വിഭൂതിപ്പുർ> പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷം വിഭൂതിപ്പുർ വീണ്ടും ചുവക്കുന്നു.. 1980, 90, 95, 2000, 2005 വർഷങ്ങളിൽ സിപിഐ എം ജയിച്ച ഈ മണ്ഡലം രണ്ടു തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് ശേഷം സിപിഐ എം തിരിച്ചുപിടിച്ചു.. 2010ലും 15ലും ജയിച്ച എൻഡിഎ സ്ഥാനാർഥി. ജെഡിയുവിന്റെ രാംബാലക് സിങ്ങിനെ 37,000 ലധികം വോട്ടിനു മുട്ടുകുത്തിച്ചാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അജയ് കുമാർ വിജയിയായത്.
വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമീപമണ്ഡലമായ ഉജ്യാർപ്പുരിൽ മത്സരിച്ച് 19,000 വോട്ട് നേടിയിരുന്നു. അമ്പതുകാരനായ അജയ് കുമാറിനു ബിരുദാനന്ത ബിരുദവും നിയമ ബിരുദവുമുണ്ട്.
പതിറ്റാണ്ടുകൾ നീണ്ട കർഷകസമരങ്ങളിലൂടെയും ജാതിവിരുദ്ധ പോരാട്ടങ്ങളിലൂടെയുമാണ് വിഭൂതിപ്പുർ ഉൾപ്പെടുന്ന സമസ്‌തിപ്പുർ മേഖലയിൽ സിപിഐ എം സ്വാധീനമുറപ്പിച്ചത്. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന രാംനാഥ് മഹാതോയുൾപ്പെടെ നിരവധി പ്രവർത്തകർ രക്തസാക്ഷികളായ മണ്ണാണ് സമസ്‌തിപ്പുർ. സിപിഐ എമ്മിനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാംദേവ് വർമ 17,000 വോട്ടിനാണ് തോറ്റത്.
No comments:
Post a Comment