ണ്ടാനം: കോവിഡ് ബാധിച്ച് മരിച്ച കായംകുളം സ്വദേശിനിക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ചിതയൊരുക്കി. കായംകുളം പുല്ലുകുളങ്ങര പുതിയവിള മലയിൽത്തറയിൽ രേണുക (45) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മക്കൾക്കും ബന്ധുക്കൾക്കും കോവിഡ് രോഗബാധയുണ്ടായതിനെത്തുടർന്ന് സംസ്‌കാരം അനശ്ചിതത്ത്വത്തിലാക്കി. ഇതോടെയാണ് അമ്പലപ്പുഴയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സംസ്‌കാരം നടത്താൻ രംഗത്തുവന്നത്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ചയാണ് രേണുക മരിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എച്ച് സലാമിന്റെ നിർദേശാനുസരണം ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ്‌പ്രസിഡന്റ് അരുൺ ലാൽ, അംഗം ജിത്തു ഷാജി, പുന്നപ്രവടക്ക് മേഖല പ്രസിഡന്റ് ശിഖിൽരാജ്, അംഗം അശ്വിൻ കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. പിപിഇ കിറ്റ് ധരിച്ച് മൃതദേഹം മോർച്ചറിയിൽനിന്നും ഏറ്റുവാങ്ങി ശനിയാഴ്ച രാവിലെ 10.30 ഓടെ വലിയചുടുകാട് ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചത്.
No comments:
Post a Comment