പനച്ചിക്കാട്: പണിതീരാത്ത വീടിന്റെ ചുവരില്‍ അജിയുടെ ചിരിക്കുന്ന ചിത്രം... പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പ്രിന്റ് ചെയ്ത ചിത്രത്തെ നോക്കി ഗ്രേസിയമ്മയുടെ നിലവിളി... ആശ്വസിപ്പിക്കാനാവതെ ബന്ധുക്കളും നാട്ടുകാരും. കഞ്ചാവ് മാഫിയ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവ് അജിയുടെ അമ്മയ്ക്ക് ഇപ്പോഴും മകന്റെ വേര്‍പാട് വിശ്വസിക്കാനായിട്ടില്ല. വെള്ളിയാഴ്ച പകല്‍ മൂന്നോടെ അജി വാങ്ങിതന്ന പാല് തിളപ്പിച്ച് കാത്തിരിക്കുകയായിരുന്നു ഈ അമ്മ. ചേച്ചിയെന്നാണ് അമ്മയെ വിളിച്ചിരുന്നത്. നാട്ടുകാരുടെ ഏത് പ്രശ്നങ്ങള്‍ പറഞ്ഞാലും ഏത് പാതിരാത്രിയും അവരോടൊപ്പം ഇറങ്ങിപ്പോവുന്ന മകന്റെ രൂപം ഈ അമ്മയ്ക്ക് മറക്കാനാകില്ല. ഭര്‍ത്താവ് മരിച്ച ഗ്രേസിക്ക് ഇളയമകന് അജിയായിരുന്നു ആശ്രയം.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന് , സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ വാസവന് , ഏരിയ സെക്രട്ടറി കെ എന്‍ രാധാകൃഷ്ണന് , ജില്ലാകമ്മിറ്റിയംഗം റെജി സക്കറിയ എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി. അജിയുടെ സഹോദരന് ബിനോയിയെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. കോട്ടയം മെഡിക്കല്‍കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കരിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൈദരാബാദിലുള്ള സഹോദരന് കൊച്ചുമോന് ഞായറാഴ്ച വീട്ടിലെത്തും. പകല്‍ മൂന്നിന് മൃതദേഹം പരുത്തുംപാറ സിപിഐ എം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. നാലരയോടെ വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്തിന് പനച്ചിക്കാട് സെന്റസ്റ്റീഫന്സ് സിഎസ്ഐ പള്ളിസെമിത്തേരിയില്‍ സംസ്കരിക്കും.
മുഖ്യമന്ത്രിയുടെ ജില്ലയില്‍ കൊലപാതകം തുടര്‍ക്കഥ
കോട്ടയം: ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പരുത്തുംപാറയില്‍ ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് അജിയെ കഞ്ചാവ് മാഫിയ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ കൊലപാതകങ്ങള്‍ ആറായി. അജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടാന്‍ എടുത്തത് തന്നെ 12 മണിക്കൂറാണ്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാനുള്ള നടപടിയും സ്വീകരിച്ചില്ല.
കഴിഞ്ഞ നവംബര്‍ 17ന് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടംവിളിച്ചുകൊണ്ടുപോയി ചാന്നാനിക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗോപിനാഥക്കുറുപ്പിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ്ചെയ്യാനായിട്ടില്ലെന്നത് ആഭ്യന്തരവകുപ്പിന് നാണക്കേടാണ്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല.അന്വേഷണപുരോഗതിയുടെ ഘട്ടത്തില്‍ സംഘത്തലവനെ മാറ്റുന്നതില്‍ മന്ത്രിമാരുള്‍പ്പെടെ ഇടപെടുന്നതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. നഗരമധ്യത്തില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൊപ്പുഴക്കടവ് ഇളപ്പുങ്കലില്‍ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ(75)യെ ബന്ധു തന്നെ കൊലപ്പെടുത്തിയത് നാടിനെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. കാര്യക്ഷമമായി നടക്കുന്ന ജനമൈത്രി പൊലീസ് സംവിധാനം അട്ടിമറിച്ചതാണ് നിരപരാധിയായ വീട്ടമ്മയുടെ കൊലപാതകത്തിനിടയാക്കിയത്.
ദിവസങ്ങള്‍ക്ക് ശേഷമാണ് നാഗമ്പടത്ത് തൈപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ മകന് സദാനന്ദ(സദന് - 38)നെ കഞ്ചാവ്മാഫിയ കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ നഗരപരിധിക്കുള്ളിലെ ഇല്ലിക്കലില്‍ അടിമാലി സ്വദേശിയായ ഹോട്ടല്‍ തൊഴിലാളിയെ മദ്യലഹരിയില്‍ റിട്ട. പട്ടാളക്കാരന് കൊലപ്പെടുത്തി. കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ പിടിച്ചു നില്ക്കാന് വേണ്ടി പൊലീസ് പ്രഹസനമായി റെയ്ഡ് നടത്തുന്നുണ്ട്. ശാശ്വതമായി അമര്‍ച്ച ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നില്ല.
യുഡിഎഫ് നേതൃത്വത്തിന്റെ താല്പര്യമനുസരിച്ചുള്ള പൊലീസ് അഴിച്ചുപണികള്‍ സേനയുടെ ആത്മവീര്യം ഇല്ലാതാക്കി. മിക്കസ്റ്റേഷനിലും നൈറ്റ് പട്രോളിങ്ങും കാര്യക്ഷമമല്ല. ഭരണത്തിന്റെ മറവില്‍ ക്രിമിനല്‍ സംഘങ്ങള്‍ സൈ്വരവിഹാരം നടത്തുകയാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഓഫീസില്‍ നിന്ന് പൊലീസുകാര്‍ക്ക് താക്കീതെത്തും. പൊലീസ് നിശബ്ദമാകുന്ന സാഹചര്യത്തിലാണ് ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കോട്ടയം നഗരത്തിലേക്കെത്തുന്നത്. സിപിഐ എം കോടിമത ലോക്കല്‍ സെക്രട്ടറി സുനില്‍ തോമസിനെ ആക്രമിച്ച എന്‍ഡിഎഫ്- പോപ്പുലര്‍ ഫ്രണ്ട് ക്രിമിനല്‍ സംഘത്തെയും പൂര്‍ണമായും പിടികൂടാനായിട്ടില്ല. എംജി സര്‍വകലാശാലയില്‍ ക്വട്ടേഷന്‍ സംഘം എസ്എഫ്ഐ പ്രവര്‍ത്തകരെയും ആക്രമിച്ചിരുന്നു.
അജിയുടെ കൊലപാതകം പനച്ചിക്കാടിനെ കണ്ണീരിലാഴ്ത്തി
പനച്ചിക്കാട്: ഡിവൈഎഫ്ഐ നേതാവ് അജിയെ കൊലപ്പെടുത്തിയ സംഭവം പനച്ചിക്കാടിനെ കണ്ണീരിലാഴ്ത്തി. കഞ്ചാവ് മാഫിയസംഘാംഗം ജാക്കി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവ് അജി (ഫിലിപ്പ് ജോണ്‍) നാടിനേറെ പ്രിയപ്പെട്ടവനായിരുന്നു. ഏത് ജനകീയ പ്രശ്നങ്ങളിലും നേരിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്ന യുവാവ് ആരുടെയും വേദനയില്‍ ഓടിയെത്തിയിരുന്നു. സാമൂഹ്യവിരുദ്ധര്‍ക്കെതിരെ എന്നും കടുത്ത നിലപാടാണ് അജി എടുത്തിരുന്നത്. യുഡിഎഫ് ഭരണത്തില്‍ പരുത്തുംപ്പാറയില് സാമൂഹ്യവിരുദ്ധശല്യം വീണ്ടും ശക്തമാവുകയായിരുന്നു. ഇവരെ സംരക്ഷിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടും പൊലീസ് അധികൃതരുടെ നടപടിയുമാണ് ക്രിമനല്‍ സംഘത്തിന്റെ ശക്തിവളര്ത്തിയത്.
സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്ന കരുത്തുറ്റ നേതൃശക്തിയായിരുന്നു അജിയുടേത്. മാസത്തിലൊരിക്കലെങ്കിലും രക്തദാനത്തിനായി ആശുപത്രിയില്‍ പോയിരുന്ന അജി പൊതുപ്രവര്‍ത്തനത്തിന്റെ മഹനീയ മാതൃകയായിരുന്നു. അജിയുടെ മരണവാര്‍ത്ത അറിഞ്ഞ് നൂറ് കണക്കിനാളുകളാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. സിപിഐ എം ജില്ലാകമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരന് , അഡ്വ. റെജി സക്കറിയ, സിപിഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റിയംഗങ്ങള്‍ , പനച്ചിക്കാട് ലോക്കല്‍ സെക്രട്ടറി എം ബാബു, പനച്ചിക്കാട് പഞ്ചായത്ത് പ്രതിപക്ഷനേതാവ് പി കെ മോഹനന് , കോട്ടയം നഗരസഭകൗണ്സിലര്മാര് , ഡിവൈഎഫ്ഐ ജില്ലാ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങള്‍ , ജില്ലാപഞ്ചായത്തംഗം ബിജുതോമസ് എന്നിവര്‍ ആശുപത്രിയിലെത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കഞ്ചാവ് മാഫിയയെ അമര്‍ച്ചചെയ്യണമെന്നും സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറി കെ എം രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
എന്റെ മൊബൈലിലെ ആദ്യചിത്രം അവന്റേതായിരുന്നു...
പനച്ചിക്കാട്: അല്‍പ്പം മുമ്പ് വര്‍ത്തമാനം പറഞ്ഞുനിന്ന സുഹൃത്ത് അജിയുടെ വിയോഗം താങ്ങാനാവാതെ രാജേഷ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സാംസങ്ങിന്റെ പുതിയ ഫോണ്‍ രാജേഷ് വാങ്ങിയിരുന്നു. ഇതിലെടുത്ത ആദ്യചിത്രം അജിയുടേതായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ നല്കിയ ചിത്രവും മണിക്കൂറുകള്‍ക്ക് മുമ്പെടുത്തതായിരുന്നു.
രാത്രിയുടെ മറവില്‍ അജിയെ കൊലപ്പെടുത്തിയത് പിന്നിലൂടെ വന്ന് ഇഷ്ടികകൊണ്ട് ഇടിച്ചായിരുന്നെന്ന് സുഹൃത്തും പരുത്തുംപാറയിലെ ഓട്ടോ ഡ്രൈവറുമായ രാജേഷ് നടുക്കത്തോടെ ഓര്‍ക്കുന്നു. ജാക്കിയുടെ ഇടിയേറ്റ അജിയുടെ നിലവിളികേട്ട് രാജേഷ് ഓടിയെത്തുമ്പോള്‍ ജാക്കി അജിയെ തള്ളി നിലത്തിട്ടിരുന്നു. ഓടിയെത്തുമ്പോള്‍ റോഡില്‍ കമിഴ്ന്നു കിടന്നിരുന്ന അജിയ്ക്ക് അനക്കമുണ്ടായിരുന്നില്ല. കോരിയെടുത്ത് ഓട്ടോയില്‍ കയറ്റുമ്പോഴും പ്രിയ സുഹൃത്തിന് ഒന്നും സംഭവിക്കില്ലെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു രാജേഷ്. ഒരുവാക്ക് സുഹൃത്തിനോട് ഉരുവിടാന്‍ പോലുമാവാതെയാണ് തലതകര്‍ന്ന് അജി അന്ത്യശ്വാസം വലിച്ചത്. നിര്‍ധന കുടുംബാംഗമായ അജി വീടിന്റെ ആശ്രയമായിരുന്നു. മകന്റെ വിയോഗം അമ്മ ഗ്രേസിയെ വെള്ളിയാഴ്ച രാത്രി വൈകിയും അറിയിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ജാക്കിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിങ്ങവനം എസ്ഐ അറിയിച്ചു.
deshabhimani 110312

പണിതീരാത്ത വീടിന്റെ ചുവരില്‍ അജിയുടെ ചിരിക്കുന്ന ചിത്രം... പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പ്രിന്റ് ചെയ്ത ചിത്രത്തെ നോക്കി ഗ്രേസിയമ്മയുടെ നിലവിളി... ആശ്വസിപ്പിക്കാനാവതെ ബന്ധുക്കളും നാട്ടുകാരും. കഞ്ചാവ് മാഫിയ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവ് അജിയുടെ അമ്മയ്ക്ക് ഇപ്പോഴും മകന്റെ വേര്‍പാട് വിശ്വസിക്കാനായിട്ടില്ല. വെള്ളിയാഴ്ച പകല്‍ മൂന്നോടെ അജി വാങ്ങിതന്ന പാല് തിളപ്പിച്ച് കാത്തിരിക്കുകയായിരുന്നു ഈ അമ്മ. ചേച്ചിയെന്നാണ് അമ്മയെ വിളിച്ചിരുന്നത്. നാട്ടുകാരുടെ ഏത് പ്രശ്നങ്ങള്‍ പറഞ്ഞാലും ഏത് പാതിരാത്രിയും അവരോടൊപ്പം ഇറങ്ങിപ്പോവുന്ന മകന്റെ രൂപം ഈ അമ്മയ്ക്ക് മറക്കാനാകില്ല. ഭര്‍ത്താവ് മരിച്ച ഗ്രേസിക്ക് ഇളയമകന് അജിയായിരുന്നു ആശ്രയം.
ReplyDeleteജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് മാഫിയക്കെതിരെ ശക്തമായി രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ കോട്ടയം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഡിവൈഎഫ്ഐ നേതാവ് അജിയടക്കം നിലവില്‍ രണ്ട് പേര് ലഹരിമരുന്ന് മാഫിയകളുടെ ഇരകളായി. ലഹരിമരുന്ന് മാഫിയ നഗരത്തില്‍ വീണ്ടും സജീവമായിട്ടും പൊലീസ് നിഷ്ക്രിയരാണ്. നാഗമ്പടത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഷെഡുകള്‍ അടച്ച് പൊളിച്ചെങ്കിലും വീണ്ടും ഷെഡുകള്‍ ഉയര്‍ന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മാഫിയ സജീവമായിതന്നെ മുന്നോട്ട് പോവുകയാണ്. ബസ്സ്റ്റാന്റുകളിലും തിയേറ്ററുകള്‍ക്ക് സമീപവും ശക്തമായ സാന്നിധ്യമാണ് ഇവര്‍ക്കുള്ളത്. ലഹരമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊലീസ് നിലപാട് സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തി ഇവരെ നേരിടുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര് രാജേഷും സെക്രട്ടറി കെ രാജേഷും പ്രസ്താവനയില്‍ അറിയിച്ചു.
ReplyDelete