തൃശൂര്‍ : യുഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്ത് ധനവകുപ്പുദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ആശങ്ക പരത്തുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് യുജിസി പദ്ധതിപ്രകാരം സര്‍വകലാശാലയില്‍ നടന്ന അധ്യാപക പ്രൊമോഷനുകള്‍ സംബന്ധിച്ച ഫയല്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. അക്കാദമിക് അനുകൂല സാഹചര്യം നിഷേധിക്കാനാണ് ധനവകുപ്പിന്റെ നടപടിയെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടീച്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സംസ്ഥാന സമിതി അറിയിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ മുന്‍സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രൊമോഷന് റദ്ദാക്കി തരംതാഴ്ത്തലും ആനുകൂല്യം നിഷേധിക്കലും നടന്നിട്ടുണ്ട്. 2001ല്‍ നിരവധി മുതിര്‍ന്ന അധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ച് തരം താഴ്ത്തി. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം സര്‍വകലാശാലയ്ക്കുള്ള പദ്ധതിയിതര വിഹിതം വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചവരാണ് ഇപ്പോള്‍ അന്വേഷണവുമായി എത്തിയിരിക്കുന്നത്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് സര്‍വകലാശാലയെ പ്രതിസന്ധിയില്‍നിന്ന് രക്ഷിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്ക് പ്രൊമോഷനും ആനുകൂല്യങ്ങളും നല്കിയതും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. ഓരോ വര്‍ഷവും ഗ്രാന്റും 20 ശതമാനം വര്‍ധിപ്പിച്ചു. 30 കോടിരൂപയുടെ പ്രത്യേക ധനസഹായവും നല്കി. 2006ലെ യുജിസി സ്കീം മറ്റു സര്‍വകലാശാലകള്‍ക്കൊപ്പം നടപ്പാക്കാനായതും ഇതുകൊണ്ടാണ്. യുഡിഎഫ് വന്നതോടെ സര്‍വകലാശാലാ ഫണ്ട് കുറച്ചു. പെന്ഷന് , യുജിസി കുടിശിക എന്നിവയ്ക്കുള്ള പ്രത്യേക വിഹിതവും നല്‍കിയില്ല. പദ്ധതിയിതരവിഹിതവും വെട്ടിക്കുറച്ചു. യുഡിഎഫ് കേന്ദ്രങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണം. കാര്‍ഷിക സര്‍വകലാശാലയെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജിജു പി അലക്സ് ആവശ്യപ്പെട്ടു.
deshabhimani 140312
യുഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്ത് ധനവകുപ്പുദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ആശങ്ക പരത്തുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് യുജിസി പദ്ധതിപ്രകാരം സര്‍വകലാശാലയില്‍ നടന്ന അധ്യാപക പ്രൊമോഷനുകള്‍ സംബന്ധിച്ച ഫയല്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. അക്കാദമിക് അനുകൂല സാഹചര്യം നിഷേധിക്കാനാണ് ധനവകുപ്പിന്റെ നടപടിയെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടീച്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സംസ്ഥാന സമിതി അറിയിച്ചു.
ReplyDelete