Wednesday, December 18, 2013

നിരാലംബ കുടുംബത്തെയും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല

കൊല്ലം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യചെയ്തതിനെതുടര്‍ന്ന് നിരാലംബരായ കുടുംബത്തെ സര്‍ക്കാര്‍ തഴയുന്നു. സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും സര്‍ക്കാരോ ഭരണാനുകൂല ജനപ്രതിനിധികളോ തിരിഞ്ഞുനോക്കിയില്ല. വെള്ളിയാഴ്ച രാത്രിയാണ് അഞ്ചല്‍ പനയഞ്ചേരി തോയിത്തല ശ്രീദേവിവിലാസത്തില്‍ സുശീലന്‍ (47) വീടിനോട് ചേര്‍ന്ന റബര്‍മരത്തില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ ആത്മഹത്യ കശുവണ്ടിത്തൊഴിലാളിയായ ഭാര്യ ശ്രീദേവിയുടെയും വര്‍ഷങ്ങളായി തളര്‍ന്നുകിടക്കുന്ന രണ്ട് ആണ്‍മക്കളുടെയും ജീവിതം കൂരിരുട്ടിലാക്കി. സുശീലന്റെ മരണത്തോടെ ശ്രീദേവിക്കും ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായി.

ആശ്രയമില്ലാത്ത കുടുംബത്തെ ആശ്വസിപ്പിക്കാനുള്ള സന്മനസ്സ് ജനസമ്പര്‍ക്കത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച സര്‍ക്കാരിനോ കോണ്‍ഗ്രസ്- യുഡിഎഫ് നേതാക്കള്‍ക്കോ ഇല്ല. ജനസമ്പര്‍ക്കത്തില്‍ ചാനല്‍ ക്യാമറകള്‍ക്കുമുന്നില്‍ പൊതുജനങ്ങളുടെ പരാതികള്‍ വാങ്ങാനെന്ന വ്യാജേന തിക്കുംതിരക്കും കൂട്ടിയ ഡിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അഞ്ചലിലെ ഈ കുടുംബത്തെ തിരിഞ്ഞുനോക്കുന്നില്ല. കൊല്ലം ജില്ലയില്‍നിന്നുള്ള ഏകമന്ത്രി ഷിബു ബേബിജോണുള്‍പ്പെടെ മന്ത്രിമാര്‍ ആരും ഇവരെ കണ്ട ഭാവംപോലും നടിക്കുന്നില്ല.

എം സുരേന്ദ്രന്‍

deshabhimani

No comments:

Post a Comment