Saturday, September 19, 2020

സ്വര്‍ണക്കടത്തുമായി ഖുര്‍ആനെ ബന്ധപ്പെടുത്തരുത്; ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാനിടയാക്കരുത്: സമസ്ത

 കോഴിക്കോട് > ഖുര്‍ ആനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്നത് നീതീകരിക്കാനാകില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വ്യക്തമാക്കി. മതസ്ഥാപനങ്ങളെയും മത ചിഹ്നങ്ങളെയും അവമതിക്കരുത്. ഖുര്‍ ആന്‍ വിശുദ്ധ ഗ്രന്ഥമാണ്. ഖുര്‍ആനെ മറയാക്കി സ്വര്‍ണക്കടത്ത് വിഷയം തെരുവിലേക്ക് വലിച്ചിഴക്കരുത് - സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരും വ്യക്തമാക്കി.

ഇസ്ലാമിക വിശ്വാസികളെ അപരവല്‍ക്കരിക്കാന്‍ ഒരു കൂട്ടര്‍ കൊണ്ടു പിടിച്ചു ശ്രമിക്കുണ്ട്. അത്തരം സാഹചര്യത്തില്‍ വിഷയം തെരുവിലെത്തിക്കരുത്. സ്വര്‍ണക്കടത്ത് ചര്‍ച്ച മത സൗഹാര്‍ദ്ദം തകര്‍ക്കാനുമിടയാക്കരുത്. രാജ്യത്തെ നിയമവ്യവസ്ഥ ലംഘിച്ച് ആരു പ്രവര്‍ത്തിച്ചാലും കര്‍ശന നടപടിയെടുക്കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്തെന്ന് പ്രചരിപ്പിക്കുന്ന ബി ജെ പി നിലപാടിനെ പിന്തുണക്കുന്ന യു ഡി എഫിനെതിരായ പ്രതികരണമായാണ് സമസ്ത നേതാക്കളുടെ പ്രസ്താവനയെ വിലയിരുത്തുന്നത്. ലീഗ് സമീപനത്തിനൊപ്പമല്ല സമസ്തയെന്നും ഇത് വ്യക്തമാക്കുന്നുണ്ട്. ബി ജെ പി വാദം ഏറ്റുപാടുന്ന ലീഗിനോടുള്ള അതൃപ്തിയും പരസ്യ പ്രതികരണത്തിന് പിന്നിലുണ്ട്.

No comments:

Post a Comment