കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം സംബന്ധിച്ച് ഭരണകക്ഷി നേതാക്കള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഫെബ്രുവരി 19ന് പട്ടുവം പഞ്ചായത്തിലെ അരിയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കുന്നോല്‍ രാജനെ ദേശാഭിമാനി പത്രം വിതരണംചെയ്യുന്നതിനിടെ ഒരു സംഘം മുസ്ളിം ലീഗുകാര്‍ ആക്രമിച്ചതാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. രാജന്റെ കാലുകള്‍ അടിച്ചുതകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ടി ലതയുടെ നേതൃത്വത്തില്‍ അരിയില്‍ നടത്തിയ പ്രകടനത്തെയും ലീഗുകാര്‍ ആക്രമിച്ചു. തുടര്‍ന്ന് അരിയിലെ സിപിഐ എം അനുഭാവി വേലിക്കാത്ത് നാരായണിയുടെ വീട് തകര്‍ത്തു. അന്ന് രാത്രി സിപിഐ എം അനുഭാവി വേലിക്കാത്ത് ഗോപാലന്റെ ചായക്കട തകര്‍ത്തു. ഒറ്റദിവസം ഇത്രയും സംഭവങ്ങളുണ്ടായിട്ടും സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായില്ല. ജില്ലാ പൊലീസ് മേധാവിയോടും ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൌലവിയോടും പാര്‍ടി നേതൃത്വം സംസാരിച്ച്, അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെടുകയാണുണ്ടായത്്. അക്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയ നേതാക്കളെ ലീഗുകാര്‍ വാഹനം ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇതെല്ലാം പൊലീസില്‍ തെളിവുള്ള വസ്തുതകളാണ്.
തുടര്‍ന്നുള്ള സംഭവങ്ങളുടെ കൂട്ടത്തില്‍ അരിയില്‍ പ്രദേശത്തെ ലീഗ് പ്രവര്ത്തകന് കണ്ണപുരം കീഴറയില്‍ മരണപ്പെട്ടു. ഈ മരണം ദൌര്‍ഭാഗ്യകരമാണ്. തുടര്‍ന്ന് ലീഗിന്റെ ഭാഗത്തുനിന്ന് ഒട്ടേറെ ആക്രമണങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായി. സിപിഐ എം പ്രവര്‍ത്തകര്‍ക്കും അവര്‍ നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍, വായനശാലകള്‍ പോലുള്ള പൊതുസ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണവും തീവയ്പും ഉണ്ടായി. തളിപ്പറമ്പ് ടൌണില്‍ മക്തബ് പ്രസും ടെയിലറിങ് ഷോപ്പും പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഈ രണ്ട് സ്ഥാപനവും സിപിഐ എമ്മുമായി ബന്ധമില്ലാത്തവയാണ്. ആക്രമണത്തില്‍ പങ്കെടുത്ത മുസമ്മില്‍, മുനീര്‍ എന്നിവര്‍ തളിപ്പറമ്പിലെ അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരാണ്. കസ്റഡിയിലെടുത്ത ഇവരെ പൊലീസ് ചോദ്യംചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചു എന്നാണ് അറിയുന്നത്. തളിപ്പറമ്പില്‍ ഇസ്ളാംമതത്തില്പെട്ടയാളുടെ വസ്ത്രവ്യാപാരസ്ഥാപനം കത്തിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അരിയില്‍ തുടങ്ങിയ ലീഗിന്റെ കടന്നാക്രമണം വര്‍ഗീയകലാപമാക്കി മാറ്റാന്‍ കൃത്യമായ ആസൂത്രണം ഇവര്‍ നടത്തി. ജനുവരി 15ന് സിപിഐ എം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിയ റെഡ് വളന്റിയര്മാര്ക്കെതിരെയും അവര്‍ സഞ്ചരിച്ച ബസുകള്‍ക്കെതിരെയും തളിപ്പറമ്പ്, മന്ന, കുപ്പം എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത് ഇതേ സംഘംതന്നെയായിരുന്നു.
ഈ സംഘര്‍ഷത്തിനിടയില്‍ കലക്ടറുടെ ചുമതലയുള്ള എഡിഎം സമാധാന യോഗം വിളിച്ചു. സിപിഐ എം സമാധാന തീരുമാനത്തില്‍ പങ്കാളിയായി. സമാധാനം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കണമെങ്കില്‍ മന്ത്രിമാര്‍ ആരെങ്കിലും യോഗം വിളിച്ചുചേര്‍ക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഈ യോഗത്തിനുശേഷവും ലീഗിലെ തീവ്രവാദികളുടെ ഭാഗത്തുനിന്ന് ആക്രമണം തുടര്‍ന്നു.
നേതാക്കള്‍ ചികിത്സയില്‍ കഴിഞ്ഞ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ രണ്ടുതവണ ആക്രമണശ്രമം നടന്നു. സിപിഐ എം പ്രവര്‍ത്തകരുടെ ജാഗ്രതയുടെ ഭാഗമായാണ് ആക്രമണം നടക്കാതെ പോയത്. തുടര്‍ന്നുള്ള ദിവസമാണ് ആശുപത്രി ക്യാന്റീനു സമീപം രണ്ട് ബോംബ് കണ്ടെടുത്തത്. ഇത്രയും സംഭവങ്ങള്‍ സമാധാനയോഗത്തിനുശേഷം ലീഗുകാരുടെ ഭാഗത്തുനിന്നുണ്ടായി. മാര്‍ച്ച് രണ്ടിന് രാത്രി കമ്പില്ഭാഗത്ത് സിപിഐ എം പൊതുയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നവരുള്പ്പെടെ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ ലീഗ് തീവ്രവാദികളുടെ ആക്രമണമുണ്ടായി. അന്ന് തകര്‍ക്കപ്പെട്ട ബസ് വര്ക്ഷോപ്പില്വച്ച് തീവച്ചു. തുടര്‍ന്നാണ് ജില്ലയില്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിയത്. പിന്നീട് എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.
ആരാധനാലയങ്ങളുടെ ദുരുപയോഗവും ജില്ലയില്‍ ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. നിസ്കാരസമയത്ത് പള്ളിയിലെത്തുന്നവരോട് പ്രാര്‍ഥനായോഗം എന്ന പേരില്‍ സിപിഐ എം വിരുദ്ധ പ്രചാരവേല നടത്താനാണ് ചിലയിടങ്ങളില്‍ ലീഗ് ശ്രമിക്കുന്നത്. മാത്രമല്ല, ഈ തീവ്രവാദ സംഘത്തെ സഹായിക്കാനെന്ന പേരില്‍ പള്ളികളില്‍ പണപ്പിരിവ് നടത്താനും ലീഗ് ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തു. 1988ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയങ്ങള്‍ ദുരുപയോഗപ്പെടുത്തല്‍ തടയല്‍ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇത്. ആ നിയമത്തിന്റെ 3-ാം വകുപ്പ് ആരാധനാലയങ്ങളെ രാഷ്ട്രീയപ്രചാരവേലയ്ക്ക് ഉപയോഗിക്കുന്നതിനെ വിലക്കുന്നു. ആരാധനാലയങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പ്രസംഗങ്ങളും രാഷ്ട്രീയ ആവശ്യത്തിനുള്ള ഫണ്ട് പിരിവും ഉള്‍പ്പെടും. ഇത്തരം നിയമലംഘനം നടന്നാല്‍ ആരാധനാലയങ്ങളുടെ മാനേജിങ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരടക്കം കുറ്റവാളികളാണ്. കുറ്റം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ജില്ലയില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവിച്ചത്, നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല”എന്നാണ്.
ഇപ്പോഴത്തെ സംഘര്ഷത്തോടനുബന്ധിച്ചുള്ള കേസുകളില്‍ മുസ്ളിംലീഗിന്റെ സമ്മര്‍ദത്തിന്റെ ഫലമായി അന്വേഷണം വഴിതെറ്റുകയാണ്. അതിനെ മറയിടാന്‍ പൊലീസില്‍നിന്ന് തങ്ങള്‍ക്ക് നീതി കിട്ടുന്നില്ലെന്ന് ലീഗ് നേതൃത്വം അടിക്കടി പരാതിപ്പെടുന്നു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനം ആത്മാര്‍ഥതയോടെയാണെങ്കില്‍ മുസ്ളിംപള്ളികളിലൂടെയുള്ള ലീഗിന്റെ രാഷ്ട്രീയ പ്രചാരണവും പണപ്പിരിവും നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കാനും അത്തരക്കാരെ കണ്ടുപിടിക്കാനും അവര്‍ക്കെതിരെ കേസെടുക്കാനും മുഖ്യമന്ത്രി തയ്യാറാകണം.
പി ജയരാജന് deshabhimani 120312

ReplyDelete