നൂറുദിന പ്രഖ്യാപനങ്ങളിലെ തൊഴിൽ സൃഷ്ടിക്കൽ ഒരുലക്ഷം കടന്നു. അരലക്ഷംപേർക്ക് തൊഴിൽ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച യജ്ഞത്തിൽ ശനിയാഴ്‌ചവരെ 1,16,198 പേർക്ക് ജോലിയായി. 7114 പേർക്ക് സ്ഥിരം നിയമനമാണ്. കോവിഡ് പ്രതിസന്ധി മറികടക്കാൻ ഒക്‌ടോബർ ഒന്നിനാണ് അരലക്ഷം പുതിയ തൊഴിൽ ലക്ഷ്യം പ്രഖ്യാപിച്ചത്. 32 ദിവസത്തിനുള്ളിൽ ഇത് പൂർത്തീകരിച്ചു. തുടർന്ന് ഒരു ലക്ഷമായി പുതുക്കിയ ലക്ഷ്യവും കാലാവധിക്കുമുമ്പേ പൂർത്തീകരിച്ചു. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 22,636 പേർക്ക് സ്ഥിരം/താൽക്കാലിക നിയമനം നൽകി. വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക, അനധ്യാപക തസ്‌തികകളിൽ 4962 പേർക്കാണ് സ്ഥിരനിയമനം. കെഎസ്‌എഫ്‌ഇയിൽ 1039, കെഎസ്‌ഇബിയിൽ 230, തദ്ദേശ സ്വയംഭരണം 156, വാണിജ്യം പൊതുമേഖലാ വ്യവസായം 169, ജയിൽ 181, ആരോഗ്യം 78, രജിസ്‌ട്രേഷൻ 72, പൊലീസ് 65 എന്നിവയാണ് സ്ഥിരം നിയമനത്തിൽ മുന്നിൽ.
സപ്ലൈകോ 7994 താൽക്കാലിക തൊഴിൽ അവസരം തുറന്നു. ആരോഗ്യ വകുപ്പിൽ 2991, തൊഴിൽ വകുപ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 1521, പൊലീസിൽ 682, മത്സ്യബന്ധനം 684, വ്യവസായം 772, കൃഷി 191, തദ്ദേശസ്വയംഭരണ വകുപ്പിൽ 156 എന്നിവയും നിയമനത്തിൽ മുന്നിലാണ്. മറ്റു വകുപ്പുകളും സ്ഥാപനങ്ങളും 531 പേർക്കും നിയമനം നൽകി.
സംരംഭകത്വ മേഖലയിൽ 93,562 തൊഴിൽ ഉറപ്പാക്കി. ലക്ഷ്യമിട്ടത് 25,400 ഉം. കുടുംബശ്രീ 17,071 സംരംഭങ്ങൾവഴി 36,669 ജോലി ഉറപ്പാക്കി. കെഎഫ്‌സി വായ്‌പ വഴി 1635 തൊഴിലായി. പിന്നോക്ക സമുദായ വികസന കോർപറേഷൻ 1749 സംരംഭങ്ങൾ വഴി 3835 തൊഴിൽ നൽകി. സഹകരണ സംഘങ്ങൾ 2207 സംരംഭങ്ങൾക്ക് വായ്‌പ നൽകി. 7376 തൊഴിലായി. കേരള ബാങ്കുവഴി 7445 തൊഴിൽ സൃഷ്‌ടിച്ചു. 2732 സംരംഭക വായ്‌പ നൽകി. വ്യവസായ വകുപ്പിനുകീഴിലെ സ്ഥാപനങ്ങൾവഴി 4906 ചെറുകിട, ഇടത്തരം വ്യവസായം തുടങ്ങി. 28,946 തൊഴിൽ ഉറപ്പാക്കി. വനിതാ വികസന കോർപറേഷൻ (3876), പട്ടികജാതി ക്ഷേമ വകുപ്പ് (1287), മത്സ്യബന്ധന വകുപ്പ് (84), ഐടി മേഖല (1627) എന്നിങ്ങനെ തൊഴിലും നൽകി.
ജി രാജേഷ് കുമാർ
No comments:
Post a Comment