പിണറായിക്കെതിരായ വ്യാജസന്ദേശം പ്രചാരകരായ വിദേശ മലയാളികളെ തിരിച്ചറിഞ്ഞു
ഗള്‍ഫിലെ വ്യവസായിയുടെ ആഡംബരബംഗ്ളാവ് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന വ്യാജേന ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച സംഘത്തില്‍ വിദേശ മലയാളികളും. തങ്ങള്‍ക്ക് കിട്ടിയ ഇ-മെയില്‍ അപകീര്‍ത്തികരമായ കൂട്ടിച്ചേര്‍ക്കലുകളോടെ മറ്റു പലര്‍ക്കും അയച്ചുകൊടുത്ത രണ്ടു മലയാളികള്‍ ഉടന്‍ സൈബര്‍ പൊലീസിന്റെ വലയിലാകും. വ്യാജസന്ദേശം പ്രചരിപ്പിച്ച മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലുള്ള പത്തനംതിട്ടക്കാരന്‍ സജീവ് നൈനാനും ഇതില്‍ ഉള്‍പ്പെടും. കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ള രണ്ടുപേരാണ് ഇ-മെയില്‍ ആക്ഷേപകരമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി പലര്‍ക്കും അയച്ചതെന്ന് കണ്ടെത്തി. ഇരുവരും ഇപ്പോള്‍ നാട്ടിലുള്ളതായി സൈബര്‍ പൊലീസിന് വിവരം കിട്ടി.
ഗള്‍ഫിലെ മലയാളിക്ളബുകളില്‍ അംഗങ്ങളായവര്‍ക്ക് സന്ദേശം കൈമാറിയ നിരവധിപേരെക്കുറിച്ച് വ്യക്തമായ സൂചനയുണ്ട്. ദോഹയിലുള്ള തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ഷാന്‍ ഷംസുദീനാണ് ഇവരില്‍ പ്രധാനി. സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയ വിവരം അറിഞ്ഞപ്പോള്‍ ഇയാള്‍ ബംഗ്ളാവ് പിണറായിയുടേതല്ലെന്ന് വീണ്ടും ഇ-മെയില്‍ അയച്ചതായി കണ്ടെത്തി. 'കേരളൈറ്റ്സ് അറ്റ് യാഹു ഗ്രൂപ്പ്' എന്ന ക്ളബ്ബിലെ അംഗങ്ങള്‍ക്കാണ് ഇയാള്‍ ഇ-മെയില്‍ അയച്ചത്. ഷാനിന്റെ കല്ലമ്പലത്തെ വീട് പൊലീസ് പരിശോധിച്ചു. 'വേള്‍ഡ് മലയാളീസ് ക്ളബ്' എന്ന ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഇ-മെയില്‍ അയച്ചത് തിരുവമ്പാടി സ്വദേശിയായ ഷാജി ജോണാണെന്ന് തിരിച്ചറിഞ്ഞു. അബുദാബിയിലുള്ള ഇയാള്‍ കേരളത്തിലെ പലര്‍ക്കും മെയില്‍ അയച്ചിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടിയ ഇ-മെയില്‍ കൂട്ടിച്ചേര്‍ക്കലുകളോടെ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് അറിയുന്നു.
ദേശാഭിമാനി 221109
ഗള്‍ഫിലെ വ്യവസായിയുടെ ആഡംബരബംഗ്ളാവ് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന വ്യാജേന ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച സംഘത്തില്‍ വിദേശ മലയാളികളും. തങ്ങള്‍ക്ക് കിട്ടിയ ഇ-മെയില്‍ അപകീര്‍ത്തികരമായ കൂട്ടിച്ചേര്‍ക്കലുകളോടെ മറ്റു പലര്‍ക്കും അയച്ചുകൊടുത്ത രണ്ടു മലയാളികള്‍ ഉടന്‍ സൈബര്‍ പൊലീസിന്റെ വലയിലാകും. വ്യാജസന്ദേശം പ്രചരിപ്പിച്ച മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ReplyDeleteapproximately kerala police will be arresting i lakh gulf MALAYALIS , WE SHOULD BUILD A JAIL FOR GULF MALAYALIS
ReplyDeleteഅങ്ങിനെയങ്ങ് ഗള്ഫ് മലയാളികളുടെ മുഴുവന്‍ അപ്പനാകാതെ വിനോദേ. അസുഖം മനസ്സിലായി. കള്ളത്തരം ഒന്നു പൊളിഞ്ഞപ്പോള്‍ ഗള്ഫ് മലയാളീടെ പേരിലൊരു കുര..
ReplyDeletehow about a hartal in kerala for this tooo..:) lovlin case we had one.. so you should one for this too...
ReplyDelete