Saturday, November 7, 2009

ഇസ്രയേല്‍ ക്രൂരതയെ ന്യായീകരിച്ചത് അപമാനം

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ക്രൂരതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ ജസ്റിസ് റിച്ചാര്‍ഡ് ഗോള്‍ഡ്സ്റോണിന്റെ റിപ്പോര്‍ട്ടിനെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ എതിര്‍ത്തത് അപമാനകരമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദാണ് രാജ്യത്തിന്റെ പരമ്പരാഗത നിലപാട് അട്ടിമറിച്ച് ഇസ്രയേലിനെ അനുകൂലിച്ചും പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ എതിര്‍ത്തും സംസാരിച്ചത്. ഗോള്‍ഡ്സ്റോ റിപ്പോര്‍ട്ടിലെ പല പരാമര്‍ശത്തോടും ഇന്ത്യക്ക് എതിര്‍പ്പുണ്ടെന്നും നടപടിച്ചട്ടം ലംഘിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നുമാണ് ബി കെ ഹരിപ്രസാദ് പറഞ്ഞത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും രക്ഷാസമിതിയും പ്രശ്നത്തില്‍ ഇടപെടുന്നതിനെയും ഇന്ത്യ എതിര്‍ത്തു.

അന്താരാഷ്ട്ര നീതിന്യായരംഗത്ത് കുറ്റമറ്റ പ്രവര്‍ത്തനപാരമ്പര്യമുള്ള ജഡ്ജിയാണ് ദക്ഷിണാഫ്രിക്കക്കാരനും ജൂത വംശജനുമായ റിച്ചാര്‍ഡ് ഗോള്‍ഡ്സ്റോ. ഗാസയില്‍ മൂന്നാഴ്ച നീണ്ട ആക്രമണത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചതിന് ഇസ്രയേലിനെയും ഹമാസിനെയും റിപ്പോര്‍ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഗോള്‍ഡ്സ്റോണിന്റെ അന്വേഷണവുമായി ഹമാസ് പൂര്‍ണമായി സഹകരിച്ചു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍, ഇസ്രയേല്‍ സഹകരിച്ചില്ല. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെപ്പറ്റി അന്വേഷണം സാധ്യമല്ലെന്ന നിലപാടും സ്വീകരിച്ചു. ഗാസയുദ്ധം നിയമാനുസൃതമായിരുന്നോ എന്ന് ഗോള്‍ഡ്സ്റോ അന്വേഷിച്ചിട്ടില്ല. യുദ്ധസമയത്ത് സൈനികര്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചോ എന്നേ അന്വേഷിച്ചിട്ടുള്ളൂ. ഇസ്രയേലും അമേരിക്കയും ഗോള്‍ഡ്സ്റോ റിപ്പോര്‍ട്ട് കുഴിച്ചുമൂടാനാണ് ആദ്യംമുതലേ ശ്രമിച്ചത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൌസിലില്‍ ആദ്യം ഇരുകൂട്ടരും റിപ്പോര്‍ട്ടിനെ എതിര്‍ത്തു. എന്നാല്‍, ഇസ്രയേലിനെതിരെ ശക്തമായ എതിര്‍പ്പാണ് അവിടെ ഉണ്ടായത്. ഇപ്പോള്‍ ഐക്യരാഷ്ട്ര പൊതുസഭയിലും ഇതേ നിലപാടാണ് അമേരിക്കയും ഇസ്രയേലും സ്വീകരിച്ചത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിഗണനയ്ക്ക് റിപ്പോര്‍ട്ട് അയക്കുന്നത് തടയുകയാണ് ലക്ഷ്യം. ഐക്യരാഷ്ട്ര രക്ഷാസമിതിയിലും റിപ്പോര്‍ട്ട് എത്തരുതെന്ന് അവര്‍ ലക്ഷ്യമിടുന്നു. പൊതുസഭയില്‍ ദുര്‍ബലമായ പ്രമേയം പാസാക്കി, ക്രൂരമായ മനുഷ്യാവകാശലംഘനം നടത്തിയ ഇസ്രയേലിനെതിരെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള നടപടി ഒഴിവാക്കുകയാണ് ഉദ്ദേശം.

ഗോള്‍ഡ്സ്റോ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ഇന്ത്യയുടെ നടപടി അമേരിക്കയുടെയും ഇസ്രയേലിന്റെയും വഞ്ചനയ്ക്കും ക്രൂരതയ്ക്കും കൂട്ടുനില്‍ക്കുന്നതാണ്. പലസ്തീന്റെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ ഇന്ത്യ തയ്യാറാകണം. ഐക്യരാഷ്ട്രസഭയില്‍ സ്വീകരിച്ച നാണംകെട്ട നിലപാട് തിരുത്തണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാര്‍ത്ത 07/11/09

4 comments:

  1. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ക്രൂരതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ ജസ്റിസ് റിച്ചാര്‍ഡ് ഗോള്‍ഡ്സ്റോണിന്റെ റിപ്പോര്‍ട്ടിനെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ എതിര്‍ത്തത് അപമാനകരമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദാണ് രാജ്യത്തിന്റെ പരമ്പരാഗത നിലപാട് അട്ടിമറിച്ച് ഇസ്രയേലിനെ അനുകൂലിച്ചും പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ എതിര്‍ത്തും സംസാരിച്ചത്.

    ReplyDelete
  2. വീട്ടില്‍ കഞ്ഞി വിളംബിയിട്ടുപോരേ സഖാക്കളേ ഇസ്രായേലിനെക്കൊണ്ട് ബിരിയാണി വിളംബിക്കാനുള്ള പ്രമേയം പാസാക്കല്‍ !!!
    നക്കാപ്പിച്ച ജാതി മത വോട്ടിനു വേണ്ടി നാടുനീളെ വിപ്ലവം കൊരച്ചു നടക്കുന്ന സവര്‍ണ്ണ പട്ടികള്‍.

    ReplyDelete
  3. ചിത്രകാരന്‍ ഈ കമന്റിട്ട നേരം കൂടി വീട്ടുകാര്യം നോക്കിക്കൂടെ എന്ന് തിരിച്ചു ചോദിച്ചാല്‍ എത്രയും അര്‍ത്ഥശൂന്യമാകുമോ അത്രയും അര്‍ത്ഥശൂന്യമാണ് ചിത്രകാരന്റെ ചോദ്യം.

    ബാക്കി പറഞ്ഞതൊന്നും പ്രതികരണം അര്‍ഹിക്കുന്നില്ല.

    ReplyDelete
  4. ho israeline paranjappo avanu chorinju

    ReplyDelete