Saturday, December 21, 2013

തൊഴിലെടുക്കുന്ന സ്ത്രീകള്‍അവകാശപത്രിക നല്‍കി

കൊല്ലം: ഒഡീഷയിലെ പുരയില്‍ ചേര്‍ന്ന തൊഴിലെടുക്കുന്ന സ്ത്രീകളുടെ അഖിലേന്ത്യാ കണ്‍വന്‍ഷന്‍ അംഗീകരിച്ച അവകാശപത്രിക സര്‍ക്കാരിന്റെ പരിഗണനയ്ക്കായി കലക്ടര്‍ ബി മോഹനന് കൈമാറി. അഖിലേന്ത്യാ വര്‍ക്കിങ് വിമന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി (സിഐടിയു) ജില്ലാകമ്മിറ്റി നേതൃത്വത്തിലാണ് അവകാശപത്രിക കൈമാറിയത്. സിഐടിയു ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പ്രകടനമായാണ് മഹിളകള്‍ കലക്ടറേറ്റിലെത്തിയത്. തുടര്‍ന്നുനടന്ന വിശദീകരണയോഗം സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം ബീമാബീവി ഉദ്ഘാടനംചെയ്തു. കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാപ്രസിഡന്റ് ശ്രീദേവി, സെക്രട്ടറി ജയശ്രീ, കെ എന്‍ സരസ്വതി, ചിത്രലേഖ, ഇന്ദിരാദേവി, കൃഷ്ണകുമാരി, ബിന്ദു, പൊന്നമ്മ എന്നിവര്‍ സംസാരിച്ചു.

പ്രത്യേക സാമ്പത്തിക മേഖലയില്‍ പണിയെടുക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും തുല്യവേതനം, മിനിമം വേതനം, പ്രസവാനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാക്കുക, അസംഘടിത മേഖലയിലും ഗാര്‍ഹികാധിഷ്ഠിത ജോലികളിലും കാര്‍ഷികമേഖലയിലും ഉള്‍പ്പെടെയുള്ള തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് ആറുമാസത്തെ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി ലഭ്യമാക്കുന്നവിധത്തില്‍ മെറ്റേര്‍ണിറ്റി, ബെനിഫിറ്റ് ആക്ട് ഭേദഗതി ചെയ്യക, ഗര്‍ഭഛിദ്രത്തിന് ആനുകൂല്യങ്ങള്‍ ബാധകമാക്കുക, പണിസ്ഥലങ്ങളില്‍ സ്ത്രീകളുടെ എണ്ണം പരിഗണിക്കാതെ ക്രെഷ് ഏര്‍പ്പെടുത്തുക, എല്ലാ അങ്കണവാടികളും അങ്കണവാടി കം ക്രഷ് ആക്കി മാറ്റുക തുടങ്ങി 14ഇന അവകാശങ്ങളാണ് പത്രികയിലുള്ളത്.

deshabhimani

No comments:

Post a Comment