Wednesday, December 11, 2013

ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനെതിരെ വീണ്ടും മനോരമയുടെ കള്ളക്കഥ

വടകര: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ വീണ്ടും മാധ്യമങ്ങളുടെ കള്ളക്കഥ. കള്ളക്കേസ് എടുത്ത് ജയിലിലടച്ച പി മോഹനനെ കാണാന്‍ കെ കെ ലതിക എംഎല്‍എക്കൊപ്പം ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി മോഹന്‍ദാസും ജയിലിലെത്തിയെന്ന പെരും നുണയാണ് വാര്‍ത്തയാക്കിയത്. മനോരമ കള്ളവാര്‍ത്തക്കൊപ്പം മോഹന്‍ദാസിന്റെതെന്ന പേരില്‍ വ്യാജചിത്രവും നല്‍കിയിട്ടുണ്ട്. സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി അംഗമായ ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി മോഹന്‍ദാസ് ലതികക്കൊപ്പം ജയില്‍ സന്ദര്‍ശിച്ചിട്ടില്ല.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ മനോരമ മുമ്പും കള്ളവാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. വളയത്തെ ലോക്കല്‍ കമ്മിറ്റിയംഗം കെ പി പ്രദീഷ് ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു വാര്‍ത്ത. പത്രത്തിന്റെ ഒന്നാംപേജില്‍ നല്‍കിയ വാര്‍ത്ത പൊളിഞ്ഞപ്പോള്‍ തൊട്ടടുത്ത ദിവസം ഉള്‍പേജില്‍ തിരുത്ത് നല്‍കി. ചൊവ്വാഴ്ചയാണ് മനോരമ വീണ്ടും വ്യാജവാര്‍ത്ത നല്‍കിയത്. ഇതോടൊപ്പമുള്ള ചിത്രത്തിന് കെ കെ ലതിക എംഎല്‍എ, മകന്‍ ജൂലിയസ് നികതാസ്, പി എ അഗസ്റ്റിന്‍, ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി മോഹന്‍ദാസ് എന്നിങ്ങനെയാണ് അടിക്കുറിപ്പ് നല്‍കിയത്. ലതികയുടെ കാര്‍ ഡ്രൈവര്‍ മോഹനനെയാണ് ഡിവൈഎഫ്ഐ നേതാവായി മനോരമ അവതരിപ്പിച്ചത്. വാര്‍ത്തയും ചിത്രവും കണ്ട മോഹന്‍ദാസ് മനോരമ ന്യൂസ് എഡിറ്ററെ വിളിച്ചപ്പോള്‍ ആര്‍എംപി നേതാക്കള്‍ പറഞ്ഞതനുസരിച്ച് വാര്‍ത്ത നല്‍കിയപ്പോള്‍ തെറ്റ് സംഭവിച്ചുവെന്നാണ് മറുപടി.

deshabhimani

No comments:

Post a Comment