കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ 2020
കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്കുള്ളിലും അന്തർസംസ്ഥാനതലത്തിലും പരിധിയില്ലാതെ കടത്താം. പ്രാഥമിക കാർഷികവിപണികൾക്ക് പുറത്തുനിന്നും സംഭരണം നടത്താം. ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം. ● കാർഷികോൽപ്പന്നങ്ങൾ ഇ–-വിപണിവഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്‌ണർഷിപ് സ്ഥാപനങ്ങൾക്കും സംഭരണം നടത്താം. ● സംഭരണം നടത്തുന്നവരിൽനിന്നും വ്യാപാരികളിൽനിന്നും സംസ്ഥാനങ്ങൾ ഫീസ് ഈടാക്കരുത്.
ദോഷങ്ങൾ
ഇപ്പോൾ പ്രാഥമിക കാർഷികവിപണന സമിതികൾക്കുമാത്രമാണ് സംഭരണ അവകാശം. പുതിയ നിയമത്തോടെ കോർപറേറ്റുകൾ തുടക്കത്തിൽ മെച്ചപ്പെട്ട വില നൽകി സംഭരിക്കും. വിപണി കോർപറേറ്റുകൾ പിടിച്ചെടുത്തുകഴിഞ്ഞാൽ പ്രാഥമിക കാർഷിക വിപണനസമിതികൾ തകരും. വിപണി പിന്നീട് കോർപറേറ്റുകൾ നിയന്ത്രിക്കും. തുച്ഛമായ വിലയ്ക്ക് ഉൽപ്പന്നം വാങ്ങിക്കൂട്ടി കൊള്ളലാഭത്തിൽ വിൽക്കും. സംഭരണ ഫീസ് എടുത്തുകളയുന്നത് സംസ്ഥാന വരുമാനചോർച്ചയ്‌ക്ക് കാരണമാകും.
കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020
കൃഷി ഇറക്കുന്നതിനുമുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. അഞ്ചുവർഷംവരെ കാലാവധിയുള്ള കരാറിലെത്താം. ● കരാറിൽ വില നിശ്ചയിച്ച് വ്യവസ്ഥ ചെയ്യാം. ● തർക്കങ്ങൾക്ക് സബ്ഡിവിഷന്‍ മജിസ്ട്രേട്ട് തലത്തിൽ സംവിധാനം ഉണ്ടാക്കണം. പിന്നീട് ജില്ലാ മജിസ്‌ട്രേട്ടിന് അപ്പീൽ നൽകാം.
കർഷകരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികപ്രതിസന്ധിയിലാണ്. കൃഷിയിറക്കാൻ മുൻകൂർ പണം നൽകുന്നുവെന്ന പേരിൽ തുച്ഛമായ വിലയിൽ സംഭരണം നടത്താൻ വഴിയൊരുങ്ങും. കർഷകര്‍ ക്രമേണ കടക്കെണിയിലാകും. ● മറ്റ് ഒട്ടേറെ ചുമതല നിർവഹിക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് തർക്കങ്ങളിൽ യഥാസമയം തീർപ്പുണ്ടാക്കാനാകില്ല
അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020
ഭക്ഷ്യവസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യവ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തും.
മറ്റ് രണ്ട് ബില്ലിലെ വ്യവസ്ഥകളും അവശ്യവസ്‌തുനിയമ ഭേദഗതിയുംകൂടി ചേരുമ്പോൾ വൻതോതിൽ പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കും കളമൊരുങ്ങും. ● മിനിമം താങ്ങുവില മൂന്ന് ബില്ലിലും വ്യവസ്ഥ ചെയ്യുന്നില്ല.
No comments:
Post a Comment