Tuesday, November 3, 2020

കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസ് പണം കൊടുത്ത് ഒതുക്കി

 പത്തനംതിട്ട > കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസ് പണം കൊടുത്ത് ഒതുക്കി. ഇതേ തുടര്‍ന്ന്  പി ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ നീക്കം. കിട്ടാനുള്ള പണം ലഭിച്ചതായി ഹരികൃഷ്ണന്‍ പറയുന്നു. എഫ്ഐആര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ ഹരികൃഷ്ണന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും  ഇതു സംബന്ധിച്ച് അറിയിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.  അപേക്ഷ ഹൈക്കോടതിയില്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേസ് ചാര്‍ജ് ചെയ്ത സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടേണ്ടതാണ്. എന്നാല്‍,  അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

പാലക്കാട് കൊല്ലങ്കോട് തുടങ്ങുന്ന പ്ലാസ്റ്റിക്രഹിത ബാനര്‍ നിര്‍മാണ കമ്പനിയില്‍ ഓഹരി വാഗ്ദാനം നല്‍കി വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്‍കുന്നില്ലെന്നായിരുന്നു  ആറന്മുള കിഴക്കെനട പുത്തേഴം ഇല്ലത്തെ പി ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.  കുമ്മനത്തിന്റെ പ്രേരണയാലാണ് പണം നല്‍കിയതെന്നും പറയുന്നു.  സംഭവം വാര്‍ത്തയായതോടെ കേസൊതുക്കി തീര്‍ക്കാന്‍ കുമ്മനം ആറന്മുളയില്‍ ക്യാമ്പ് ചെയ്ത് ഇടപെടല്‍ നടത്തി വരികയായിരുന്നു. ഇതേതുടര്‍ന്നാണ് ഹരികൃഷ്ണന് കിട്ടാനുള്ള പണവും പലിശയും നല്‍കിയെന്ന വാര്‍ത്ത പ്രചരിക്കുന്നത്. കുമ്മനം കേസിലെ നാലാം പ്രതിയായാണ് ആറന്മുള പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

No comments:

Post a Comment