വ്യാജപ്രചരണങ്ങൾക്കിടയിൽ ഇടക്കെല്ലാം ഇത്തരം വസ്‌തുനിഷ്‌ഠമായ വാർത്ത കൊടുക്കുന്നതിന് മാതൃഭൂമി പത്രം അഭിനന്ദിക്കപ്പെടേണ്ടത് തന്നെയെന്ന് എം ബി രാജേഷ്.അതേസമയം പത്ത് ജില്ലകളിലെ പോളിങ് കഴിയുന്നതുവരെ ഈ സത്യം പുറത്തു പറയാതിരിക്കാൻ പത്രം പുലർത്തിയ മുൻകരുതലും കൗശലവും അപാരം. എൽപി സ്കൂൾ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി വാർത്തയെ കുറിച്ചാണ് രാജേഷ് എഫ് ബിയിൽ കുറിച്ചത്.
14 ജില്ലകളിലായി 5653 പേർക്ക് നിയമന ശുപാർശ നൽകി എന്നും പത്രം പറയുന്നു.എന്നാൽ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. ‘ആവശ്യമുണ്ട് അദ്ധ്യാപകരെ ‘ എന്ന തലക്കെട്ടിൽ ഒറ്റനോട്ടത്തിൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല. തലക്കെട്ട് നൽകുന്നത് എഡിറ്റോറിയൽ ഡെസ്കാണല്ലോ.എന്നാലും വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ.പോസ്‌റ്റിൽ രാജേഷ് പറഞ്ഞു.
പോസ്‌റ്റ് ചുവടെ
ചില സത്യങ്ങൾ ഇങ്ങനെയാണ്. എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും. മാതൃഭുമി പോലും പറയും.
എൽ പി സ്കൂൾ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി. 14 ജില്ലകളിലായി 5653 പേർക്ക് നിയമന ശുപാർശ നൽകി എന്നും പത്രം പറയുന്നു. റാങ്ക് പട്ടികയിൽ ഉദ്യോഗാർത്ഥികൾ തികയാത്ത സ്ഥിതിയാണത്രേ. പട്ടിക റദ്ദാകാതിരിക്കാൻ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ PSC നടപടികൾ ഊർജ്ജിതമാക്കിയെന്നും വാർത്തയിൽ പറയുന്നു.
എന്താണ് നിയമനം സർവ്വകാല റെക്കോഡിലെത്താൻ കാരണം? മൂന്ന് അദ്ധ്യയന വർഷങ്ങളിലായി അഞ്ചുലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ കൂടി ! ഇങ്ങനെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും സംഭവിച്ചതായി പറയാമോ?
എന്തുകൊണ്ട് 5 ലക്ഷം കുട്ടികൾ കൂടി ? പൊതു വിദ്യാലയങ്ങൾ ഹൈടെക്കായി.നിലവാരവും ജനങ്ങളുടെ വിശ്വാസവും കൂടി .എങ്ങനെ ഈ മാറ്റമുണ്ടായി? പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഫലമായി. യു.ഡി.എഫിൻ്റെ വാഗ്ദാനമെന്താണ്? പൊതുവിദ്യാഭ്യാസ സംരക്ഷണമടക്കം നാല് മിഷനുകളും അവസാനിപ്പിക്കും.
അതായത് പൊതുവിദ്യാലയങ്ങളിലെ ഡിവിഷൻ ഫാൾ തിരിച്ചു വരും. അവിടുത്തെ അദ്ധ്യാപകർ ജോലി നിലനിർത്താൻ വെക്കേഷനിൽ കുട്ടികളെ പിടുത്തക്കാരായിരുന്ന ' പഴയ നല്ല കാലം' UDF തിരിച്ചു കൊണ്ടുവരും.
എന്തായാലും മാതൃഭുമി തന്നെ ഒരു സത്യം വിളിച്ചു പറയുന്നു. റെക്കോഡ് നിയമനം ഏത് കാലത്താണ് എന്നുമോർക്കണം. രണ്ട് പ്രളയങ്ങളും നിപ്പയും ഓഖിയും ഒടുവിൽ കോവിഡ് മഹാമാരിയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ കാലത്ത്.
നല്ല വാർത്ത. പക്ഷേ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. 'ആവശ്യമുണ്ട് അദ്ധ്യാപകരെ ' എന്ന തലക്കെട്ടിൽ ഒറ്റനോട്ടത്തിൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല. തലക്കെട്ട് നൽകുന്നത് എഡിറ്റോറിയൽ ഡെസ്കാണല്ലോ.
പിന്നെ പത്തു ജില്ലകളിലെ പോളിങ്ങ് കഴിയുവോളം ഈ സത്യം പുറത്തു പറയാതിരിക്കാൻ പുലർത്തിയ മുൻകരുതലും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വസ്തു നിഷ്ഠമായ വാർത്ത അഭിനന്ദനമർഹിക്കുന്നു. വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ.
No comments:
Post a Comment