തിരുവനന്തപുരം> ബാര്‍ക്കോഴയ്‌ക്കെതിരെ നടത്തിയത് യു.ഡി.എഫിന്റെ അഴിമതിയ്‌ക്കെതിരായ രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ബാര്‍ക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്. കെഎം.മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുര്‍ബലനാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയാണ്.
കെഎം.മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.ബാര്‍ക്കോഴയ്‌ക്കെതിരായ സമരത്തെ എല്‍.ഡി.എഫ് നിരാകരിച്ചൂവെന്ന രീതിയില്‍ കേരള കൗമുദി ഫ്‌ളാഷ് സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കെഎം.മാണി അന്തരിച്ചതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെ അത്തരമൊരു ചര്‍ച്ച നടത്തുന്നത് തന്നെ ശരിയല്ല എന്നാണ് ലേഖകനോട് പറഞ്ഞത്. അതിനെ വളച്ചൊടിക്കുകയാണ് ചെയ്തത്.
എല്‍.ഡി.എഫിനും സര്‍ക്കാരിനും എതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്. യു.ഡി.എഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.
No comments:
Post a Comment