ന്യൂഡൽഹി > ബാബ്‌റി മസ്ജിദ് തകർക്കൽ ഗൂഢാലോചനാക്കേസിൽ ഉൾപ്പെട്ട എല്ലാവരെയും കുറ്റമുക്തരാക്കിയ സിബിഐ കോടതി വിധി പരിഹാസ്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൂഢാലോചനയിൽ കുറ്റാരോപിതരെല്ലാം നിരപരാധികളായി! പിന്നെ മസ്ജിദ് തകർന്നടിഞ്ഞതാണോ? -യെച്ചൂരി ചോദിച്ചു.
അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടന ബെഞ്ച് പള്ളിപൊളിക്കലിനെ 'അസാമാന്യമായ' നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഇപ്പോൾ ഈ വിധി! അപമാനകരമാണിതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
No comments:
Post a Comment