Tuesday, November 24, 2009

പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്തി

ഗള്‍ഫ് മലയാളിയുടെ ആഡംബരബംഗ്ളാവ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന് ഇ-മെയില്‍ വഴി പ്രചരിപ്പിച്ച കേസില്‍ മുഖ്യപ്രതിയെ സൈബര്‍ പൊലീസ് കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി തീയാടിക്കല്‍ പാലക്കാമണ്ണില്‍ വീട്ടില്‍ റെനി മാത്യു (36) ആണ് വ്യാജസന്ദേശത്തിന്റെ നിര്‍മാതാവ്. ഖത്തറില്‍ പാര്‍സന്‍ എന്ന കെട്ടിട നിര്‍മാണ കസള്‍ട്ടന്‍സി കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായംതേടും. ഇന്റര്‍നെറ്റ് വഴി ലഭിച്ച വീടിന്റെ ചിത്രം പിണറായിയുടെ വീട് എന്ന അടിക്കുറിപ്പോടെ പലര്‍ക്കും അയച്ചുകൊടുത്തത് റെനി യാണ്. കൊച്ചിയില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ റാന്നി സ്വദേശി റോയി മണമ്പള്ളില്‍ ആണ് കുന്ദംകുളം സ്വദേശി പ്രമോഷിന്റെ വീടിന്റെ ചിത്രം റെനി മാത്യുവിന് ഇ- മെയില്‍ ചെയ്തത്.

കോണ്‍ഗ്രസ് കുടുംബാംഗമായ റെനി പിണറായിയെ അപകീര്‍ത്തിപ്പെടുത്താന്‍ 'പിണറായീസ് ഹൌസ്' എന്ന് എഴുതിച്ചേര്‍ത്ത് പലര്‍ക്കും അയച്ചു. പിണറായിയുടെ പേര് ചേര്‍ത്തത് തമാശയ്ക്കുവേണ്ടിയാണെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ വിശദീകരണം. റെനിയില്‍നിന്ന് കിട്ടിയ മെയില്‍ അംഗോളയിലുള്ള സജീവ് നൈനാന്‍ ആണ് കഴിഞ്ഞ ദിവസം പിടിയിലായ മനോജിനും കാര്‍ത്തിക്കിനും അയച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള അഞ്ച് ഇന്റര്‍നെറ്റ് കൂട്ടായ്മയില്‍ അംഗമാണ് റെനി. സോണിയ ഗാന്ധിയുടെയും എ കെ ആന്റണിയുടെയും ആരാധകനാണ് താനെന്ന് റെനി മാത്യുഓര്‍ക്കുട്ട് ഹോം പേജില്‍ വെളിപ്പെടുത്തുന്നു. നാലു വര്‍ഷമായി ഖത്തറില്‍ ജോലിചെയ്യുന്ന ഇയാള്‍ അതിനുമുമ്പ് ദുബായില്‍ ആയിരുന്നു. ഭാര്യ നാട്ടില്‍ സ്കൂള്‍ടീച്ചറാണ്. കഴിഞ്ഞ 31നാണ് റോയി സുഹൃത്തായ പ്രമോഷിന്റെ വീട്ടില്‍ എത്തിയത്. ചലച്ചിത്രനടന്‍ ക്യാപ്റ്റന്‍ രാജുവും മറ്റും ഒപ്പമുണ്ടായിരുന്നു. അന്നാണ് റോയി വീടിന്റെ ചിത്രമെടുത്തത്. കേസില്‍ റെനി മാത്യുവിനെ ഒന്നാംപ്രതിയാക്കി. ഇയാളോട് നാട്ടിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി 241109

6 comments:

 1. ഗള്‍ഫ് മലയാളിയുടെ ആഡംബരബംഗ്ളാവ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണെന്ന് ഇ-മെയില്‍ വഴി പ്രചരിപ്പിച്ച കേസില്‍ മുഖ്യപ്രതിയെ സൈബര്‍ പൊലീസ് കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി തീയാടിക്കല്‍ പാലക്കാമണ്ണില്‍ വീട്ടില്‍ റെനി മാത്യു (36) ആണ് വ്യാജസന്ദേശത്തിന്റെ നിര്‍മാതാവ്. ഖത്തറില്‍ പാര്‍സന്‍ എന്ന കെട്ടിട നിര്‍മാണ കസള്‍ട്ടന്‍സി കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായംതേടും. ഇന്റര്‍നെറ്റ് വഴി ലഭിച്ച വീടിന്റെ ചിത്രം പിണറായിയുടെ വീട് എന്ന അടിക്കുറിപ്പോടെ പലര്‍ക്കും അയച്ചുകൊടുത്തത് റെനി യാണ്. കൊച്ചിയില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ റാന്നി സ്വദേശി റോയി മണമ്പള്ളില്‍ ആണ് കുന്ദംകുളം സ്വദേശി പ്രമോഷിന്റെ വീടിന്റെ ചിത്രം റെനി മാത്യുവിന് ഇ- മെയില്‍ ചെയ്തത്.

  ReplyDelete
 2. എവിടെപ്പോയി, എവിടെപ്പോയി
  കള്ളന്മാര്‍ എവിടെപ്പോയി

  സാമ്പിളിന് ഇതുപോലൊരെണ്ണം ഇടയ്ക്ക് നല്ലതാണ്. വായില്‍തോന്നിയത് കോതയ്ക്ക് എന്ന പരിപാടി ഇനിയെങ്കിലും കുറെപ്പേര്‍ നിര്‍ത്തും

  ReplyDelete
 3. will this case has any stand?
  is there any person called pinarayi vijayan.. as far as I know, pinarayi is a place name. there could multiple places in that name and many vijayan might be there. so even if you have forwarded message, I guess this cant win in court. luckily I haven;t got this mail.. :)

  ReplyDelete
 4. ഇതിനേക്കുറിച്ച് ഞാനും ഒരു പോസ്റ്റിട്ടിരുന്നു അതിവിടെ വായിക്കാം.

  ReplyDelete
 5. നാട്ടുകാരാ,

  കേസ് കൊടുത്തില്ലായിരുന്നെങ്കില്‍, മടിയില്‍ കനമുള്ളത് കൊണ്ട് കൊടുത്തില്ലെന്ന് പ്രചരിപ്പിക്കും. കൊടുത്താല്‍ നിരപരാധികളെ ശിക്ഷിക്കുന്നെ എന്ന് വലിയവായില്‍ നിലവിളിക്കും. ഈ അസുഖത്തിനു മരുന്നില്ല.

  ഇ.എം.എസ്, എ.കെ.ജി ഇവര്‍ക്കെതിരെയായിരുന്നെങ്കില്‍ ആളുകള്‍ വിശ്വസിക്കുമോ എന്ന ചോദ്യം കണ്ടു. ഇവര്‍ക്കെതിരെയും അഴീക്കോടന്‍ രാഘവനെതിരെയും ഒക്കെ അക്കാലത്ത് പ്രചരണം നടന്നിട്ടുണ്ട്. അഴീക്കോടന്‍ രാഘവന്‍ മരിച്ചതിനു ശേഷമാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനൊരു വീടു പോലുമില്ലായിരുന്നു എന്ന സത്യം ജനം അറിഞ്ഞത്. ഇത്തരം പ്രചരണമൊക്കെ എല്ലാ കാലത്തും ഉള്ളത് തന്നെ.

  ഈ പ്രചരണം നടന്നുകൊണ്ടിരുന്നപ്പോള്‍, പിണറായിയുടേതാണ് വീടെന്നു പ്രചരിപ്പിച്ചവരും, ആയിരിക്കാം എന്നു പറഞ്ഞവരും, കാര്യമറിഞ്ഞിട്ടും സംശയം നിലനിര്‍ത്താനും പ്രചരിപ്പിക്കാനും നോക്കിയവരും ഇവിടെയൊക്കെ തന്നെ ഉണ്ട്. അല്ലെന്ന് തെളിഞ്ഞപ്പോള്‍ പ്രചരണം അഴിച്ചുവിട്ടത് മറ്റു അപവാദങ്ങളും തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കള്ളക്കളിയായിരുന്നു ഈ പ്രചരണം എന്ന് അഭിപ്രായം മാറ്റി അവര്‍. പിന്നീട് അതിനു പിന്നിലെ ആളുകളെ പിടിച്ചപ്പോള്‍, ആ‍ അഭിപ്രായവും മാറ്റി സഹതാപതരംഗവും, ഭീകരനിയമവും ഒക്കെ പൊക്കിക്കൊണ്ട് വരവായി അവര്‍.‘ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കട്ടെ’ എന്ന് വെല്ലുവിളിച്ചവര്‍ കേസ് കൊടുത്തപ്പോള്‍ അതാക്കി കുറ്റം.

  ഈ സൈബര്‍ നിയമത്തിനെതിരെയും എതിര്‍പ്പുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുക. അത്തരം എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഇതിനു മുന്‍പ് ലഭിച്ചിട്ടും രംഗത്ത് വരാതിരുന്നവര്‍ ഇന്ന് പോസ്റ്റും, ഓടി നടന്ന് കമന്റും കൊണ്ട് ആഘോഷമാക്കുന്നത് നന്നായിട്ടുണ്ട്.

  ReplyDelete
 6. ithnetha vellarikka pattanamano? Inter polinte sahayam thedum polum :) Inter polu kaarkkenkilum vivaram undavumennu aswasikkaam.

  ReplyDelete