തിരു/തൃശൂര്‍: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതെന്ന് ഇ-മെയില്‍ വഴി പ്രചരിപ്പിച്ച ആഡംബര ബംഗ്ളാവ് കുന്നംകുളം സ്വദേശിയായ ഗള്‍ഫ് മലയാളിയുടേതാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. കുന്നംകുളം-കോഴിക്കോട് ദേശീയപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റോപ്പിലാണ് ഈ വീട്. സൌദിയില്‍ വ്യവസായിയായ വെട്ടിയാട്ടില്‍ പ്രമോഷ് ആണ് വീട്ടുടമ. ഇപ്പോള്‍ നാട്ടിലുള്ള പ്രമോഷുമായി സൈബര്‍ പൊലീസ് ഡിവൈഎസ്പി ജെ സുകുമാരപിള്ള ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. പ്രമോഷില്‍നിന്ന് ബുധനാഴ്ച നേരിട്ട് മൊഴിയെടുക്കും. സീരിയല്‍ നിര്‍മാതാവ് കൂടിയായ പ്രമോഷ് 17 വര്‍ഷമായി സൌദിയില്‍ 'ടെക്നോ സ്റിക്' എന്ന പേരില്‍ കെമിക്കല്‍ ഉല്‍പ്പന്ന ബിസിനസ് നടത്തുകയാണ്. കുടുംബസമേതം വിദേശത്താണ് സ്ഥിരതാമസം. കുന്നംകുളത്തെ വീട് സീരിയല്‍-സിനിമാ ഷൂട്ടിങ്ങിന് നല്‍കാറുണ്ട്. ഭൂനിരപ്പിനു താഴെയുള്ള നിലയടക്കം മൂന്നു നിലകളിലായുള്ള വീട് അസാധാരണ പ്രൌഢിയുള്ളതാണ്. വീടിന്റെ ചിത്രം പലരും ക്യാമറയില്‍ പകര്‍ത്തുന്നത് കാണാറുണ്ടെന്നും എന്നാല്‍, ഇത് വ്യാജപ്രചാരണത്തിന് ഉപയോഗിക്കുമെന്ന് കരുതിയില്ലെന്നും പ്രമോഷ് പറഞ്ഞു.
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ വീടിനു മുന്നില്‍ രണ്ടു കാറുണ്ട്. ചുവന്ന സ്കോര്‍പിയോ പ്രമോഷിന്റേതും വെളുത്ത സാന്‍ട്രോ കാര്‍ ഭാര്യ ലജുഷയുടെ ബന്ധുവിന്റേതുമാണ്. ഒക്ടോബര്‍ 31നായിരുന്നു ബന്ധു വീട്ടില്‍ വന്നത്. അന്ന് ആരോ എടുത്ത ഫോട്ടോയാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് പ്രമോഷ് പറഞ്ഞു.
"കേരളത്തിലെ ഏറ്റവും ഉന്നതനായ രാഷ്ട്രീയനേതാവിനെ അപമാനപ്പെടുത്താന്‍ നടത്തിയ ശ്രമം അങ്ങേയറ്റം മോശമായി. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്. ഇതിന്റെ പിന്നില്‍ ആരായാലും ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതിനായി ഏതന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണ്''-
പ്രമോഷ് 'ദേശാഭിമാനി'യോട് പറഞ്ഞു.
ഇ-മെയില്‍ ലഭിച്ച വിദേശ മലയാളികള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരില്‍നിന്നു സൈബര്‍ പൊലീസ് വിവരം ശേഖരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ അംഗങ്ങളായ നൂറു കണക്കിന് പേര്‍ക്ക് ഇ-മെയില്‍ കിട്ടിയതായാണ് സൂചന. മെയില്‍ ലഭിച്ച ഡല്‍ഹിയിലുള്ള നാല് മലയാളികളെയും സൈബര്‍ പൊലീസ് ബന്ധപ്പെട്ടു. ഡിവൈഎസ്പിക്കു പുറമെ സിഐമാരായ ഇഎസ് ബിജുമോന്‍, അജിത് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ദേശാഭിമാനി 181109
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതെന്ന് ഇ-മെയില്‍ വഴി പ്രചരിപ്പിച്ച ആഡംബര ബംഗ്ളാവ് കുന്നംകുളം സ്വദേശിയായ ഗള്‍ഫ് മലയാളിയുടേതാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. കുന്നംകുളം-കോഴിക്കോട് ദേശീയപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റോപ്പിലാണ് ഈ വീട്. സൌദിയില്‍ വ്യവസായിയായ വെട്ടിയാട്ടില്‍ പ്രമോഷ് ആണ് വീട്ടുടമ. ഇപ്പോള്‍ നാട്ടിലുള്ള പ്രമോഷുമായി സൈബര്‍ പൊലീസ് ഡിവൈഎസ്പി ജെ സുകുമാരപിള്ള ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. പ്രമോഷില്‍നിന്ന് ബുധനാഴ്ച നേരിട്ട് മൊഴിയെടുക്കും. സീരിയല്‍ നിര്‍മാതാവ് കൂടിയായ പ്രമോഷ് 17 വര്‍ഷമായി സൌദിയില്‍ 'ടെക്നോ സ്റിക്' എന്ന പേരില്‍ കെമിക്കല്‍ ഉല്‍പ്പന്ന ബിസിനസ് നടത്തുകയാണ്. കുടുംബസമേതം വിദേശത്താണ് സ്ഥിരതാമസം. കുന്നംകുളത്തെ വീട് സീരിയല്‍-സിനിമാ ഷൂട്ടിങ്ങിന് നല്‍കാറുണ്ട്. ഭൂനിരപ്പിനു താഴെയുള്ള നിലയടക്കം മൂന്നു നിലകളിലായുള്ള വീട് അസാധാരണ പ്രൌഢിയുള്ളതാണ്. വീടിന്റെ ചിത്രം പലരും ക്യാമറയില്‍ പകര്‍ത്തുന്നത് കാണാറുണ്ടെന്നും എന്നാല്‍, ഇത് വ്യാജപ്രചാരണത്തിന് ഉപയോഗിക്കുമെന്ന് കരുതിയില്ലെന്നും പ്രമോഷ് പറഞ്ഞു.
ReplyDeleteadd original pinarayi;s house photo too.. so that all confusion is over :)
ReplyDeleteപിണറായിയേപ്പറ്റി ധാരാളം ഊഹാപോഹങ്ങള്‍ എല്ലാമാധ്യമങ്ങളും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഇടതുപക്ഷപ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കന്മാരെയും കരിവാരിത്തേച്ച് പ്രസ്ഥാനത്തെ ഇല്ലായ്മചെയ്യുകയാണെന്നത് നേര് ! പക്ഷേ നിഷ്പക്ഷമായി പരിശോധിക്കുമ്പോള്‍ പ്രചരിക്കപ്പെടുന്ന കാര്യങ്ങളില്‍ കുറച്ചു വസ്തുതകളും ഉണ്ടെന്നതല്ലെ സത്യം !
ReplyDeleteഉദാഹരണത്തിന്, പിണറായിക്ക്ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയതിനുള്ള എയര്‍ ഇന്ത്യയുടെ കോംപ്ലിമെന്റ് ലഭിച്ചതായി അറിഞ്ഞു. ടി യാത്രകളെല്ലാം സിംഗപ്പൂരിലേക്കായിരുന്നു. ‘കമല ഇന്റെര്‍നാഷണല്‍ ’ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് യാത്രകള്‍. കമല അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണത്രേ ! അദ്ദേഹത്തിന്റെ മകന്‍ വിദേശത്തു പഠിക്കുന്നു. മകള്‍ അമൃതാനന്ദമയി മഠത്തിന്റെ എട്ടിമടയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നു. ഒരു സാധാരണക്കാരന്റെ സാമ്പത്തിക നിലവാരമുള്ള ഒരു നേതാവിന് ഇതൊക്കെ എങ്ങനെ നേടാനായി !? മേല്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമോ സത്യമോ ? വീടിനെ സംബന്ധിച്ച അസത്യങ്ങള്‍ പൊളിച്ച സ്ഥിതിക്ക് മേല്പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച യാഥാര്‍ത്ഥ്യവും വെളിപ്പെടുത്തിക്കൂടെ !
എന്ത് ചെയ്താലും അത് ന്യായീകരിക്കുവാന്‍ ആളുണ്ടെങ്കില്‍ പിന്നെ എന്തിനു പേടിക്കണം?
ReplyDelete