തിരുവനന്തപുരം > ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വ്യാഴാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന 29 സ്ഥലത്തും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ജില്ലയുടെ ചർജ്ജുള്ള മന്ത്രിമാർ തറക്കല്ലിടും. 29 ഭവന സമുച്ചയങ്ങളിലായി 1285 ഫ്‌ലാറ്റുകളാണ് നിർമ്മിക്കുന്നത്. 181.22 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത,ഭവനരഹിത ഗുണഭോക്താക്കൾക്കായി ഒരു വർഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 12 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
യൂനിടാക് സ്വകാര്യ വ്യക്തികളുമായി പണമിടപാട് നടത്തിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം> യുഎഇയിലെ റെഡ്ക്രസന്റ് ലൈഫ് പദ്ധതിക്കായി നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ മറവില്‍ കരാര്‍ കമ്പനി യൂനിടാക് സ്വകാര്യ വ്യക്തികളുമായി പണമിടപാട് നടത്തിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും. പ്രാഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ പേരില്‍ സ്വപ്ന സുരേഷിന് പണം നല്‍കിയെന്നതാണ് പരാതി. ഭൂരഹിത ഭവന രഹിതര്‍ക്കായി ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നതാണ് ഭവന സമുച്ചയം. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായവും ഇതിനുണ്ട്. വടക്കാഞ്ചേരിയിലെ ഭവന സമുച്ചയം യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റാണ് സ്പോണ്‍സര്‍ ചെയ്തത്. ഇവര്‍ നേരിട്ടാണ് നിര്‍മാണം.
ഇതിന്റെ കരാര്‍ യൂണിടാകിന് നല്‍കിയതും റെഡ് ക്രസന്റാണ്. പണമടിപാട് അവര്‍ തമ്മിലാണ്. അതിനിടെയാണ് സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നക്ക് യൂണിടാക് പണം നല്‍കിയെന്ന പരാതി ഉയര്‍ന്നത്.
No comments:
Post a Comment