Wednesday, November 4, 2009

കലക്ടറുടെ വെളിപ്പെടുത്തല്‍

കലക്ടറുടെ വെളിപ്പെടുത്തല്‍: കണ്ണൂരില്‍ മാറിവന്ന വോട്ട് 834 മാത്രം

കണ്ണൂര്‍: യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും പ്രചാരണങ്ങളെല്ലാം കെട്ടുകഥകളാണെന്ന് തെളിയിച്ച് മുഖ്യ വരണാധികാരികൂടിയായ കലക്ടറുടെ വെളിപ്പെടുത്തല്‍. മറ്റു മണ്ഡലങ്ങളില്‍നിന്ന് ആയിരക്കണക്കിന് വോട്ടര്‍മാരെ ഇറക്കുമതി ചെയ്തിരിക്കുന്നുവെന്ന പ്രചാരണമാണ് ആഘോഷപൂര്‍വം നടത്തിയത്. എന്നാല്‍, മണ്ഡലത്തില്‍ സ്ഥിരതാമസമില്ലാത്ത 834 വോട്ടാണ് ചേര്‍ത്തിട്ടുള്ളതെന്ന് കലക്ടര്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നഗരത്തില്‍വന്ന് താമസിക്കുന്നവരാണ് നിയമപ്രകാരം അപേക്ഷ നല്‍കി ഇവിടെ വോട്ട് ചേര്‍ത്തത്. യുഡിഎഫിന്റെ കള്ളപ്രചാരണത്തില്‍ കുടുങ്ങിയ തെരഞ്ഞെടുപ്പ് കമീഷന്‍ ഈ വോട്ടര്‍മാരുടെ വിരലടയാളം രേഖപ്പെടുത്തുമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു മണ്ഡലത്തിലുള്ള വോട്ട് നിയമപ്രകാരം മാറ്റാമെന്നിരിക്കെ, പുതുതായി വോട്ട് ചേര്‍ത്ത മുഴുവനാളുകളെയും വ്യാജന്മാരെന്നുവിളിച്ച് ആക്ഷേപിക്കാനാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായത്. വോട്ടര്‍പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതിനുശേഷവും കമീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മാറി വന്നവരായി 834 വോട്ടര്‍മാരെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍തന്നെ അറിയുന്ന കണക്കാണിത്. എല്ലാ നിയമങ്ങളും പാലിച്ചാണ് ഇവരെ കണ്ണൂരിലെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.

യുഡിഎഫും ചില മാധ്യമങ്ങളും പ്രചരിപ്പിച്ച വ്യാജവോട്ടുകള്‍ എവിടെപ്പോയെന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി കള്ളപ്രചാരണത്തിലൂടെ വോട്ടര്‍മാരെ ആക്ഷേപിക്കുകയായിരുന്നു യുഡിഎഫ് നേതൃത്വമെന്നും വ്യക്തമായി. തികച്ചും കെട്ടിച്ചമച്ച കഥകളാണ് യുഡിഎഫിന്റെ സഹായത്തോടെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സിപിഐ എം ലോക്കല്‍സെക്രട്ടറി ഉള്‍പ്പെടെ അച്ഛന്റെ പേരുമാറ്റി വോട്ട് ചേര്‍ത്തുവെന്നായിരുന്നു പ്രചാരണം. മാടായി ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പ്രചാരണം വന്നത്. എന്നാല്‍, അദ്ദേഹം ഒന്നര വര്‍ഷമായി താമസിക്കുന്ന ചിറക്കലിലെ വീട്ടിലേക്കാണ് വോട്ട് മാറ്റിയത്. അതാകട്ടെ, പഴയ വോട്ട് ഒഴിവാക്കി തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചേല്‍പിച്ചശേഷം. അച്ചടിപ്പിശകുമൂലം അച്ഛന്റെ പേര് കുഞ്ഞിനാരായണന്‍ എന്നതിനുപകരം കുഞ്ഞിരാമന്‍ എന്നായതിനെ പ്രചാരണ വിഷയമാക്കി ഉമ്മന്‍ചാണ്ടി ലേഖനമെഴുതി. സത്യം അറിഞ്ഞിട്ടും തിരുത്താന്‍ ഇതുവരെ തയ്യാറായിട്ടുമില്ല.

ദേശാഭിമാനി വാര്‍ത്ത 05-11-09

7 comments:

  1. കണ്ണൂര്‍: യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും പ്രചാരണങ്ങളെല്ലാം കെട്ടുകഥകളാണെന്ന് തെളിയിച്ച് മുഖ്യ വരണാധികാരികൂടിയായ കലക്ടറുടെ വെളിപ്പെടുത്തല്‍. മറ്റു മണ്ഡലങ്ങളില്‍നിന്ന് ആയിരക്കണക്കിന് വോട്ടര്‍മാരെ ഇറക്കുമതി ചെയ്തിരിക്കുന്നുവെന്ന പ്രചാരണമാണ് ആഘോഷപൂര്‍വം നടത്തിയത്. എന്നാല്‍, മണ്ഡലത്തില്‍ സ്ഥിരതാമസമില്ലാത്ത 834 വോട്ടാണ് ചേര്‍ത്തിട്ടുള്ളതെന്ന് കലക്ടര്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

    ReplyDelete
  2. വളരെ ചെറിയ കാര്യമാണെന്നണൊ പറയുന്നതു? കഷ്ടം!!! പുതുതായി ഉള്‍പ്പെടുത്തിയ 9357 വോട്ടര്‍മാരില്‍ 843 പേര്‍ മണ്ഡലത്തില്‍ താമസമില്ലെന്ന്‌ കണ്ടെത്തിയതു വോട്ടെടുപ്പിനു തൊട്ട് മുന്ന് ‍. ഏകദേശം 10 % ഓളം പുതിയകള്ളവോട്ടുകള്‍ CPM ചേര്‍ക്കാന്‍ ശ്രമിച്ചെന്നര്‍ത്തം.ജയിക്കുന്ന കക്ഷിക്കു കിട്ടുന്ന ഭൂരിപക്ഷം മൊത്തം പോള്‍ ചെയ്ത വൊട്ടിന്റെ 10% ത്തിനും താഴെയാണാവറുള്ളതു എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.ഇതില്‍ നിന്നെല്ലാം ഉറപ്പല്ലെ CPM ജനാധിപത്യത്തെ നോക്കുകുത്തിയാക്കി നടത്തുന്ന ഈ നാണം കെട്ട രാഷ്ട്രീയം ജനങ്ങള്‍ മനസ്സിലാക്കമെന്നു.

    വ്യാജ വോട്ടര്‍മാരുടെ എണ്ണം കണ്ടെത്തിയതിന്റെ പതിന്‍മടങ്ങ്‌ വരുമെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാകും. സ്‌ക്വാഡിന്റെ പരിശോധന കാര്യക്ഷമമായിരുന്നില്ലെന്നതും, പരിശോധനാവിവരം മുന്‍കൂട്ടി ചോര്‍ത്തി പട്ടികയില്‍ പേരുള്ളവരെ സ്ഥലത്തെത്തിക്കുകയും, ഇതിനെല്ലാം വ്യാജ റസിഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ അതേ ഉദ്യോഗസ്ഥരാണ്‌ പലപ്പോഴും സ്ക്വഡിനു വഴികാട്ടികളായത്‌ എന്നതും പരിശോദിച്ചാല്‍ CPM നടത്തിയ ജനാതിപത്യ കൊല എത്രത്തോളം വരും?

    ReplyDelete
  3. കൊണ്ഗ്രെസ്സിന്റെ സുധാകരന്‍ ചേര്‍ത്ത പത്തായിരം കള്ളവോട്ടില്‍ ആറായിരം തള്ളിയത് ഇലക്ഷന്‍ കമ്മിഷനാണ്. എന്നാല്‍ നാലായിരം അവിടെതന്നെ കിടക്കുന്നു.അങ്ങനെ ആണ് പയ്യന്നൂരിലെ വര്‍ഷങ്ങള്‍ ജയിലില്‍ കിടന്ന സ്പിരിറ്റ് ക്രിമിനല്‍ അടക്കം ഡി.സി.സി ഓഫീസില്‍ വോട്ടു ചേര്‍ത്തത്.പിന്നെയും ഒരുപാടു പേര്‍.പറഞ്ഞു വരുന്നത്,വര്‍ഷങ്ങളായി കൊണ്ഗ്രെസ്സിനു കിട്ടുന്ന നാലായിരം കള്ളവോട്ടു തള്ളാതെ കിടക്കുന്നു,ആറായിരം തള്ളിച്ചെന്കിലും. അതുകൊണ്ട് അപ്പത്തുള്ള കുട്ടി രണ്ടായിരമോ മൂവായിരമോ വോട്ടിനു ജയിച്ചാലും(ഈസി വാക്കോവര പ്രതീക്ഷിച്ച് ്‍,57 ശേഷം ഒരിക്കലും സീ.പിയേം ജയിക്കാത്ത മണ്ഡലത്തില്‍ കൊണ്ഗ്രെസ്സ് വിയര്‍ക്കുന്നു എന്നത് വേറൊരു കാര്യം) കോടതിയില്‍ നല്ലോണം കേറിയിറങ്ങേണ്ടി വരുമെന്നര്‍ത്തം.

    ReplyDelete
  4. പാഞ്ഞിരപ്പാടം എല്ലാ വോട്ടും സി.പി.എമ്മിന്റെ പിടലിക്ക് വെച്ച് അങ്ങനെ ഊരിപ്പോകല്ലേ. “മുങ്കൂട്ടി വിവരമറിഞ്ഞ് അളെ സ്ഥലത്തെത്തിച്ചതും, പരിശോധന കാര്യക്ഷമമല്ലെന്നുമൊക്കെ“ പാഞ്ഞീരപ്പാടം പറഞ്ഞത്, ഫ്രീ വോയ്സ് പറഞ്ഞ പോലെ 4000 വോട്ട് ബാക്കിയാകാനല്ലേ സഹായിച്ചത്? ജനാധിപത്യത്തെക്കുറിച്ച് വലിയ വായില്‍ നിലവിളിക്കല്ലേ..കെ.എസ്.യുവിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ(എത്രകാലത്തിനുശേഷം എന്ന് വല്ല പിടിയും ഉണ്ടോ?) സമയത്തെ തല്ല് ഇവിടെ ഇട്ടിട്ടുണ്ട്. കെ.എസ്.യു പട്ടികയില്‍ വരെ കള്ളവോട്ടെന്ന് ഹൈക്കമാന്‍ഡിനു പരാതിപോയത് നിങ്ങളുടെ ആളുകള്‍ വശം നിന്നു തന്നെ അല്ലേ?

    ReplyDelete
  5. "കെ.എസ്.യു പട്ടികയില്‍ വരെ കള്ളവോട്ടെന്ന് ഹൈക്കമാന്‍ഡിനു പരാതിപോയത് നിങ്ങളുടെ ആളുകള്‍ വശം നിന്നു തന്നെ അല്ലേ?"
    എന്റെ ആളുകളൊ? ഞാന്‍ കെ.എസ്.യു കാരന്‍ ആണെന്നൊ അനുഭാവി ആണെന്നൊ ആരെങ്കിലും ഇവിടെ പറഞ്ഞൊ?

    പിന്നെ കെ.എസ്.യു വിന്റെ തല്ലു തീര്‍ക്കുന്നതിനു മുന്‍ബ് ഇതെല്ലം ഒന്ന് കണ്ടു നോക്കൂ... ഒരു സംസ്താന സമ്മേളനം പോലും നടത്താന്‍ പറ്റാത്ത പാര്‍ട്ടിക്കാരാണു!! ഗ്രൂപ്പുകളി കെ.എസ്.യു വിന്റെ മാത്രമാണൊ? അച്ചുമാമനോട് ചോദിച്ചാല്‍ കൂടുതല്‍ അറിയാം.

    എല്ലാ വോട്ടും സി.പി.എമ്മിന്റെ പിടലിക്ക് - അങ്ങനെയല്ല.. എല്ലാ കള്ളവോട്ടും സി.പി.എമ്മിന്റെ പിടലിക്ക് . നേരായ മാര്‍ഗത്തിലൂടെ ചേര്‍ത്ത വോട്ടില്ല എന്നു പറയുന്നില്ല. എന്നാലും തെളിവ് സഹിതം 10 % ഓളം പുതിയകള്ളവോട്ടുകള്‍ കണ്ടെത്തിയതു തന്നെ ചെറിയ കാര്യമാണെന്ന് പറഞ്ഞതിനെയാണു ചോദ്യം ചെയ്യുന്നത്. ഇതെല്ലാം കാണിക്കുന്നത് സി.പി.എമ്മിന്റെ കള്ള വോട്ട് ചരിത്രമല്ലെ? പിന്നെ വെറുതെ യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവാം അതിത്പോലെയിരിക്കുമെന്നു മാത്രം.

    ReplyDelete
  6. വീക്ഷണം എടുത്ത് പേസ്റ്റ് ചെയ്യുന്നത് കണ്ട് ചോദിച്ചുപോയതാണ്. സമ്മതിക്കാന്‍ മടിയാണെങ്കില്‍ വിട്ടേക്കുക.

    സ്വന്തം സംഘടനയ്ക്കുള്ളില്‍ സ്ഥാനമാനങ്ങള്‍ക്കായി സ്വന്തം സഹോദരങ്ങള്‍ക്കെതിരെ കള്ളവോട്ടുണ്ടാക്കുന്നവര്‍ തന്നെ ഇതൊക്കെ പറയണം. കോണ്‍ഗ്രസ് ആപ്പീസില്‍ ഇനിയുമുണ്ടല്ലോ പാഞ്ഞിരപാടമേ കള്ളവോട്ടുകള്‍. ലക്ഷ്മണന്റെ വോട്ട്, പിന്നെ കണ്ടോണ്മെന്റ് ഹൌസിലെ വാച്ചറായ കോട്ടം സ്വദേശി ദാമോദരന്‍. ഇതൊക്കെ പി.എം.മനോജിന്റെ പോസ്റ്റില്‍ നമ്പര്‍ സഹിതം ഉണ്ടല്ലോ. ഇത്തിരി വിട്ട് പിടിക്കുന്നതല്ലേ ബുദ്ധി?

    ReplyDelete
  7. വീക്ഷണം മാത്രമല്ലാ, മനൊരമയും, മാത്രുഭൂമിയും, ദേശാഭിമാനിയും പേസ്റ്റ് ചെയ്യറുണ്ടു.

    മനൊജെഴുതിയതിന്റെ വില ആള്‍ക്കുതന്നെ നന്നായറിയാം. ഒരു മറുപടിയും പ്രതീക്ഷിക്കുന്നില്ലാ ആ ലേഖനം എന്നുള്ളത് അതിലെ ഓരൊ വരിയും സൂചിപ്പിക്കുന്നു.
    ഗ്രൂപ്പു കളിയെക്കുറിച്ചും സ്ഥാനമാനങ്ങള്‍ക്കായുള്ള കളിയെ കുറിച്ചും വീണ്ടും ഒര്‍മ്മിപ്പിക്കട്ടെ, അതെല്ലാം ഒരാളുടെയും കുത്തക അല്ലാ എന്നുള്ളതിന്റെ പ്രകടമായ തെളിവല്ലെ അച്ചുതാനന്തന്‍ എന്ന കളിപ്പാവ.?

    ReplyDelete