Monday, December 23, 2013

സ്വയംഭരണം: 13 കോളേജുകളുടെ പട്ടികയായി

എതിര്‍പ്പുകള്‍ക്കിടെ 11 സ്വകാര്യകോളേജുകള്‍ക്കടക്കം 13 കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുജിസിയോട് ശുപാര്‍ശ ചെയ്തു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവയാണ് പട്ടികയിലുള്ള സര്‍ക്കാര്‍ കോളേജുകള്‍.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്,എസ്ബി കോളേജ്, ചങ്ങനാശ്ശേരി, എറണാകുളത്തെ കോളേജുകളായ എസ് എച്ച് കോളേജ്, സെന്റ് തെരേസാസ് കോളേജ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട്ടെ ഫറൂഖ് കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, മമ്പാട് എംല്‍എസ് കോളേജ് എന്നിവയാണ് സ്വയംഭരണത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ കോളേജുകള്‍. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് കോളേജുകളുടെ പട്ടികക്ക് അംഗീകാരം നല്‍കിയത്.

deshabhimani

No comments:

Post a Comment