ന്യൂഡൽഹി > ഐഐടികളിലെ സംവരണം ഒഴിവാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ. സംവരണനയം പാലിക്കേണ്ടാത്ത സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ഐഐടിയെ ഉൾപ്പെടുത്തണമെന്നാണ് ഡൽഹി ഐഐടി ഡയറക്‌ടർ അധ്യക്ഷനും വിവിധ ഐഐടികളിൽനിന്നും മന്ത്രാലയങ്ങളിൽനിന്നും പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ നിര്‍ദേശം.
ഐഐഎമ്മുകൾ മുമ്പ് ഇതേ ആവശ്യം ഉയർത്തിയിരുന്നു. ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ രംഗത്തുന്നതോടെ നിയോഗിക്കപ്പെട്ട സമിതിയാണ് ഇപ്പോള്‍ സംവരണംതന്നെ ഉപേക്ഷിക്കാൻ നിര്‍ദേശിച്ചത്. സംവരണ വിഭാഗം വിദ്യാർഥികൾക്ക് യോഗ്യതയില്ലെന്ന ജാതീയ ധാരണയിലൂന്നിയ നിഗമനമാണ് സമിതി റിപ്പോർട്ടിലുള്ളതെന്ന് എസ്‌എഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.
സംവരണവിഭാഗത്തിൽ യോഗ്യരായ വിദ്യാർഥികൾ ഉണ്ടായിട്ടും പ്രവേശനം ലഭിക്കുന്നില്ലെന്ന വസ്‌തുത സമിതി കണ്ടില്ലെന്ന് നടിച്ചു. ഡിഗ്രി, പിജി കോഴ്‌സുകളിൽ സംവരണം പാലിക്കുന്നുണ്ടെന്ന സമിതിയുടെ കണ്ടെത്തൽ 13 ഐഐടിയിൽനിന്ന് എസ്‌എഫ്‌ഐ ശേഖരിച്ച വിവരങ്ങൾക്ക് കടകവിരുദ്ധമാണ്. സമിതിയുടെ ശുപാർശ തള്ളി സംവരണം ഉറപ്പാക്കണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.സംവരണ അവകാശം ഉറപ്പാക്കാന്‍ നിയമനടപടിയടക്കം എസ്‌എഫ്‌ഐ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും അറിയിച്ചു.
No comments:
Post a Comment