Sunday, November 8, 2009

മാവോയിസ്റ്റുകളെ ആശയപരമായി നേരിടും

മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും നേരിടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തണമെങ്കില്‍ സര്‍ക്കാരിനും പാര്‍ടിക്കും എളുപ്പം കഴിയും. എന്നാല്‍, അടിച്ചമര്‍ത്തല്‍നയത്തോട് സിപിഐ എമ്മിന് യോജിപ്പില്ല. ഭീകരവാദികളായിക്കണ്ട് മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തെയും അംഗീകരിക്കുന്നില്ല- കാരാട്ട് തുടര്‍ന്നു. 'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാവോയിസ്റ്റുകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയതിഘോഷ്, പ്രബീര്‍ പുര്‍കായസ്ത എന്നിവരും സംസാരിച്ചു.

1970കളുടെ ആദ്യം ഭരണകൂടവും മാവോയിസ്റ്റുകളും വലതുപക്ഷവും രൂക്ഷമായ ആക്രമണമാണ് സിപിഐ എമ്മിനെതിരെ നടത്തിയത്. അന്ന് പാര്‍ടി തീര്‍ത്തും ഒറ്റപ്പെട്ടു. മറ്റ് ഇടതുപക്ഷ കക്ഷികള്‍പോലും സിപിഐ എമ്മിനെ പിന്തുണച്ചില്ല. എന്നിട്ടും പ്രതിസന്ധി അതിജീവിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയവും ആശയപരവുമായ പോരാട്ടത്തിലൂടെയായിരുന്നു. അന്ന് മാവോയിസ്റ്റുകളെ പിന്തുണച്ച പല ബുദ്ധിജീവികളും പിന്നീട് സിപിഐ എമ്മിനെ അനുകൂലിക്കുന്നവരായി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രതിസന്ധിയും മറികടക്കാന്‍ പാര്‍ടിക്ക് കഴിയും. മാവോയിസ്റ്റുകളുടേത് വികലമായ രാഷ്ട്രീയ- ആശയ നിലപാടുകളാണ്. അവരുടെ ലോകവീക്ഷണം കാലത്തിന് യോജിക്കാത്തതുമാണ്. ദക്ഷിണേഷ്യ വിപ്ളവത്തിന്റെ വക്കിലെന്നാണ് അവരുടെ വിലയിരുത്തല്‍. യാഥാര്‍ഥ്യവുമായി ഇതിന് ബന്ധമില്ലെന്ന് പാകിസ്ഥാനിലെയും അഫ്ഗാനിലെയും ശ്രീലങ്കയിലെയും സംഭവങ്ങള്‍ തെളിയിക്കുന്നു. ലഷ്കര്‍ ഇ തോയ്ബ, താലിബാന്‍, എല്‍ടിടിഇ എന്നിവയുടെ നടപടികളെ വിപ്ളവപ്രവര്‍ത്തനമായാണ് അവര്‍ വിലയിരുത്തുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി സാംസ്കാരികവിപ്ളവകാലത്ത് ഇടതുപക്ഷ സെക്ടേറിയനിസത്തിന്റെ പിടിയിലായപ്പോഴുള്ള ആശയപദ്ധതി ഇന്ത്യയില്‍ നടപ്പാക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. അവരുടെ ആഭ്യന്തരനയവും വികലമാണ്. മാവോയിസ്റ്റ് രേഖകളിലും മറ്റും കര്‍ഷകരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും തൊഴിലാളിവര്‍ഗത്തെക്കുറിച്ച് പരാമര്‍ശമേയില്ല. ഈ വിഭാഗം അഭിമുഖീകരിക്കുന്ന വിഷയങ്ങളുയര്‍ത്തി ഒരു സമരവും നടത്തിയിട്ടുമില്ല. തൊഴിലാളിവര്‍ഗത്തെക്കുറിച്ച് പരാമര്‍ശിക്കാതെ എങ്ങനെയാണ് ഒരു കമ്യൂണിസ്റ്റ് പാര്‍ടിയാകുക. ഗോത്രവര്‍ഗജനത അനുഭവിക്കുന്ന പ്രശ്നങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കുന്നത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ധാതു-ഖനിനയം ഗോത്രവര്‍ഗക്കാര്‍ക്ക് അവരുടെ ആവാസസ്ഥലം ഇല്ലാതാക്കുകയാണ്. ഈ നയം തിരുത്താന്‍ കേന്ദ്രം തയ്യാറാകണം. പശ്ചിമബംഗാളില്‍ തുണമൂല്‍കോഗ്രസും മാവോയിസ്റ്റുകളും ചേര്‍ന്ന കൂട്ടുകെട്ടാണ് സിപിഐ എമ്മിനെതിരെ ആക്രമണം നടത്തുന്നത്. മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹമെന്ന് മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഇതേക്കുറിച്ച് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികള്‍ക്ക് എന്ത് പറയാനുണ്ടെന്ന് കാരാട്ട് ചോദിച്ചു.

*

Concerned Citizens on “Maoist” Violence
Joint statement by eminent intellectuals writers and artistes

About 40 eminent intellectuals, writers and artistes etc jointly issued the following statement from New Delhi on October 27.

THERE has been a spate of growing murder and violence in certain areas of Andhra Pradesh, Maharashtra, Chhattisgarh, Jharkhand and West Bengal by armed persons acting on behalf of the “CPI (Maoist)”. We strongly feel that their use of the name of Mao Zedong, a widely respected figure, while carrying out the acts of carnage and killing, is reprehensible. Such acts can also in no way be justified in the name of a war against the state. While every conscious citizen opposes acts of oppression committed by members of the exploiting classes or individuals in the state apparatus, the so-called “Maoists,” by their violent acts of vendetta, torture and gruesome killings, are gravely damaging the cause of the popular democratic movement. The “Maoists” are thus in fact working against the interests of the workers and peasants.

In order to isolate the “Maoists” politically, it is however important that the Indian state do all that is necessary to restore its presence and credibility in tribal areas whose interests it has largely been ignoring. The central government should review its neo-liberal policies that have pauperised the tribal people and help the state governments to meet their developmental challenges in these areas. Counter insurgency vigilante groups (such as Salwa Judum) have proved to be counter productive. Harassment and killing of innocent local people should be avoided while tackling the violence, and those responsible for such acts in the name of fighting the "Maoists" should be punished. A genuine dialogue should be started with those "Maoists" who are ready to give up the path of armed struggle.

The signatories included Irfan Habib,Teesta Setalvad,Vijay Prashad, Utsa Patnaik, Amiya Kumar Bagchi, M K Raina, Najaf Hyder, Badri Raina, Shireen Moosvi, Jayati Ghosh, Iqtadar Alam Khan, Sohail Hashmi, Archana Prasad, Amar Farooqui, Ayesha Kidwai, Simi Malhotra, Nadim Rizavi, Sonya Surabhi Gupta, Lata Singh, Atlury Murali, Biswamoy Pati, Madhu Prasad, D N Jha, P K Shukla, Arjun Dev, Suvira Jaiswal, H C Satyarthi, Kesavan Veluthath, V Ramakrishna, N R Rana, N K Sharma, Prabhat Patnaik, Arun Bandopadhaya, and Rajendra Prasad.

(http://www.pragoti.org/node/3678)

5 comments:

  1. 1970കളുടെ ആദ്യം ഭരണകൂടവും മാവോയിസ്റ്റുകളും വലതുപക്ഷവും രൂക്ഷമായ ആക്രമണമാണ് സിപിഐ എമ്മിനെതിരെ നടത്തിയത്. അന്ന് പാര്‍ടി തീര്‍ത്തും ഒറ്റപ്പെട്ടു. മറ്റ് ഇടതുപക്ഷ കക്ഷികള്‍പോലും സിപിഐ എമ്മിനെ പിന്തുണച്ചില്ല. എന്നിട്ടും പ്രതിസന്ധി അതിജീവിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയവും ആശയപരവുമായ പോരാട്ടത്തിലൂടെയായിരുന്നു. അന്ന് മാവോയിസ്റ്റുകളെ പിന്തുണച്ച പല ബുദ്ധിജീവികളും പിന്നീട് സിപിഐ എമ്മിനെ അനുകൂലിക്കുന്നവരായി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രതിസന്ധിയും മറികടക്കാന്‍ പാര്‍ടിക്ക് കഴിയും. മാവോയിസ്റ്റുകളുടേത് വികലമായ രാഷ്ട്രീയ- ആശയ നിലപാടുകളാണ്. അവരുടെ ലോകവീക്ഷണം കാലത്തിന് യോജിക്കാത്തതുമാണ്. ദക്ഷിണേഷ്യ വിപ്ളവത്തിന്റെ വക്കിലെന്നാണ് അവരുടെ വിലയിരുത്തല്‍. യാഥാര്‍ഥ്യവുമായി ഇതിന് ബന്ധമില്ലെന്ന് പാകിസ്ഥാനിലെയും അഫ്ഗാനിലെയും ശ്രീലങ്കയിലെയും സംഭവങ്ങള്‍ തെളിയിക്കുന്നു. ലഷ്കര്‍ ഇ തോയ്ബ, താലിബാന്‍, എല്‍ടിടിഇ എന്നിവയുടെ നടപടികളെ വിപ്ളവപ്രവര്‍ത്തനമായാണ് അവര്‍ വിലയിരുത്തുന്നത്.

    ReplyDelete
  2. മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ചൈനയാണെന്ന് ഒരു ശ്രുതിയുണ്ടല്ലൊ മാഷെ...

    ReplyDelete
  3. ആരോഗ്യകരമായ നിലപാട്. ശരിയായ രഷ്ട്രീയത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നമ്മുടെ മുന്നില്‍ നടക്കുന്നവരും,പിന്നില്‍ നടക്കുന്നവരും,പിന്നില്‍ നടക്കാനാകാതെ ഉപേക്ഷിക്കപ്പെടുന്നവരും സ്വന്തം സഹോദരങ്ങള്‍ തന്നെയാണ്. നമ്മളില്‍ നന്മ ജ്വലിച്ചുയരുംബോള്‍ ആരെയും ഉപേക്ഷിക്കാനാകില്ല.

    ReplyDelete
  4. ശ്രുതി ആണോ...? ദേശാഭിമാനി ഒഴികെ എല്ലാ സൈറ്റിലും കണ്ടു...!!!

    ReplyDelete
  5. ബലമായ സശയം ചൈനയും മമതയും തമ്മില്‍ വല്ല ഡീലും ഉണ്ടോന്നാ.അല്ല സംശയം ആണേ,ശ്രുതിയും താളവുമൊന്നുമല്ല -)

    നൂറുകണക്കിനു പേരെ കൊന്ന മഹാതോ,മാവോയിസ്റ്റ് ആയി മതം മാറിയ മുന്‍ തൃണമൂലന്‍,ഇപ്പൊ ചിദംബരം ആഭ്യന്ദ്രത്തിന്റെ ശക്ത നക്സല്‍ വിരോധം മൂലം ജയിലില്‍ ആണല്ലോ.

    ReplyDelete