കൊച്ചി > ലൈഫ് മിഷൻ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്‌ളാറ്റിന്റെ നിർമാണം മുടക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നത്തിന് കരിനിഴൽ വീഴ്‌ത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് അനിൽ അക്കര എംഎൽഎയും യുഡിഎഫും. ജനരോഷം വഴിതിരിച്ചുവിടാൻ ചില മാധ്യമങ്ങളെക്കൂട്ടി പുകമറ സൃഷ്‌ടിച്ച് രക്ഷപെടാനാണ് വടക്കാഞ്ചേരി എംഎൽഎ ഇപ്പോൾ ശ്രമിക്കുന്നത്.
ഫ്‌ളാറ്റ് പദ്ധതി തകർക്കരുതെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താവായ നീതു ജോൺസൺ എന്ന വിദ്യാർഥിനിയുടെ പേരിൽ കത്ത് പ്രചരിക്കുന്നുവെന്നും, എന്നാൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പെൺകുട്ടി ഇല്ലെന്ന് കണ്ടെത്തിയെന്നുമാണ് അനിൽ അക്കരയുടെയും യുഡിഎഫ് സൈബർ സംഘത്തിന്റെയും പ്രചരണം. താൻ മൂലം ഫ്‌ളാറ്റ് നിർമാണം തടസപ്പെട്ടത്തിൽ ആർക്കും പരാതിയില്ലെന്നാണ് മാധ്യമ സഹായത്തോടെ അനിൽ അക്കര പറഞ്ഞുവെക്കുന്നത്.
എന്നാൽ ഏതെങ്കിലും മാധ്യമങ്ങളിൽ വരുന്നതിന് മുൻപേ തന്നെ 'നീതു ജോൺസൺ'ന്റേത് എന്ന പേരിൽ പ്രചരിക്കുന്ന കത്ത് അനിൽ അക്കര തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലിട്ടിരുന്നു. കഴിഞ്ഞ ആഗസ്‌ത് 23നാണ് അനിൽ അക്കര ഈ കത്ത് പോസ്റ്റ് ചെയ്‌തത്.
ഇതോടെയാണ് ഇപ്പോൾ പൊടുന്നനെ കത്തുമായി ഇറങ്ങുന്നതിൽ സംശയമുന്നയിച്ച് നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്. നീതുവിന്റെ കത്തിന്റെ സൃഷ്ടാവ് അനിൽ അക്കര തന്നെയാണോ എന്ന് സോഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നു.
Ahalya Vaidehi
·നീതു ജോണ്‍സന്റെ ഉറവിടം തിരയുമ്പോള്‍ ചില സംശയങ്ങള്‍...
അനിൽ അക്കരക്കുള്ള പ്ലസ് ടു വിദ്യാർത്ഥിനിയുടെ കത്ത് വൈറൽ ആകുന്നു എന്ന പോസ്റ്റ് എം എല്‍ എ പോസ്റ്റ് ചെയ്യുന്നത് ആഗസ്ത് ഇരുപത്തിമൂന്നിന്. എന്നാല്‍ അതിന് ശേഷമാണ് ആ കത്ത് വൈറലാവുന്നതും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ മനസ്സിലാക്കാനാവും. എം എല്‍ എയുടെ പോസ്റ്റിന് ശെഷമാണ് ആ കത്ത് വ്യാപകമായി ഇടത് വലത് പേജുകളിലും പ്രൊഫൈലുകളിലും ഷെയര്‍ ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ആക്ഷേപം അത് പ്രചരിപ്പിച്ചത് ഇടതുപക്ഷമാണെന്നാണ്. വ്യാജമായി ഉണ്ടാക്കി അനില്‍ അക്കരയെ ആക്ഷേപിക്കാന്‍ ഉണ്ടാക്കിയ കത്താണതെന്നാണ്. ഒരുപക്ഷേ ആയിരിക്കാം. എന്നാല്‍ ചില ലോജിക്കുകള്‍ അതിനെ തുരങ്കം വയ്ക്കുന്നുണ്ടോ എന്നാണ്. ഒന്ന്, പ്രത്യക്ഷത്തില്‍ എം എല്‍ എ യോട് വീടെന്ന സ്വപ്നം തകര്‍ക്കരുതെന്ന് അപേക്ഷിച്ച ഷംസാദ് ബീഗത്തെപ്പോലുള്ളവര്‍ മുഖത്തോട് കൂടി തന്നെ പൊതു ഇടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഒരു സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിക്കേണ്ടതുണ്ടോ എന്നൊരു സംശയം വരുന്നു. മറ്റൊന്ന്, ഇടതുപക്ഷത്തിന്റെ കഥാപാത്രസൃഷ്ടിയില്‍ എളുപ്പം പൊളിഞ്ഞുപോയേക്കാവുന്ന സൈറാബാനുത്ത അഥവാ സൈറാബാനു മുസ്തഫ എന്ന മങ്കരയിലെ കോണ്‍ഗ്രസ് കൗണ്‍സലര്‍ എങ്ങനെയായിരിക്കും കടന്ന് വരുന്നത്. എളുപ്പത്തില്‍ പൊളിയാവുന്ന ഒരു നുണയാവില്ലല്ലോ പ്ലാന്‍ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നത്.അതിനൊരുറപ്പ് കിട്ടാന്‍ ഒരു ഇടതുപക്ഷ കൗണ്‍സലറെ ഉപയോഗിക്കുന്നതല്ലെ കൂടുതല്‍ നല്ലത്. ഈ രണ്ട് ചോദ്യങ്ങളിലാണ് ലോജിക്ക് കുഴക്കുന്നത്!!
ഇതേ ലോജിക്കില്‍ വീണ്ടും ആ കത്തൊന്ന് വായിച്ചു നോക്കാം. (പോസ്റ്റ് ലിങ്ക്)
Anil Sethumadhavan
ആഗസ്റ്റ് 23ന് ഈ കത്ത് ആദ്യം പോസ്റ്റ് ചെയ്ത് കാണുന്നത് അനിൽ അക്കര തന്നെയാണ്. പൂർവകാല ഉടായിപ്പുകൾ സ്വന്തം പേരിൽ ഉള്ളത് കൊണ്ട് തങ്ങളുടെ വിശ്വാസ്യത തെളിയിക്കേണ്ടത് കോൺഗ്രസസിന്റെ, വിശിഷ്യാ അനിൽ സെറിന്റെ ഉത്തരവാദിത്തമാണെന്നു ഞാൻ പറഞ്ഞാൽ അംഗീകരിക്കുമോ ഇല്ലയോ. 😌
ഒന്നും തോന്നരുത്. ലീന ചേച്ചിയുടെയും മോന്റെയും പാർട്ടിയാണ് നിങ്ങളുടേത്. വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്.
'നീതു' എന്ന അദൃശ്യ വ്യക്തിയെ പിൻപറ്റി ന്യായീകരണം കണ്ടെത്തുന്ന അനിൽ അക്കരയോ യുഡിഎഫോ തങ്ങളുടെ ജീവിത സ്വപ്‌നം മുടക്കരുതെന്ന് അപേക്ഷിച്ച് നിരവധി കുടുംബങ്ങൾ നേരത്തേ തന്നെ രംഗത്തെത്തിയത് കണ്ടില്ലെന്ന് നടിക്കുന്നതും സംശയമുളവാക്കുന്നു.
കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സിപിഐ എമ്മുമാർ വീട് ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ച കോൺഗ്രസ് വനിതാ നേതാവ് രംഗത്തെത്തിയത്. എന്നാൽ അന്വേഷണത്തിൽ നേതാവിന്റെ മകൻ തന്നെയാണ് വീട് ആക്രമിച്ചതെന്നും സിപിഐ എമ്മുമാകെര കുടുക്കാൻ ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു. പ്രതിപക്ഷ സമരങ്ങളിൽ പൊലീസ് അക്രമിച്ചെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസുകാർ ചുവന്ന മഷിക്കുപ്പി ഉപയോഗിച്ചതും വിവാദമായിരുന്നു. ഇത്തരത്തിലുള്ള 'അടവ്' തന്നെയാണോ ഇപ്പോൾ അനിൽ അക്കര പയറ്റുന്നതെന്നാണ് ഉയരുന്ന ചോദ്യം.
No comments:
Post a Comment