Tuesday, March 13, 2012

16ന് യുവജന മാര്‍ച്ച് അന്യായ ടോള്‍നിരക്ക് കുറയ്ക്കുംവരെ പ്രക്ഷോഭം

തൃശൂര്‍ : ദേശീയപാതയിലെ ടോള്‍കൊള്ളയ്ക്കെതിരായി സിപിഐ എം ആഭിമുഖ്യത്തിലുള്ള പ്രക്ഷോഭം തുടരും. അന്യായ ടോള്‍നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രൂപീകരിച്ച സമരസമിതി 16 മുതല്‍ തുടര്‍സമരപരിപാടികള്‍ക്ക് രൂപംനല്‍കി. സിപിഐ എം കൊടകര ഏരിയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് വര്‍ഗബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. പതിനാറിന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പാല്യേക്കര ടോള്‍ ബൂത്തിലേക്ക് യുവജനങ്ങള്‍ മാര്‍ച്ച് നടത്തുന്നതോടെ പ്രക്ഷോഭത്തിന്റെ പുതിയ ഘട്ടത്തിനു തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സംഘടനകള്‍ സമരം സംഘടിപ്പിക്കും.

വര്‍ഗീസ് കണ്ടംകുളത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അമ്പാടിവേണു, കെ കെ രാമചന്ദ്രന്‍ , ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി എ രാമകൃഷ്ണന്‍ , ഗിരിജാവല്ലഭന്‍ , സി സുമേഷ് എന്നിവരും സി രവീന്ദ്രനാഥ് എംഎല്‍എ, മഹിളാ അസോ. ജില്ലാ പ്രസിഡന്റ് കെ ആര്‍ വിജയ എന്നിവരും സംസാരിച്ചു. 62 സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

മണ്ണുത്തി-അങ്കമാലി ദേശീയപാതയില്‍ പണി പൂര്‍ത്തിയാകാതെ ഏകപക്ഷീയമായാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെ ഫെബ്രുവരി ഒമ്പതുമുതല്‍ ടോള്‍പിരിവ് തുടങ്ങിയത്. ദക്ഷിണേന്ത്യയില്‍തന്നെ ഏറ്റവും ഉയര്‍ന്ന ടോള്‍നിരക്കാണ് ഇവിടെ ഈടാക്കുന്നത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയാണ് നടന്നത്. റോഡ് നിര്‍മാണത്തിന് എത്ര തുക ചെലവായെന്നും പ്രതിമാസം എത്ര സംഖ്യ ടോള്‍ ഇനത്തില്‍ ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങളുടെ ഭാഗമായി ബിഒടി വ്യവസ്ഥയും ടോള്‍കൊള്ളയും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രചാരണജാഥ. ടോള്‍നിരക്ക് കുറയ്ക്കുംവരെ പ്രക്ഷോഭം തുടരും.

deshabhimani 130312

1 comment:

  1. ദേശീയപാതയിലെ ടോള്‍കൊള്ളയ്ക്കെതിരായി സിപിഐ എം ആഭിമുഖ്യത്തിലുള്ള പ്രക്ഷോഭം തുടരും. അന്യായ ടോള്‍നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രൂപീകരിച്ച സമരസമിതി 16 മുതല്‍ തുടര്‍സമരപരിപാടികള്‍ക്ക് രൂപംനല്‍കി. സിപിഐ എം കൊടകര ഏരിയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് വര്‍ഗബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. പതിനാറിന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പാല്യേക്കര ടോള്‍ ബൂത്തിലേക്ക് യുവജനങ്ങള്‍ മാര്‍ച്ച് നടത്തുന്നതോടെ പ്രക്ഷോഭത്തിന്റെ പുതിയ ഘട്ടത്തിനു തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സംഘടനകള്‍ സമരം സംഘടിപ്പിക്കും.

    ReplyDelete