ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശ്രമം പുറത്ത്. ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തിയിട്ടും ഒരു രേഖയും കിട്ടാതെ വന്നപ്പോഴാണ് കള്ളക്കളി നടത്തിയത്. ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടിൽനിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നൽകണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. എല്ലാ രേഖയുടെയും പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇഡി നൽകാത്തതും ദുരൂഹമാണ്. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല.
രാവിലെ തുടങ്ങി ഉച്ചയ്ക്ക് മൂന്നരയ്ക്ക് പരിശോധന അവസാനിച്ചെങ്കിലും രേഖയിൽ ഒപ്പുവാങ്ങാനുള്ള ഗൂഢനീക്കം നടക്കാതെ വന്നപ്പോൾ ഇഡി ഉദ്യോഗസ്ഥർ രാത്രി വൈകിയും വീട്ടിൽ തുടർന്നു.കേന്ദ്രസേനയെ അടക്കം ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഒരു ഡയറിമാത്രമാണ് ലഭിച്ചത്. അത് അവർ തിരികെ നൽകുകയും ചെയ്‌തു. ബിനീഷിന്റെ ഭാര്യക്കു പുറമെ മക്കൾ, ഭാര്യാപിതാവ്, അമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും പരിശോധനയോട് പൂർണമായും സഹകരിച്ചു. എന്നാൽ, തെറ്റായ രേഖകളിൽ ഒപ്പിടണമെന്ന ആവശ്യം ഭാര്യ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
തിരുവനന്തപുരം മരുതൻകുഴിയിലുള്ള ബിനീഷിന്റെ വീടിനു പുറമെ ടോറസ് റെമഡീസ് എന്ന സ്ഥാപനം, ഒാൾഡ് കോഫിഹൗസ് എന്ന സ്ഥാപനത്തിെന്റെ പാർട്ണർ ആനന്ദ് പത്മനാഭെന്റെ കുടപ്പനക്കുന്നിലെ വീട്, കെ കെ റോക്സ് ഉടമ അരുൺ വർഗീസിന്റെ വീട്, കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിന്റെ സ്ഥാപനത്തിലും വീട്ടിലും, സുഹൃത്ത് അൽജസാമിന്റെ അരുവിക്കര വട്ടക്കുളത്തുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അനസിന്റെ വീട്ടിലും ഇഡി പരിശോധന നടന്നു.
ഒപ്പിടാന്‍ ഭീഷണിപ്പെടുത്തി, മരുന്നെടുക്കാന്‍ പോലും അനുവദിച്ചില്ല; 25 മണിക്കൂര്‍ കടുത്തമനുഷ്യാവകാശ ലംഘനം
തിരുവനന്തപുരം > അന്വേഷണത്തിന്റെ പേരില്‍ ബിനീഷ് കോടിയേരിയുടെ കുടുംബത്തെ തടവിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഭാര്യയും രണ്ടര വയസുള്ള കുഞ്ഞും ഭാര്യയുടെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കുടുംബത്തിനെതിരെ ഇഡി നടത്തുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 25 മണിക്കൂര്‍ നീണ്ട പരിശോധന അവസാനിപ്പിച്ച് ഇഡി മടങ്ങി.
കുഞ്ഞിനെയടക്കം തടവിലാക്കിയെന്ന പരാതിയെത്തുടര്‍ന്ന് ബാലാവകാശ കമീഷന്‍ ബിനീഷിന്റെ വീടിനുമുന്നില്‍ എത്തിയെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല. ബിനീഷിന്റെ കുട്ടിയുടെ അവകാശം ഉദ്യോഗസ്ഥര്‍ നിഷേധിച്ചുവെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കുട്ടിയെയും രണ്ട് സ്‌ത്രീകളെയും അനധികൃതമായി തടവിലാക്കിയതിന് ഇഡിക്കെതിരെ പൂജപ്പുര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. ബിനീഷിന്റെ കുടുംബം മനുഷ്യാവകാശ കമീഷനേയും വനിതാ കമീഷനെയും സമീപിച്ചു. കുഞ്ഞിനെയടക്കം തടഞ്ഞുവെച്ചതിനെതിരെ സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി.
പുറത്തെ പ്രതിഷേധം കടുത്തതോടെ കുടുംബത്തെ അല്‍പസമയം ഗേറ്റ് വരെ പോകാന്‍ അനുവദിച്ചു. തങ്ങളെ മുറിയില്‍ പൂട്ടിയിട്ട ശേഷം രേഖകളുമായി വരികയും അതില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യയുടെ അമ്മ പറഞ്ഞു. മരുന്നെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു. പുറത്തുനിന്ന ബാലാവകാശ കമീഷന്‍ അംഗങ്ങളോട് സംസാരിക്കാന്‍ പോലും ബിനീഷിന്റെ ഭാര്യയെ അനുവദിച്ചില്ല.
തലപോയാലും മഹസറില്‍ ഒപ്പിടില്ലെന്നും, കണ്ടെടുത്ത വസ്തുക്കള്‍ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പുറത്തുവന്ന് പറഞ്ഞു. ഒപ്പിട്ടില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വക്കീലിനെ ബന്ധപ്പെടാന്‍ പോലും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ അനുവദിച്ചില്ല. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷിന് കൂടുതല്‍ പ്രശ്‌നമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്നും കണ്ടെടുക്കാത്തവ ഒപ്പിട്ട് നല്‍കില്ലെന്നും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോളാനും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും കുടുംബം പറഞ്ഞു.
ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ബിനീഷിന്റെ വീട്ടില്‍ പരിശോധന നടത്തിയിട്ടും ഒരു രേഖയും കിട്ടാതെ വന്നപ്പോഴാണ് കള്ളക്കളി നടത്തിയത്. ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടില്‍നിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നല്‍കണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. എല്ലാ രേഖയുടെയും പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇഡി നല്‍കാത്തതും ദുരൂഹമാണ്. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല.
രാവിലെ തുടങ്ങി ഉച്ചയ്ക്ക് മൂന്നരയ്ക്ക് പരിശോധന അവസാനിച്ചെങ്കിലും രേഖയില്‍ ഒപ്പുവാങ്ങാനുള്ള ഗൂഢനീക്കം നടക്കാതെ വന്നപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും വീട്ടില്‍ തുടര്‍ന്നു. കേന്ദ്രസേനയെ അടക്കം ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ ഒരു ഡയറിമാത്രമാണ് ലഭിച്ചത്. അത് അവര്‍ തിരികെ നല്‍കുകയും ചെയ്തു. എല്ലാവരും പരിശോധനയോട് പൂര്‍ണമായും സഹകരിച്ചു. എന്നാല്‍, തെറ്റായ രേഖകളില്‍ ഒപ്പിടണമെന്ന ആവശ്യം ഭാര്യ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
No comments:
Post a Comment