Saturday, November 14, 2009

വിറ്റു തുലയ്ക്കല്‍

പൊതുമേഖലാ ഓഹരികള്‍ സ്വകാര്യ മ്യൂച്ചല്‍ഫണ്ടിലേക്ക്

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വാങ്ങാന്‍ അനുമതി. പൊതുജനങ്ങള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനാണ് ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍, മ്യൂച്ച്വല്‍ഫണ്ട്- ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഓഹരി വാങ്ങാമെന്നു വന്നതോടെ ഓഹരിവില്‍പ്പന സ്വകാര്യമേഖലയെ ഉദ്ദേശിച്ചാണെന്നു വ്യക്തമായി. ഇനി വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങിക്കൂട്ടാനാകും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന 60 പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓഹരിക്കമ്പോളത്തില്‍ ഇറങ്ങാത്ത, മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നവരത്ന കമ്പനികള്‍ ഉള്‍പ്പെടെ 50 കമ്പനിയുടെ 10 ശതമാനം ഓഹരി വില്‍ക്കും. ഇതിനു പുറമെ, 10 ശതമാനത്തില്‍ താഴെമാത്രം ഓഹരി വിറ്റ 10 കമ്പനിയുടെ 10 ശതമാനംവരെ ഓഹരിയും വില്‍ക്കും. 2007-08 സാമ്പത്തികവര്‍ഷത്തെ കേന്ദ്ര പൊതുമേഖല സ്ഥാപന (സിപിഎസ്ഇ) സര്‍വെ അനുസരിച്ചാണിത്.

2008-09 വര്‍ഷത്തെ സര്‍വെ പുറത്തുവന്നാല്‍, ലാഭകരമായി പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളുടെയും ഓഹരികള്‍ വില്‍ക്കുമെന്ന് ധനമന്ത്രാലയത്തിലെ ഓഹരിവില്‍പ്പന സെക്രട്ടറി സുനില്‍ മിത്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 60 കമ്പനിയുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നതിലൂടെ എത്ര തുക സമാഹരിക്കാനാകുമെന്ന് കണക്കാക്കിയിട്ടില്ല. ഓരോ കമ്പനിയുടെയും സാമ്പത്തികശേഷിയും പ്രവര്‍ത്തനമേഖലയും വ്യത്യസ്തമായതുകൊണ്ട് മൊത്തത്തിലുള്ള കണക്ക് തയ്യാറാക്കുക എളുപ്പമല്ലെന്ന് മിത്ര പറഞ്ഞു. കൊച്ചി കപ്പല്‍ശാല, എഫ്എസിടി, എന്‍എംഡിസി, സെയില്‍, കോള്‍ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഉടന്‍ വില്‍ക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുമായി ഓഹരിവില്‍പ്പനവകുപ്പ് തിരക്കിട്ട ചര്‍ച്ച നടത്തുകയാണ്. ഇതിലൂടെ രൂപപ്പെടുന്ന നിര്‍ദേശങ്ങള്‍ കേന്ദ്രമന്ത്രിസഭയ്ക്കു മുമ്പില്‍ വയ്ക്കുകയും അംഗീകരിക്കുന്നതിനനുസരിച്ച് ഓഹരിവില്‍പ്പന ആരംഭിക്കുകയും ചെയ്യും. മന്ത്രിസഭ അംഗീകരിച്ച എന്‍ടിപിസി, സത്ലജ് വൈദ്യുത് നിഗം ലിമിറ്റഡ്, ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്‍ ഓഹരിവില്‍പ്പന ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ച എന്‍എച്ച്പിസി, ഓയില്‍ ഇന്ത്യാ ലിമിറ്റഡ് എന്നിവയുടെ ഓഹരിവില്‍പ്പന നടന്നതും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യത്തെ ആറുമാസത്തിനകംതന്നെ മൂന്നു കമ്പനിയുടെ ഓഹരികള്‍ വിറ്റു.

ദേശാഭിമാനി 141109

5 comments:

  1. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വാങ്ങാന്‍ അനുമതി. പൊതുജനങ്ങള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനാണ് ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍, മ്യൂച്ച്വല്‍ഫണ്ട്- ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഓഹരി വാങ്ങാമെന്നു വന്നതോടെ ഓഹരിവില്‍പ്പന സ്വകാര്യമേഖലയെ ഉദ്ദേശിച്ചാണെന്നു വ്യക്തമായി. ഇനി വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങിക്കൂട്ടാനാകും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന 60 പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓഹരിക്കമ്പോളത്തില്‍ ഇറങ്ങാത്ത, മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നവരത്ന കമ്പനികള്‍ ഉള്‍പ്പെടെ 50 കമ്പനിയുടെ 10 ശതമാനം ഓഹരി വില്‍ക്കും. ഇതിനു പുറമെ, 10 ശതമാനത്തില്‍ താഴെമാത്രം ഓഹരി വിറ്റ 10 കമ്പനിയുടെ 10 ശതമാനംവരെ ഓഹരിയും വില്‍ക്കും. 2007-08 സാമ്പത്തികവര്‍ഷത്തെ കേന്ദ്ര പൊതുമേഖല സ്ഥാപന (സിപിഎസ്ഇ) സര്‍വെ അനുസരിച്ചാണിത്.

    ReplyDelete
  2. i dont understand how selling 10% share is "vittu thulakkal" as long as a single party doesnt purchase the whole 10% stake. even then the corporate structure wont allow any mis management to happen. there is nothng wrong in selling a small portion of govts share so that a part of locked-in wealth is released. when u want govt to give concessions etc (in tax and others) how do u expect the govt to fill the revenue mismatch? i mean the money has to come frm somewhr, rite? now u may say that the tax collection etc shud be streamlined. i agree thts the permenant solution. but as long as there are dirty politicians here, its not gonna happen.

    ReplyDelete
  3. പൊതുജനപങ്കാളിത്തം എന്നു പറഞ്ഞായിരുന്നു ഈ വില്‍ക്കല്‍ ആദ്യം വന്നതെന്നും ഇപ്പോള്‍ വന്ന വ്യത്യാസവും വായിച്ചുകാണുമല്ലോ രഞ്ജിത്. ടാക്സ് കണ്‍സഷന്‍ ആര്‍ക്കാണ് നല്‍കുന്നത്? ഈ പോസ്റ്റില്‍ സായ്നാഥ് നിരത്തുന്ന കണക്കുകള്‍ നോക്കുക. ഒരു പാരഗ്രാഫ് മാത്രം എടുത്ത് എഴുതുന്നു..

    വന്‍കിടക്കാര്‍ക്ക് എപ്പോഴും പണം ലഭിക്കും. ഇക്കൊല്ലത്തെ ബജറ്റും 2008-09ലെ കേന്ദ്രനികുതി രേഖകളും പരിശോധിച്ചാല്‍ കോര്‍പറേറ്റുകള്‍ക്ക് ഒഴിവാക്കിക്കൊടുത്തത് 68,914 കോടി രൂപയാണെന്ന് ബോധ്യമാകും. എന്നാല്‍, ദശലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് പ്രയോജനകരമായ ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 2009-10 ലെ ബജറ്റില്‍ നീക്കിവച്ചത് 39,100 കോടി രൂപ മാത്രം.

    രഞ്ജിത്ത് സ്വയം ചിന്തിക്കുക. ഉത്തരത്തില്‍ എത്തുക.

    ReplyDelete
  4. i dont know the details of disinvestmnet. but, even if mutual funds are allowed to participate, there wl a cap for max investment..and a part is always earmrked for small investors (unless its a pvt placement). u told abt the employment guarantee progrm.. thts just one scheme.. govt has to fund many other social benefit schemes, infrastructure projects.. it also has the obligation to repay the debts. now abt tax concessions.. those were given to see the recessionary pressures off.. wen the global economy was shrinking the indian industries naturaly needed some help... thts a temp phenomenon.


    i was just referring to ur post title and the realities. a sale of 10% stake in a company doesnt result in dilution of control. a minumum of 26% stake is reqd to have some ctrl over company affairs. so even if the govt decide to sell 10%, the control still rests with the govt

    ReplyDelete
  5. പകുതിയിലധികം ഓഹരിയും വില്‍ക്കുമെന്ന് പ്രണബ്

    ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ ആവശ്യമെങ്കില്‍ പകുതിയിലധികവും വില്‍ക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. പൊതുമേഖലാ ഓഹരിവില്‍പ്പന സംബന്ധിച്ച് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ലോക്സഭയില്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 51 ശതമാനം സര്‍ക്കാര്‍ ഓഹരി നിലനിര്‍ത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്. വേണമെന്നു തോന്നിയാല്‍ പാര്‍ലമെന്റിന് ഇത് മാറ്റാമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ഭാവിയില്‍ അത്തരം മാറ്റമുണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ല. ഭൂരിപക്ഷമുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ ഈ നയം ഭേദഗതിചെയ്യാം. ഓഹരി വിറ്റഴിക്കല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1991ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. തുടര്‍ന്നുവന്ന സര്‍ക്കാരുകളും ഓഹരി വിറ്റിട്ടുണ്ട്. ഇതുവരെ 57,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2004 മുതല്‍ 2007 വരെ ഏഴ് പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ വിറ്റു. ഇപ്പോള്‍ വില്‍ക്കുന്ന ഓഹരികളില്‍നിന്ന് കിട്ടുന്ന തുക ദേശീയ നിക്ഷേപനിധിയില്‍ നിക്ഷേപിക്കും. ഓഹരി വിറ്റഴിക്കല്‍ തുടരുകതന്നെ ചെയ്യും. പൊതുമേഖലയുടെ ഓഹരികള്‍ വാങ്ങുന്നതില്‍ വ്യക്തികള്‍ കുറവാണെന്ന് പ്രണബ് സമ്മതിച്ചു. ഓഹരികള്‍ കൈക്കലാക്കുന്നത് കോര്‍പറേറ്റ് സ്ഥാപനങ്ങളാണെന്ന് തെളിയിക്കുന്നതായി മന്ത്രിയുടെ പ്രഖ്യാപനം. പൊതുജനപങ്കാളിത്തം ഉറപ്പാക്കാനാണ് ഓഹരികള്‍ വില്‍ക്കുന്നതെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിയുകയാണ്. ദേശീയ നിക്ഷേപനിധിയുടെ പേരില്‍ നടക്കുന്ന ഓഹരി വില്‍പ്പന സ്വകാര്യവല്‍ക്കരണംതന്നെയാണെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. പൊതുജന പങ്കാളിത്തത്തിനായി ഓഹരി വിറ്റഴിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശമെങ്കിലും കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് ഈ ഓഹരികള്‍ കൈക്കലാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ രാഷ്ട്രവികസനത്തിന്റെ ക്ഷേത്രങ്ങളാണെന്ന് നെഹ്റു പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആ ക്ഷേത്രങ്ങളെ തകര്‍ക്കുകയാണെന്നും ആചാര്യ പറഞ്ഞു. ഓഹരി വിറ്റഴിക്കല്‍ തുടരുമെന്നും ആവശ്യമെങ്കില്‍ പകുതിയിലധികം ഓഹരികളും വില്‍ക്കുമെന്നും പറഞ്ഞ ധനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ എം അംഗങ്ങള്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി

    വി ജയിന്‍ ദേശാഭിമാനി 091209

    ReplyDelete