Wednesday, December 11, 2013

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുക: തോമസ് ഐസക്

ഫിനാന്‍സ് കമീഷന്റെ രണ്ട് അംഗങ്ങളായ അദിജിത് സെന്നിനെയും ഗോവിന്ദറാവുവിനെയും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ഗവേണിങ് ബോര്‍ഡില്‍നിന്ന് നീക്കംചെയ്തുകൊണ്ട് ധനകമീഷനെ കേരള സര്‍ക്കാര്‍ അമപാനിച്ചിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. "പതിനാലാം ധനകമീഷനും കേരളത്തിലെ സേവനമേഖലയും" എന്ന വിഷയത്തില്‍ എഫ്എസ്ഇടിഒ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ധനകമീഷന്‍ കേരളത്തിലെത്തുന്നതിനു തൊട്ടുമുമ്പാണ് ഗിഫ്റ്റിന്റെ ഈ അനധികൃത പുനഃസംഘടന സര്‍ക്കാര്‍ നടത്തിയത്. ഗിഫ്റ്റിന്റെ നിയമാവലിപ്രകാരം ഗവേണിങ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. ആദ്യവട്ടം ഗവേണിങ് ബോര്‍ഡ് അംഗങ്ങളെ നിശ്ചയിച്ചുകഴിഞ്ഞാല്‍ 1/3 പേര്‍ റിട്ടയര്‍ചെയ്യുന്ന മുറയ്ക്ക് ബാക്കിയുള്ള അംഗങ്ങള്‍ പുതുതായി 1/3 അംഗങ്ങളെ കണ്ടെത്തുകയാണ് വേണ്ടത്. അക്കാദമികേതര കാരണങ്ങള്‍കൊണ്ട് സ്ഥാപനത്തിന്റെ സ്വയംഭരണാധികാരത്തില്‍ കൈകടത്താതിരിക്കാനാണ് ഈ നിബന്ധന വച്ചിട്ടുള്ളത്. ഒരു ഗവേഷണ പ്രബന്ധംപോലും സ്വന്തമായില്ലാത്തയാളെ ഗിഫ്റ്റിന്റെ ഡയറക്ടറായി നിശ്ചയിക്കുകയാണ്. ഡയറക്ടര്‍മാരെ കണ്ടെത്തുന്നതിനുള്ള പാനല്‍ ഇദ്ദേഹത്തിന്റെ അപേക്ഷ നിശ്ചിതയോഗ്യത ഇല്ലാത്തതിനാല്‍ തള്ളിയതാണ്. ഏഴാംകൂലികളായ പാര്‍ശ്വവര്‍ത്തികളെ കുത്തിനിറച്ച് ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ സിഡിഎസിന്റെ മുന്‍ ഡയറക്ടര്‍ ഡി നാരായണ മുഖ്യപ്രഭഷണം നത്തി. എഫ്എസ്ഇടിഒ വൈസ്ചെയര്‍മന്‍ എസുനില്‍കുമാര്‍ അധ്യക്ഷനായി. പ്രൊഫ. കെ എന്‍ ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, ട്രഷറര്‍ കെ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment