തിരുവനന്തപുരം > ലൈഫ് പദ്ധതിയുടെ ഭാഗമായി 29 ഭവനസമുച്ചയങ്ങളുടെ നിർമാണ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന 29 സ്ഥലത്തും പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയുടെ ചർജ്ജുള്ള മന്ത്രിമാർ തറക്കല്ലിടൽ നിർവ്വഹിച്ചു. പരിപാടിയിൽ മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. ഭവനസമുച്ചയങ്ങളുടെ നിർമാണം അടുത്ത മെയ് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത്. കണ്ണൂർ: ചിറയ്ക്കൽ, കണ്ണപുരം പഞ്ചായത്തുകൾ, പയ്യന്നൂർ, ആന്തൂർ നഗരസഭകൾ. വയനാട്: പൂതാടി. കോഴിക്കോട്: മാവൂർ, നടുവണ്ണൂർ, പുതുപ്പാടി. മലപ്പുറം: ആലംകോട്. പാലക്കാട്: കൊടുമ്പ്. തൃശൂർ: കാറളം. എറണാകുളം: അയ്യംമ്പുഴ, കരുമാലൂർ, കൂത്താട്ടുകുളം നഗരസഭ. ഇടുക്കി: കാഞ്ചിയാർ, വാത്തുക്കുടി, കട്ടപ്പന നഗരസഭ. കോട്ടയം: മിഠായിക്കുന്ന്, വിജയപുരം. ആലപ്പുഴ: മണ്ണഞ്ചേരി, നടുവട്ടം പള്ളിപ്പാട്. പത്തനംതിട്ട: ഏറാത്ത്, ഏഴംകുളം, പന്തളം നഗരസഭ. കൊല്ലം: പടിഞ്ഞാറേ കല്ലട, തഴമേൽ, കൊല്ലം കോർപറേഷൻ. തിരുവനന്തപുരം: മടവൂർ, അഴൂർ.-എന്നിവിടങ്ങളിലാണ് ഭവനസമുച്ചയം പണിയുന്നത്.
1285 ഫ്‌ലാറ്റുകളാണ് നിർമ്മിക്കുന്നത്. 181.22 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കൾക്കായി ഒരു വർഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 12 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
No comments:
Post a Comment