കോണ്‍ഗ്രസിന്റെ സകല അഴിമതിക്കെതിരെയും മൗനം പാലിച്ച് മൗനിബാബയായി തുടരുന്നതുകൊണ്ടാണ് നിലവില്‍ ആന്റണി കേന്ദ്രമന്ത്രിയായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് മുഖാമുഖത്തില്‍ പറഞ്ഞു.
നിര്‍ണായകസന്ദര്‍ഭത്തില്‍ മൗനം പാലിച്ചും കാര്യം സാധിക്കുന്നതിനുള്ള പ്രത്യേകമിടുക്കും ആന്റണിക്കല്ലാതെ മറ്റാര്‍ക്കുമില്ല. ക്വട്രോച്ചിയെ ബോഫോഴ്സ് കേസില്‍ നിന്നൊഴിവാക്കാന്‍ സോണിയ താല്പര്യമെടുക്കുമ്പോഴും ആദര്‍ശ് ഫ്ളാറ്റ് കുംഭകോണകേസ് വരുമ്പോഴും ആന്റണി മൂകസാക്ഷിയായി. ഫ്രാന്‍സില്‍ നിന്നും വിമാനം ഇറക്കുമതി ചെയ്തത് മറ്റൊരു കുംഭകോണമാവും. കടല്‍ കടന്നെത്തിയ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയപ്പോഴും പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയപ്പോഴും പ്രതിരോധമന്ത്രി പ്രതികരിച്ചു കണ്ടില്ല. മുല്ലപ്പെരിയാര്‍ - നദീസംയോജനകരാര് വിഷയങ്ങളിലും ഒരു വാക്കെങ്കിലും പറയാനുള്ള ബാധ്യത ആന്റണിക്കില്ലേ. 30-40 ലക്ഷം ജനങ്ങളുടെ ജീവന് നാശമുണ്ടാകുന്ന കാര്യമാണ് മുല്ലപ്പെരിയാര്‍ . കേരളത്തില്‍ നിന്നുള്ള 6 കേന്ദ്രമന്ത്രിമാരും തമിഴ്നാടിനുവേണ്ടി കേരളത്തെ ഒറ്റുകൊടുക്കുകയാണ്. പമ്പ-അച്ചന്‍കോവിലാര്‍ - വൈപ്പാര്‍ പദ്ധതിക്ക് ആന്റണി കൂട്ടുനില്‍ക്കുകയാണെന്നും വി എസ് ആരോപിച്ചു.
deshabhimani news
കോണ്‍ഗ്രസിന്റെ സകല അഴിമതിക്കെതിരെയും മൗനം പാലിച്ച് മൗനിബാബയായി തുടരുന്നതുകൊണ്ടാണ് നിലവില്‍ ആന്റണി കേന്ദ്രമന്ത്രിയായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് മുഖാമുഖത്തില്‍ പറഞ്ഞു.
ReplyDelete