Friday, December 13, 2013

ക്ലിഫ് ഹൗസ് ഉപരോധം അഞ്ചാം ദിവസവും ശക്തം

സോളാര്‍ തട്ടിപ്പുകാരുടെ കൂട്ടാളിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന് മുന്നില്‍ എല്‍ഡിഎഫ് ആരംഭിച്ച ഉപരോധസമരം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. സമരത്തിന്റെ അഞ്ചാം ദിവസവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്.

വെള്ളിയാഴ്ച നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വളണ്ടിയര്‍മാരാണ് ഉപരോധത്തില്‍ അണിനിരക്കുന്നത്. രാജ്ഭവന്‍ ജങ്ഷന്‍ കേന്ദ്രീകരിച്ച് പ്രകടനമായാണ് ഉപരോധകേന്ദ്രത്തില്‍ എത്തിയത്. സമീപവാസികളുടെ യാത്രാസൗകര്യം ഇല്ലാതാക്കിക്കൊണ്ട് പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ എല്‍ഡിഎഫ് നേതാക്കളുടെ ഇടപെടലിന് തുടര്‍ന്ന് മാറ്റി. ഒരു കാറിന് പോകാന്‍ കഴിയുന്ന രീതിയിലാണ് ബാരിക്കേഡുകള്‍ പൊലീസ് മാറ്റിയത്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ അഞ്ചാം ദിനത്തിലെ ഉപരോധം ഉദ്ഘാടനംചെയ്തു.

deshabhimani

No comments:

Post a Comment