Friday, November 13, 2009

എല്ലാ കോളേജിലും തെരഞ്ഞെടുപ്പ്

എല്ലാ കോളേജിലും തെരഞ്ഞെടുപ്പ് നടത്തണം

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താത്ത മാനേജ്മെന്റുകള്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്താതെ ലിങ്ദോകമീഷന്റെ ശുപാര്‍ശപോലും അവഗണിച്ച നിരവധി മാനേജുമെന്റുകളുണ്ട്. നിയമനിര്‍മാണത്തിനുള്ള കോടതികളുടെ അധികാരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം ഇത്തരം ജനാധിപത്യധ്വംസനത്തിന് എതിരെയുള്ളതാണ്. എസ്എഫ്ഐ എക്കാലത്തും ആവശ്യപ്പെട്ടിരുന്നതും ഇതാണെന്ന് സംസ്ഥാന പ്രസിഡന്റ് പി ബിജുവും സെക്രട്ടറി എ എന്‍ ഷംസീറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളില്‍ ലൌ ജിഹാദ് ഉണ്ടെന്ന സംഘപരിവാറിന്റെ കുപ്രചാരണം മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ശ്രമമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എസ്എഫ്ഐ ക്യാമ്പസുകളില്‍ അന്വേഷണം നടത്തി. എബിവിപിയും എന്‍ഡിഎഫിന്റെ ക്യാമ്പസ് ഫ്രണ്ടും വര്‍ഗീയ ചേരിതിരിവിനാണ് ശ്രമിക്കുന്നത്. മതത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ വിഘടിപ്പിക്കുകയും എതിര്‍ക്കുന്നവരെ കായികമായി നേരിടുകയുമാണ് ഇവര്‍.

എസ്എഫ്ഐ മുപ്പതാം സംസ്ഥാന സമ്മേളനം 17 മുതല്‍ 20 വരെ കോഴിക്കോട്ട് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

3 comments:

  1. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താത്ത മാനേജ്മെന്റുകള്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്താതെ ലിങ്ദോകമീഷന്റെ ശുപാര്‍ശപോലും അവഗണിച്ച നിരവധി മാനേജുമെന്റുകളുണ്ട്.

    ReplyDelete
  2. ബംഗളൂരു: ലവ് ജിഹാദ് എന്നപേരില്‍ ഉയര്‍ത്തുന്ന ആരോപണത്തിന് ഒരു തെളിവും ലഭ്യമായിട്ടില്ലെന്ന് കര്‍ണാടക സിഐഡി ഹൈക്കോടതിയെ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ അസ്ഗറും കര്‍ണാടകത്തിലെ ചമരാജനഗര്‍ സ്വദേശി സില്‍ജരാജും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലാണ് സിഐഡി ഇക്കാര്യം അറിയിച്ചത്. സില്‍ജ സ്വന്തം ഇഷ്ടപ്രകാരമാണ് അസ്ഗറിനെ വിവാഹം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജസ്റിസുമാരായ കെ ശ്രീധരറാവുവും രവി ബി മല്ലിമത്തുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് ജനുവരി 18ലേക്ക് മാറ്റി. പ്രായപൂര്‍ത്തിയായതിനാല്‍ സില്‍ജയ്ക്ക് എവിടെയും പോകാന്‍ സ്വാതന്ത്യ്രമുണ്ടെന്ന് കോടതി വിധിച്ചു. ഒക്ടോബര്‍ 21ന് സില്‍ജയുടെ അച്ഛന്‍ സെല്‍വരാജ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവെയാണ് അന്വേഷിക്കാന്‍ കര്‍ണാടക-കേരള പൊലീസിനോട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. പൊലീസിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം താമസിക്കാനും കോടതി നിര്‍ദേശിച്ചു. ആഗസ്ത് എട്ടിന് മകളെ കാണാതായെന്നും തുടര്‍ന്ന് ആഗസ്ത് 15ന് സില്‍ജയെ വിവാഹംചെയ്തെന്ന് അസ്ഗര്‍ ഫോചെയ്ത് അറിയിച്ചെന്നുമാണ് സെല്‍വരാജ് പരാതിയില്‍ പറഞ്ഞത്. കര്‍ണാടക-കേരള തീരമേഖലയില്‍ വിവാഹവാഗ്ദാനം നല്‍കി മതംമാറ്റുന്നെന്ന ആരോപണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് രണ്ടുമാസം അനുവദിക്കണമെന്ന് സിഐഡി ആവശ്യപ്പെട്ടു. (ദേശാഭിമാനി 15 നവംബര്‍ 2009)

    ReplyDelete
  3. കെ വി സുമേഷ് പ്രസിഡന്റ്, പി ബിജു സെക്രട്ടറി

    കോഴിക്കോട്: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി കെ വി സുമേഷി(കണ്ണൂര്‍)നെയും സെക്രട്ടറിയായി പി ബിജു(തിരുവനന്തപുരം)വിനെയും തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന പ്രസിഡന്റാണ് ബിജു. പി ജെ ബിനേഷ്(വയനാട്), ധന്യാവിജയന്‍(കോട്ടയം), എ എ റഹീം(തിരുവനന്തപുരം), ബിനുകൈപ്പന്‍(ഇടുക്കി), എസ് കെ സജീഷ്(കോഴിക്കോട്)- വൈസ്പ്രസിഡന്റുമാര്‍, വി പി പ്രശാന്ത്(കൊല്ലം), സുഭാഷ്ചന്ദ്രന്‍(മലപ്പുറം), പി കെ ശബരീഷ്കുമാര്‍(കണ്ണൂര്‍), ലിജോ ജോസ്(എറണാകുളം), എം രാജീവന്‍(കാസര്‍കോട്)- ജോ. സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. 76 അംഗ സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുത്തു.

    ReplyDelete