തിരുവനന്തപുരം> കോവിഡ് പരിശോധനക്ക് വ്യാജപേരും അഡ്രസും നൽകി ആൾമാറാട്ടം നടത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു.
പകർച്ച വ്യാധി നിരോധന നിയമം, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പോത്തൻക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായരുടെ പരാതിയിലാണ് കേസെടുത്തത്.
പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എൽ.പി.സ്കൂളിൽ നടന്ന കൊവിഡ് പരിശോധനയിലാണ് കെ എസ്‌യു പ്രസിഡന്റ് ആൾമാറാട്ടം നടത്തിയത്. ഇയാൾ തലസ്‌ഥാനത്ത് നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും നിരവധി പേരുമായി സമ്പർക്കത്തിലാവുകയും ചെയ്‌തിട്ടുണ്ട്.
'സെൻസേഷൻ ആവണ്ടാ എന്ന് കരുതി, പേര് മാറിയത് ക്ലറിക്കൽ തെറ്റ്'; ആൾമാറാട്ടം നടത്തിയതിന് കെഎസ്‌യു നേതാവിന്റെ ന്യായീകരണം
തിരുവനന്തപുരം > വ്യാജപ്പേരും മേൽവിലാസവും വെച്ച് കോവിഡ് പരിശോധ നടത്തിയതിന് വിശദീകരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. ആശുപത്രിയിലെ എല്ലാ കാര്യങ്ങളും ചെയ്തത് സഹഭാരവാഹിയായ ബാഹുൽ ആണെന്നും പേര് മാറിയത് ക്ലറിക്കൽ പിശകാകാമെന്നുമാണ് അഭിജിത്തിന്റെ മറുപടി. തന്റെ യഥാർത്ഥ പേരിന് പകരം അഭി എന്ന് നൽകിയത് സംഭവം സെൻസേഷൻ ആകണ്ടാ എന്ന് കരുതിയാകാമെന്നും അഭിജിത്ത് ന്യായീകരിച്ചു.
അഭി എം കെ എന്ന പേരിലായിരുന്നു അഭിജിത്ത് പരിശോധന നടത്തിയത്. ബാഹുൽ കൃഷ്ണയുടെ മൊബൈൽ നമ്പറായിരുന്നു പകരം നൽകിയത്. സംഭവത്തെതുടർന്ന് അഭിജിത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ആൾമാറാട്ടം നടത്തിയ അഭിജിത്തിനെതിരെ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ പരാതി നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ അഭിജിത്ത് ശ്രമിച്ചുവെന്നാണ് പരാതി.
ആൾമാറാട്ടത്തിന് കെഎസ്‌യു നേതാവിന് പ്രചോദനം വാളയാർ സമരാഭാസ ആശാൻമാർ : മുഹമ്മദ് റിയാസ്
കോവിഡ് പരിശോധനക്കായി വ്യാജവിലാസം നൽകി ആൾമാറാട്ടം നടത്തിയ കെഎസ്‌യു നേതാവിന് പിന്നിൽ അടവ് പഠിപ്പിച്ച കോൺഗ്രസ് നേതൃത്വം തന്നെയാണെന്ന് ഡിവൈഎഫ്‌ഐ അ്ഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.
പഠിപ്പിച്ച അടവ് ശിഷ്യൻ പ്രയോഗിക്കുമ്പോൾ അതിനെ തള്ളിക്കളയാൻ ആശാനും പറ്റില്ല. കോൺഗ്രസ് എം പിമാരുടേയും എംഎൽഎമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്?പിടിക്കപ്പെടാതെ പോയ ആൾമാറാട്ടങ്ങൾ;ആൾമാറാട്ട വീരന്മാർ പിന്നീട് നയിച്ച സമരങ്ങൾ; ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവർത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടർന്ന കോവിഡും ഇതാണ് ഉറക്കം കെടുത്തുന്നത്. മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
പോസ്‌റ്റ് ചുവടെ
"അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?"
KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
ഇത്തവണ കോൺഗ്രസിന് ഭരണം കിട്ടിയില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോൾ ഒന്നും പാലിക്കാതെ സമരാഭാസങ്ങൾ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോൺഗ്രസ് നേതൃത്വമല്ലേ ഇതിൽ പ്രധാന പ്രതി ?
"ഇതിപ്പോൾ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആൾമാറാട്ടങ്ങൾ;ആൾമാറാട്ട വീരന്മാർ പിന്നീട് നയിച്ച സമരങ്ങൾ; ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവർത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടർന്ന കോവിഡും....."ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.
KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
MPമാരുടേയും MLAമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്? കോൺഗ്രസ്സിന്റെ പോഷക സംഘടനയായ KSU വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോൺഗ്രസ് നേതൃത്വത്തിനാവില്ല. കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ.
വാളയാർ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവർത്തിക്കുന്നില്ല.അതുകൊണ്ട് മറ്റൊന്ന് പറയട്ടേ..
കോൺഗ്രസ് നേതൃത്വമേ, കണ്ണാടി നോക്കിയെങ്കിലും"Iam Sorry" എന്ന് പറയാൻ ശ്രമിക്കൂ..
- പി എ മുഹമ്മദ് റിയാസ് -
‘ കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും വേറെ അണ്ണന്റെ തരും’ കെ എസ് യു നേതാവിനെ ട്രോളി മന്ത്രി മണി
തിരുവനന്തപുരം: വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്ത കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരഹിസിച്ച് മന്ത്രി എം എം മണിയുടെ പോസ്‌റ്റ്. ‘കോവിഡ് സ്‌പ്രഡിങ് യൂണിയൻ ’എന്ന ഹാഷ് ടാഗും പോസ്‌റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.
‘‘ചായകുടിച്ചാൽ കാശ്
"അണ്ണൻ തരും"
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
"വേറെ അണ്ണന്റെ തരും"
#KovidSpreadingUnion’’ എന്നാണ് അദ്ദേഹം പോസ്‌റ്റിട്ടത്.
വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസം നല്‍കിയാണ് അഭിജിത്ത് പരിശോധന നടത്തിയത്.
No comments:
Post a Comment