പുരാക്കന്മാരുടെ ആട്ടും തുപ്പും സഹിച്ച്- പിന്നാമ്പുറങ്ങളിൽ കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ടവരെന്ന് കരുതിയവരെ മോചിപ്പിക്കാൻ അവരുടെ വ്യക്തിത്വത്തിലെ അഭിമാനബോധം തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. ജന്മികുടുംബങ്ങളിലെ കുട്ടികൾപോലും മണ്ണിൽ പണിയെടുക്കുന്നവരെ “ചെക്കൻ’ അല്ലെങ്കിൽ “പെണ്ണേ’ എന്നാണ് വിളിച്ചത്-. ഇതിനെതിരെ നാദാപുരം, വാണിമേൽ മേഖലകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സമരം വിജയിച്ചു. ചെക്കൻ വിളിക്കും പെൺ വിളിക്കുമെതിരായി നടന്ന സമരങ്ങൾ കേരളത്തിന്റെ സമരചരിത്രത്തിൽത്തന്നെ ഉജ്വല അധ്യായമായി. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അർപ്പണബോധം പുത്തൻ തലമുറയ്-ക്ക്- വലിയ പാഠംതന്നെ. അടിച്ചമർത്തപ്പെടുന്ന കർഷകത്തൊഴിലാളിക്ക്- നിവർന്നുനിന്ന് അവകാശപ്പോരാട്ടത്തിലേക്ക്- കുതിക്കാനുള്ള ഊർജവും ആവേശവും പകർന്ന എ കണാരൻ അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരം തന്നെയായിരുന്നു.
ഡൽഹിയിൽ തമ്പടിച്ചു പ്രക്ഷോഭം നടത്തുന്ന കർഷകരുടെ സമരവീറും വികാരവും ദേശവ്യാപകമായി പടരുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ. സുശീല ഗോപാലൻ–- എ കണാരൻ ദിനാചരണം. നരേന്ദ്ര മോഡി സർക്കാരിന്റെ ജനദ്രോഹത്തിന് അറുതിവരുത്താനുള്ള കർഷകസമരം രാജ്യത്തിന്റെ രക്ഷയ്‌ക്കുവേണ്ടിയുള്ളതാണ്. കോർപറേറ്റുകളെ തടിച്ചുകൊഴുപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ ഭരണതേരോട്ടത്തെ തടയാനുള്ളതാണ്. സ. സുശീല ഗോപാലനും എ കണാരനും ഉൾപ്പെടെയുള്ള നേതാക്കൾ വളർത്തിക്കൊണ്ടു വന്ന കിസാൻ സഭയും ഇരുനൂറിലധികം കർഷകസംഘടനയും ചേർന്നാണ് പ്രക്ഷോഭം നടത്തുന്നത്. കോർപറേറ്റുകൾക്ക് കമ്പോളം തീറെഴുതി കൊടുക്കാൻ കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പിനുംവേണ്ടി അവശ്യവസ്‌തുക്കളുമായി ബന്ധപ്പെട്ട നിയമം കേന്ദ്രസർക്കാർ മാറ്റി. പ്രകൃതിക്ഷോഭകാലത്തുപോലും ഭക്ഷണം കിട്ടുന്നതിനുള്ള സാധാരണ ജനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതാണ് ഈ നിയമം. അംബാനി–- അദാനിമാർക്കുവേണ്ടി കേന്ദ്രസർക്കാർ ജനങ്ങളുടെ ജീവൻ പന്താടാൻ കൊടുത്തു. അതിനെതിരായ കർഷകസമരം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. ഈ പ്രക്ഷോഭം വിജയിപ്പിക്കാൻ പ്രചോദനമേകുന്നതാണ് സ. സുശീല ഗോപാലന്റെയും എ കണാരന്റെയും ധീരസ്‌മരണ.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ ഐതിഹാസിക വിജയത്തിന്റെ ഉണർവിലാണ് ഈ നാട്. യുഡിഎഫ്–-ബിജെപി മുന്നണികളെ മാത്രമല്ല, ഒരു വിഭാഗം മാധ്യമങ്ങളുടെ മുന്നണിയെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുന്നണികളെയും എതിരിട്ടാണ് എൽഡിഎഫ് വൻ വിജയം നേടിയത്. ഭൂരിപക്ഷ–-ന്യൂനപക്ഷ വർഗീയതകളെ ദുരുപയോഗപ്പെടുത്തി വോട്ടുനേടാൻ ബിജെപി മുന്നണിയും യുഡിഎഫും ശ്രമിച്ചു. അത്തരം തീവ്രവർഗീയ ധ്രുവീകരണങ്ങളെ അതിജീവിച്ചാണ് സാമൂഹ്യമൈത്രി എന്ന നിലപാട് മുറകെ പിടിച്ച് എൽഡിഎഫ് ചരിത്രവിജയം നേടിയത്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ വികസന ജനക്ഷേമ ഭരണത്തിനുള്ള അംഗീകാരമാണ് ഈ ജനവിധി. ഭരണത്തിലുള്ള ഒരു മുന്നണി പ്രാദേശിക തെരഞ്ഞെടുപ്പിൽ മുന്നേറ്റം സൃഷ്ടിക്കുന്നത് തൊണ്ണൂറുകൾക്കുശേഷം സംസ്ഥാനത്ത് ആദ്യമാണ്.
ഇതുവഴി തുടർഭരണത്തിനുള്ള പാത തെളിഞ്ഞിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങൾക്കുള്ളിൽ നാട് എത്തുകയാണ്. ശത്രുവിനെ നിസ്സാരമായി കരുതാനാകില്ല. ഇനിയുള്ള നാളുകൾ ജാഗ്രതയോടെ മുന്നോട്ടുപോകാനും എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്താനും ശത്രുപക്ഷത്തിന്റെ അപവാദങ്ങളെയും കേന്ദ്രഭരണത്തിന്റെ ഇടങ്കോലിടൽ നടപടികളെയും പ്രതിരോധിക്കാനും കരുത്തുപകരുന്നതാണ് സുശീല ഗോപാലന്റെയും എ കണാരന്റെയും സ്‌മരണ.
എ വിജയരാഘവൻ
No comments:
Post a Comment