Wednesday, March 14, 2012

വെളിപ്പെട്ടത് ലീഗിന്റെ കപടമുഖം: സിപിഐ എം

പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേട്ടാശേരി മറിയുമ്മ രാജിവച്ചതിലൂടെ മുസ്ലിംലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാട് പ്രകടമായതായി സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടിയില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നും പുരുഷമേധാവിത്ത്വമാണ് നിലനില്‍ക്കുന്നതെന്നും ആക്ഷേപിച്ചണ് മറിയുമ്മ രാജിവച്ചത്. വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ലീഗ് വിലക്കേര്‍പ്പെടുത്തിയെന്ന് അവര്‍ തുറന്നുപറഞ്ഞു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡന്റ് സ്ഥാനവും അവര്‍ രാജിവച്ചിട്ടുണ്ട്. സിപിഐ എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയിക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ലീഗ് നേതാക്കള്‍ സ്വന്തം പാര്‍ടിയിലെ വനിതാ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആര്‍ജവം കാട്ടണം. വിഷയം പാര്‍ടിയില്‍ നിരവധിതവണ ഉന്നയിച്ചിട്ടും നീതി ലഭിച്ചില്ലെന്ന മറിയുമ്മയുടെ പരാതിയും ഗൗരവമുള്ളതാണ്.

ബോര്‍ഡ് യോഗത്തില്‍ മാത്രം പങ്കെടുത്താല്‍മതി എന്നും ആറുമണിക്ക് മുമ്പു വീട്ടിലെത്തണം എന്നുമാണ് ലീഗ് ജില്ലാ പ്രസിഡന്റ് ഇവരെ ഉപദേശിച്ചത്. ലീഗില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടെന്ന വാര്‍ത്തകള്‍ക്കുള്ള സ്ഥിരീകരണമാണ് മറിയുമ്മയുടെ ഏറ്റുപറച്ചില്‍ . പാര്‍ടി പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് "ഡ്രസ്കോഡും പെരുമാറ്റ സംഹിതയും" നിര്‍ണയിക്കുന്ന ലീഗ് മതേതരത്വം നിലനില്‍ക്കുന്ന ഇന്ത്യയില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നത് എന്നും സംശയിക്കണം. ഒരുഭാഗത്ത് കപട മതേതരത്വത്തിന്റെ മുഖാവരണമണിഞ്ഞും മറുഭാഗത്ത് 18-ാം നൂറ്റാണ്ടിലെ ആചാരങ്ങളും രീതികളും മുറുകെപ്പിടിച്ചും പ്രവര്‍ത്തിക്കുന്ന ലീഗിന്റെ കപട മുഖമാണ് മറിയുമ്മയുടെ രാജിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ലീഗിന് മതേതരത്വത്തിന്റെ മുഖമുദ്ര ചാര്‍ത്തിക്കൊടുക്കാന്‍ തീവ്രശ്രമം നടത്തുന്നവര്‍ക്കും ഇത് പാഠമാണ്.

പഞ്ചായത്ത് അംഗങ്ങളായ രണ്ട് പുരുഷന്മാര്‍ക്കെതിരെ മറിയുമ്മ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് ലീഗ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ലീഗിന്റെ പഞ്ചായത്തംഗം പതിനാലര വയസ്സുള്ള മകളെ വിവാഹം കഴിപ്പിച്ചതിനെ എതിര്‍ത്തതിനാലാണ് നേതാക്കള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചതെന്ന ആരോപണവും ഗൗരവമുള്ളതാണ്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്ന ലീഗിന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് മറിയുമ്മയുടെ രാജിയെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 140312

1 comment:

  1. പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേട്ടാശേരി മറിയുമ്മ രാജിവച്ചതിലൂടെ മുസ്ലിംലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാട് പ്രകടമായതായി സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടിയില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നും പുരുഷമേധാവിത്ത്വമാണ് നിലനില്‍ക്കുന്നതെന്നും ആക്ഷേപിച്ചണ് മറിയുമ്മ രാജിവച്ചത്. വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ലീഗ് വിലക്കേര്‍പ്പെടുത്തിയെന്ന് അവര്‍ തുറന്നുപറഞ്ഞു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡന്റ് സ്ഥാനവും അവര്‍ രാജിവച്ചിട്ടുണ്ട്. സിപിഐ എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയിക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ലീഗ് നേതാക്കള്‍ സ്വന്തം പാര്‍ടിയിലെ വനിതാ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആര്‍ജവം കാട്ടണം. വിഷയം പാര്‍ടിയില്‍ നിരവധിതവണ ഉന്നയിച്ചിട്ടും നീതി ലഭിച്ചില്ലെന്ന മറിയുമ്മയുടെ പരാതിയും ഗൗരവമുള്ളതാണ്

    ReplyDelete