Monday, November 16, 2009

ഏത് ഡോക്ടര്‍ക്കും റഫര്‍ ചെയ്യാം

മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ റഫറലായി

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം നിലവില്‍വന്നു. അത്യാഹിതങ്ങള്‍ക്കും അടിയന്തരചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് നിയന്ത്രണമില്ല. എന്നാല്‍, ഏത് രോഗിക്കും നേരിട്ട് ഒപിയില്‍ എത്താന്‍ ഇനി കഴിയില്ല. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ റഫറല്‍ സംവിധാനം ഉപകരിക്കുമെന്ന് വിലയിരുത്തുന്നു. ഇതോടൊപ്പം പ്രദേശവാസികള്‍ക്ക്മെഡിക്കല്‍ കോളേജുകളില്‍ ലോക്കല്‍ ഒപി പ്രവര്‍ത്തിക്കും. പ്രദേശവാസിയാണെന്ന് തെളിയിക്കാന്‍ റേഷന്‍കാര്‍ഡോ തിരിച്ചറിയല്‍കാര്‍ഡോ മറ്റ് രേഖകളോ ഹാജരാക്കണം. ഞായറാഴ്ച മെഡിക്കല്‍ കോളേജുകളില്‍ ഒപി ഇല്ലാത്തതിനാല്‍ റഫര്‍ചെയ്ത രോഗികള്‍ ഇല്ലായിരുന്നു. തിങ്കള്‍മുതല്‍ ശനിവരെയാണ് ഒപി. ഈ ദിവസങ്ങളില്‍ പകല്‍ എട്ടുമുതല്‍ ഒന്നുവരെ ഒപി ടിക്കറ്റ് നല്‍കും. മറ്റ് ആശുപത്രികളില്‍നിന്ന് ഡോക്ടര്‍ നല്‍കിയ കുറിപ്പ് ഹാജരാക്കിയാല്‍ ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടതെന്ന് രേഖപ്പെടുത്തിയ ഒപി ടിക്കറ്റ് ലഭിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഈ സംവിധാനം നേരത്തെയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 1982 മുതല്‍ റഫറല്‍ ആശുപത്രിയാണെന്ന് സൂപ്രണ്ട് എ നിസാറുദീന്‍ പറഞ്ഞു.

റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനൊപ്പം ജില്ല- ജനറല്‍ ആശുപത്രികളുടെ സൌകര്യവും മെച്ചപ്പെടുത്തി. ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി. സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കുന്നതോടെ കൂടുതല്‍ സ്പെഷ്യലിസ്റുകളുടെ സേവനം ലഭിക്കും. കോട്ടയം ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള 41 തസ്തികയിലും ഡോക്ടര്‍മാരെ നിയമിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ 26 തസ്തികയില്‍ 24ലും ഡോക്ടര്‍മാരുണ്ട്. താല്‍ക്കാലിക നിയമനവും നടത്തി. സ്പെഷ്യാലിറ്റി നടപ്പാക്കുമ്പോള്‍ ഡോക്ടര്‍മാര്‍ 34 ആകും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 55 സ്പെഷ്യലിസ്റുകള്‍ ഉള്‍പ്പെടെ 63 ആയി വര്‍ധിക്കും. മറ്റു ജില്ലകളിലും ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കും. ആശുപത്രികളുടെ അടിസ്ഥാനസൌകര്യവികസനത്തിന് 44.81 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങും. കോട്ടയത്ത് 13 ആശുപത്രിയിലേക്കായി 4.46 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ 1.30 കോടി ജില്ലാ ആശുപത്രിയിലേക്കാണ്. റഫറല്‍ സംവിധാനം നിരീക്ഷിക്കാന്‍ സംസ്ഥാനതലത്തില്‍ ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ ഡയറക്ടര്‍ എന്നിവരടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. മെഡിക്കല്‍ കോളേജുകള്‍ സ്ഥിതിചെയ്യുന്നിടത്ത് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ജില്ലാതല കമ്മിറ്റി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, സ്പെഷ്യാലിറ്റി വിഭാഗം തലവന്മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കോര്‍പറേഷന്‍ മേയര്‍, നഗരസഭാ ചെയര്‍മാന്‍ എന്നിവരാണ് അംഗങ്ങള്‍.

ഏത് ഡോക്ടര്‍ക്കും റഫര്‍ ചെയ്യാം

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ജില്ല- താലൂക്ക് ആശുപത്രികളില്‍നിന്ന് റഫര്‍ചെയ്യുന്ന രോഗികളെമാത്രമേ പ്രവേശിപ്പിക്കൂ എന്നതരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി വ്യക്തമാക്കി. ഏതുതട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും സ്വകാര്യ ആശുപത്രിയില്‍നിന്നും മോഡേ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ ഡോക്ടര്‍മാരില്‍നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്യാം. രോഗിക്ക് വിദഗ്ധപരിശോധന ആവശ്യമുള്ള കാര്യങ്ങളും മറ്റ് രോഗവിവരങ്ങളും ചികിത്സിക്കുന്ന ഡോക്ടര്‍ റഫര്‍ചെയ്തുകൊണ്ട് നല്‍കുന്ന രേഖയില്‍ കാണിച്ചാല്‍ മതിയാകും. അടിയന്തരചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് റഫറന്‍സ് ഇല്ലാതെ നേരിട്ട് അത്യാഹിതവിഭാഗത്തില്‍ ഇപ്പോഴുള്ളതുപോലെതന്നെ ചികിത്സ ലഭിക്കും. റഫറല്‍സമ്പ്രദായം പൊതുജനങ്ങളുടെ അവബോധം വര്‍ധിപ്പിച്ച് ഘട്ടംഘട്ടമായിമാത്രമേ നടപ്പാക്കൂ. റഫറല്‍ സംവിധാനത്തെപ്പറ്റി അറിവില്ലാതെ എത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന നടപടി ഉണ്ടാകരുതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദേശാഭിമാനി 161109

3 comments:

  1. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ജില്ല- താലൂക്ക് ആശുപത്രികളില്‍നിന്ന് റഫര്‍ചെയ്യുന്ന രോഗികളെമാത്രമേ പ്രവേശിപ്പിക്കൂ എന്നതരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി വ്യക്തമാക്കി. ഏതുതട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും സ്വകാര്യ ആശുപത്രിയില്‍നിന്നും മോഡേ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ ഡോക്ടര്‍മാരില്‍നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്യാം. രോഗിക്ക് വിദഗ്ധപരിശോധന ആവശ്യമുള്ള കാര്യങ്ങളും മറ്റ് രോഗവിവരങ്ങളും ചികിത്സിക്കുന്ന ഡോക്ടര്‍ റഫര്‍ചെയ്തുകൊണ്ട് നല്‍കുന്ന രേഖയില്‍ കാണിച്ചാല്‍ മതിയാകും. അടിയന്തരചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് റഫറന്‍സ് ഇല്ലാതെ നേരിട്ട് അത്യാഹിതവിഭാഗത്തില്‍ ഇപ്പോഴുള്ളതുപോലെതന്നെ ചികിത്സ ലഭിക്കും. റഫറല്‍സമ്പ്രദായം പൊതുജനങ്ങളുടെ അവബോധം വര്‍ധിപ്പിച്ച് ഘട്ടംഘട്ടമായിമാത്രമേ നടപ്പാക്കൂ. റഫറല്‍ സംവിധാനത്തെപ്പറ്റി അറിവില്ലാതെ എത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന നടപടി ഉണ്ടാകരുതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

    ReplyDelete
  2. റഫറൽ സമ്പ്രദായത്തിനും സ്വകാര്യ പ്രാക്റ്റീസ്‌ നിരോധനത്തിനും എന്റെ കയ്യൊപ്പ്‌.

    മെഡിക്കൽ കോളേജ്‌ റഫറൽ ആക്കിയപ്പോൾ പി.എച്ച്‌.സി ഒന്നും പൂട്ടിയിട്ടില്ല. അടുത്തതായി ജില്ല ആശുപത്രികളും റഫറൽ സമ്പ്രദായത്തിലേക്ക്‌ കൊണ്ടുവരണം. പി.എച്ച്‌.സി കേരളത്തിലെ മുക്കിലും മൂലയിലും ഉണ്ടാകട്ടെ.

    ഇതിലെ കുറവുകൾ, നമ്മുക്ക്‌ തിരുത്താമല്ലോ.

    ReplyDelete
  3. 44.81 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങും .. then we get enough bribe for next eleection.. :)

    എറണാകുളം ജനറല്‍ ആശുപത്രിയില്‍ 55 സ്പെഷ്യലിസ്റുകള്‍ ഉള്‍പ്പെടെ 63 ആയി വര്‍ധിക്കും.....yes we can post enough party candidates to this position.. :)

    ReplyDelete