Tuesday, March 13, 2012
പീഡനശ്രമം: പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഗൂഢനീക്കം
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആര്യങ്കാവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് കേസെടുത്തയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് പ്രതിനിധിയുമായ ബി അയ്യമ്മാളിന്റെ ഭര്‍ത്താവ് നെടുമ്പാറ ഇരുളന്‍കാട് എസ്റ്റേറ്റില്‍ മനോഹരനെതിരെയാണ് തെന്മല പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ അമ്പലത്തില്‍ പായസം വാങ്ങി മടങ്ങിയ പെണ്‍കുട്ടിയെ മനോഹരന് കൂട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി രക്ഷിതാക്കളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് മനോഹരനെതിരെ കേസെടുത്തു. എന്നാല്‍ , കസ്റ്റഡിയിലെടുക്കാന്‍ തെന്മല പൊലീസ് തയ്യാറായില്ല. ഭര്‍ത്താവ് മനോഹരനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ പഞ്ചായത്ത്പ്രസിഡന്റ് ബി അയ്യമ്മാളും കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മനോഹരനെ അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത്പ്രസിഡന്റ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ആര്യങ്കാവ് പഞ്ചായത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കഴുതുരുട്ടിയിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ എം കഴുതുരുട്ടി ലോക്കല്‍കമ്മിറ്റി ഓഫീസിനു മുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം പൊലീസ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധയോഗം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്അംഗം ജോര്‍ജ്മാത്യു ഉദ്ഘാടനംചെയ്തു. സിപിഐ എം കഴുതുരുട്ടി ലോക്കല്‍കമ്മിറ്റി സെക്രട്ടറി ആര് സുരേഷ് അധ്യക്ഷനായി. വരുംദിവസങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ മഹിളാ സംഘടനകള്‍ ആര്യങ്കാവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. വി ഉത്തമന് അധ്യക്ഷനായി. മഹിളാമോര്‍ച്ച സംസ്ഥാനസെക്രട്ടറി ബി രാധാമണി മാര്‍ച്ച് ഉദ്ഘാടനംചെയ്തു.
deshabhimani 130312
Labels:
കോണ്‍ഗ്രസ്,
വാർത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment