നയതന്ത്ര ബാഗേജ് അല്ലെന്ന് വി മുരളീധരൻ ആവർത്തിച്ചത് ആരെ രക്ഷിക്കാൻ?; അറ്റാഷെക്ക് ക്ലീൻ ചിറ്റ് നൽകിയത് എന്തിന്?: പി രാജീവ്
കൊച്ചി > സ്വർണക്കടത്ത് കേസിൽ ആരെ രക്ഷിക്കാനായിരുന്നു വി മുരളീധരൻ നയതന്ത്ര ബാഗേജിനെപ്പറ്റി നുണ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്. സ്വർണക്കടത്ത് നയതന്ത്ര ബാഗേജിലൂടെ തന്നെയെന്ന് വ്യക്തമാക്കി എൻഐഎയുടെ കത്ത് പുറത്തുവന്നതോടെ, ഇനി വി മുരളീധരൻ എന്ന കേന്ദ്ര വിദേശ സഹമന്ത്രി എന്തു പറയുമെന്നും രാജീവ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു.
ആരും ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് വ്യാഖ്യാനത്തിലൂടെ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ല എന്ന് തുടക്കം മുതൽ ആധികാരികമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന മന്ത്രിക്ക് എൻഐഎ തന്നെ മറുപടി കൊടുത്തു. 'camouflaged', എന്ന വാക്കിൽ കിടന്നായിരുന്നു ഇതുവരെ ഉരുണ്ടുകൊണ്ടിരുന്നത്. അര മണിക്കൂർ മനോരമ ചാനലിൽ ഇതു സംബന്ധിച്ച് ഇന്നലെ ക്ലാസ്സും എടുത്തു. അതു കൂടി കഴിഞ്ഞപ്പോൾ എൻഐഎ പത്രകുറിപ്പിൽ കൃത്യമായ വ്യക്തത വരുത്തി.
എൻഐഎ പത്രകുറിപ്പ് സൈറ്റിൽ നോക്കിയാൽ മന്ത്രിക്കും വായിക്കാം. 'smuggling gold through diplomatic baggage addressed to the UAE consulate at Thiruvanathapuram' എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. "through' എന്നതിനേക്കാൾ ലളിതമായി ഇനി ഏതു വാക്ക് ഉപയോഗിക്കും?. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനെ അഡ്രസാലുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണ കടത്ത് എന്ന് ഇത്രയും ലളിതവും വ്യക്തവുമായി എൻഐഎ പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചാണെന്ന് മന്ത്രിക്ക് മനസ്സിലായിട്ടുണ്ടാകും.
അപ്പോൾ ആരെയാണ് ഇനി യഥാർത്ഥത്തിൽ ചോദ്യം ചെയ്യേണ്ടത്?. തുടക്കം മുതൽ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച് ആധികാരികമായി മന്ത്രി തന്നെ പറഞ്ഞത് ആരെ രക്ഷിക്കാനായിരുന്നു. കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് എൻ ഐ എ യും റിമാണ്ട് റിപ്പോർട്ടിൽ കസ്റ്റംസും പറയുമ്പോഴും അറ്റാഷെക്ക് ക്ലീൻ ചിറ്റ് ഇന്നലെ നൽകിയത് എന്തിനു വേണ്ടിയാണെന്നും രാജീവ് ചോദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എൻഐഎയും ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസും അന്വേഷിക്കുന്ന, രാജ്യദ്രോഹക്കുറ്റം യുഎപിഎ വഴി ചുമത്തിയ കേസിൻ്റെ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തുകയാണ് സത്യാഗ്രഹ സമരത്തിലൂടെ മന്ത്രി ചെയ്‌തത്. അതുവഴി കൂട്ടുത്തരവാദിത്തം ലംഘിച്ച മുരളീധരനല്ലേ യഥാർത്ഥത്തിൽ രാജിവെയ്ക്കേണ്ടതെന്നും രാജീവ് കുറിപ്പിൽ ചോദിക്കുന്നു.
അറ്റാഷെ സമ്മതിച്ചിട്ടും തിരുത്താതെ കേന്ദ്ര മന്ത്രി ; പിഴവ് തിരുത്താതെ കേന്ദ്ര മന്ത്രാലയവും
പിടികൂടിയ നയതന്ത്ര ബാഗേജ് തന്റേതാണെന്ന് യുഎഇ കോൺസുലേറ്റ് അറ്റാഷെയും സമ്മതിച്ചതായി കസ്‌റ്റംസ് രേഖ. അറ്റാഷെ റഷീദ് ഖാമിസ് അലിമുസാഖിരി അൽ അഷ്‌മിയയുടെ സാന്നിധ്യത്തിൽ കസ്‌റ്റംസ് കാർഗോ കോംപ്ലക്‌സിൽ നടന്ന ബാഗേജ് പരിശോധനയ്ക്കുശേഷം കോടതിയിൽ സമർപ്പിച്ച വിശദ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
കഴിഞ്ഞമാസം അഞ്ചിനാണ് ബാഗേജ് പരിശോധിക്കാൻ കസ്‌റ്റംസ് അറ്റാഷെയെ വിളിച്ചുവരുത്തിയത്. ബാഗേജ് തുറക്കുംമുമ്പ് അതിൽ രേഖപ്പെടുത്തിയ നമ്പരും മുദ്രകളും എയർവേ ബില്ലിൽ ഉള്ളതുപോലെതന്നെയാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തന്റെ കുടുംബം ഷാർജയിൽനിന്ന് അയച്ച നയതന്ത്ര ബാഗേജാണ് ഇതെന്നും ഒമ്പതിനം ഭക്ഷ്യസാധനങ്ങളാണ് അതിലുള്ളതെന്നും ഇൻവോയ്‌സ് കാണിച്ച് അറ്റാഷെ വിശദീകരിച്ചു. 1035444 നമ്പർ ഇൻവോയ്‌സ് പ്രകാരം ജൂൺ 25ന് ഷാർജയിലെ അൽസത്താർ സ്‌പൈസസിൽനിന്നാണ് ബാഗേജ് അയച്ചിരുന്നത്. ഇൻവോയ്‌സ് പ്രകാരം ബാഗേജിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധിച്ച് തയ്യാറാക്കിയ മഹസറിൽ അറ്റാഷെ കൗണ്ടർ സൈൻ ചെയ്‌തതായും കസ്‌റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അറ്റാഷെയെ തടയേണ്ടത് ആഭ്യന്തരമന്ത്രാലയമെന്ന്
യുഎഇ അറ്റാഷെ രാജ്യം വിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനുമേൽ ചുമത്തി വിദേശസഹമന്ത്രി വി മുരളീധരൻ. വിദേശമന്ത്രാലയത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും ആഭ്യന്തര മന്ത്രാലയമാണ് വിസ അനുവദിക്കുന്നതെന്നുമാണ് ചാനൽ ചർച്ചയിൽ കേന്ദ്രമന്ത്രി പറഞ്ഞത്. വിസയുണ്ടെങ്കിൽ ആർക്കും എപ്പോഴും വിദേശത്തേക്ക് പോകുകയും വരികയും ചെയ്യാം. കേസിൽ ഉൾപ്പെടുന്നവരെ മാത്രമേ തടയാനാകൂ. അത് ചെയ്യേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. അറ്റാഷെയെക്കുറിച്ച് ഒരു സംശയവും ഉയർന്നിരുന്നില്ല. അദ്ദേഹം പോകുന്നത് പറയാത്തതുപോലെ തിരിച്ചുവരുന്നതും പറഞ്ഞിട്ടില്ല.
കസ്‌റ്റംസ് ജോയിന്റ് കമീഷണർ അനീഷ് പി രാജനെ സ്ഥലംമാറ്റിയതിന് കേസുമായി ബന്ധമില്ലെന്നും സ്വർണക്കടത്ത് മുഴുവൻ പിടിച്ചത് അദ്ദേഹമല്ലെന്നും സഹമന്ത്രി പ്രതികരിച്ചു. വിദേശ സഹമന്ത്രി സ്വയം ന്യായീകരിക്കാൻ ഉത്തരവാദിത്തം മുഴുവൻ അമിത് ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിനുമേൽ ചാരിയത് ബിജെപിയിൽ വിവാദമായിട്ടുണ്ട്.
പിഴവ് തിരുത്താതെ കേന്ദ്ര മന്ത്രാലയവും
കേസന്വേഷണ ചുമതല എൻഐഎക്ക് കൈമാറി പുറത്തിറക്കിയ ഉത്തരവിലെ ഗുരുതര പിഴവ് ഇപ്പോഴും തിരുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂലൈ ഒമ്പതിന് പുറത്തിറക്കിയ ഉത്തരവിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണം പിടിച്ചെടുത്തത് 14 യാത്രക്കാരിൽനിന്നാണ് എന്നാണുള്ളത്. എന്നാൽ, നയതന്ത്ര ബാഗേജിൽ വന്ന സ്വർണമാണ് കസ്‌റ്റംസ് പിടിച്ചതെന്ന് അടുത്ത ദിവസം കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ എൻഐഎ വ്യക്തമായി പറഞ്ഞു. കേസിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പിഴവ് കേന്ദ്ര മന്ത്രാലയം ഇപ്പോഴും തിരുത്തിയിട്ടില്ല.
നയതന്ത്ര ബാഗേജ് ദുരുപയോഗിച്ച് സ്വർണം കടത്തി എന്നതാണ് ഈ കേസിന്റെ പ്രാധാന്യമെന്ന് കസ്‌റ്റംസും എൻഐഎയും കോടതിയിൽ ആവർത്തിച്ച് പറയുന്നുണ്ട്. യുഎഇ കോൺസുലേറ്റിന്റെ പങ്കും അവർ സംശയിക്കുന്നു. എന്നിട്ടും ആ ഭാഗം മറയ്‌ക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ ശ്രമിച്ചത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിരന്തരം ശ്രമിക്കുന്നതും അതിനുതന്നെ.
വി മുരളീധരൻ അന്വേഷണത്തെ സ്വധീനിക്കാൻ ശ്രമിക്കുന്നു; മന്ത്രി സ്ഥാനത്ത് തുടരുന്നത് കേസിനെ ബാധിക്കും: കോടിയേരി
തിരുവനന്തപുരം > കേന്ദ്രമന്ത്രി വി മുരളീധരൻ്റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടർച്ചയായ പ്രസ്‌താവനകളും സ്വർണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇത് പരസ്യമായ സത്യാപ്രതിഞ്ജാ ലംഘനം കൂടിയാണ്. കേന്ദ്ര ഏജൻസികളായ എൻഐഎ യും കസ്റ്റംസുമാണ് ഈ കേസ് അന്വേഷിക്കുന്നത്. അങ്ങനെയൊരു കേസിൽ കേന്ദ്ര മന്ത്രി തന്നെ പ്രത്യക്ഷ സമരത്തിൽ വരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു.
യഥാർത്ഥത്തിൽ ആഭ്യന്തര മന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി മുരളീധരൻ ചെയ്‌തിരിക്കുന്നത്. എൻഐഎ അഭ്യന്തര മന്ത്രാലയത്തിൻ്റേയും കസ്റ്റംസ് ധനമന്താലയത്തിൻ്റേയും കീഴിലാണ് പ്രവർത്തിക്കുന്നത്. വിദേശ സഹമന്ത്രിയായ മുരളീധരൻ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്തവും ലംഘിച്ചിരിക്കുന്നു. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുരളിധരന് അവകാശമില്ല.
മുരളീധരൻ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എൻഐഎയുടെ പത്രകുറിപ്പിൽ പ്രതിഫലിക്കുന്നത്. തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് പത്രകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. കേസ്സിൻ്റെ തുടക്കം മുതൽ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച മുരളീധരനെയാണ് എൻഐഎ പരസ്യമായി തള്ളിപ്പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എൻഐഎ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുരളീധരൻ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിൻ്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നത് ഉറപ്പാണ്. മുരളീധരൻ മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. അന്വേഷണം വഴി തിരിക്കാൻ ശ്രമിച്ച മുരളീധരനെ ചോദ്യം ചെയ്യാനും തയ്യാറാകണം - കോടിയേരി ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജില്‍ തന്നെ: വി മുരളീധരന്റെ നുണ പൊളിച്ച് എന്‍ഐഎ
കൊച്ചി> സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ നുണ പൊളിച്ച് കേസ് അന്വേഷിയ്ക്കുന്ന എന്‍ഐഎ. കടത്ത് നടന്നത് നയതന്ത്രബാഗേജില്‍ തന്നെ എന്ന് വ്യക്തമാക്കുന്ന എന്‍ഐഎ പത്രക്കുറിപ്പ് പുറത്തുവന്നു.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന് മുരളീധരന്‍ ഞായറാഴ്ചയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകിട്ട് ആറു പ്രതികളെ കൂടി പിടിച്ചതായി അറിയിച്ചിറക്കിയ പത്രക്കുറിപ്പിലാണ് കടത്ത് നടന്നത് നയതന്ത്രബാഗേജിലാണെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നത്.
യുഎഇ കോണ്‍സുലേറ്റ് വിലാസത്തില്‍ വന്ന നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നു.(On 30th July, 2020, NIA arrested two accused viz. Jalal A. M. s/o Smt. Khadeeja, r/o Muvattupuzha,Ernakulam distirct, Kerala and Said Alavi E. @ Bawa s/o Abdulla, r/o Vegara, Malappuram district, Kerala for conspiring with already arrested accused Ramees K. T. and for smuggling gold through diplomatic baggage addressed to the UAE Consulate at Thiruvananthapuram.)
എന്‍ഐഎ പത്രക്കുറിപ്പ്
നയതന്ത്രബാഗേജിലല്ല സ്വര്‍ണ്ണം കടത്തിയതെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കേസ് വഴിതിരിച്ചു വിടാന്‍ വി മുരളീധരന്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നതിനിടയിലാണ് എന്‍ഐ എ മുരളീധരന്റെ വാദം വീണ്ടും തള്ളി രംഗത്തെത്തുന്നത്. നയതന്ത്രബാഗേജില്‍ ഒളിപ്പിച്ചാണ്സ്വര്‍ണ്ണം കടത്തിയതെന്ന് എന്‍ഐഎ ആദ്യം തന്നെ വ്യക്തമാക്കിയെങ്കിലും മുരളീധരന്‍ ഈ വാദം ആവര്‍ത്തിക്കുകയായിരുന്നു.അതാണിപ്പോള്‍ വീണ്ടും പോളിഞ്ഞത്.
ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ അപേക്ഷിച്ചിട്ടില്ല: മന്ത്രി മുരളീധരൻ
തിരുവനന്തപുരം > സ്വർണക്കടത്ത് കേസിൽ മുഖ്യകണ്ണിയായ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാൻ വിദേശമന്ത്രാലയത്തിന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്ന് വിദേശ സഹമന്ത്രി വി മുരളീധരൻ. പാസ്‌പോർട്ട് റദ്ദാക്കിയതിനാൽ, മറ്റേതെങ്കിലും രാജ്യത്തേക്ക് പോവുകയാണെങ്കിൽ ഇയാളെ പിടിക്കാൻ മറ്റ് നയതന്ത്രമാർഗങ്ങളിലൂടെ നടപടി സ്വീകരിക്കാം. അതല്ലാതെ വിവാദകേസിലെ മുഖ്യപ്രതിയെ വിട്ടുകിട്ടാൻ ഒരു നടപടിയും കേന്ദ്ര ഏജൻസി സ്വീകരിച്ചിട്ടില്ലെന്ന് ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ കേന്ദ്രമന്ത്രി സമ്മതിച്ചു.
നിലവിൽ വിദേശത്തുള്ള ഫൈസൽ മറ്റ് രാജ്യങ്ങളിലേക്ക് പോയാൽ നിയമാനുസൃത മാർഗങ്ങളിലൂടെ ഇന്ത്യക്ക് വിട്ടുകിട്ടാൻ വഴിയുണ്ടാക്കാം. അതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാൻ എൻഐഎയ്‌ക്ക് നേരിട്ട് ഇടപെടാനാകില്ല. വിദേശമന്ത്രാലയത്തിന് അപേക്ഷ നൽകി അതിനുള്ള വഴിയൊരുക്കുകയാണ് രീതി. ഇതിനായി ഒരു നീക്കവും നടന്നിട്ടില്ലെന്നാണ് വിദേശ സഹമന്ത്രിതന്നെ സമ്മതിച്ചത്.
യുഎഇ അറ്റാഷെയ്‌ക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്ന് സമർഥിക്കാൻ വി മുരളീധരൻ ശ്രമിച്ചു. അറ്റാഷെയെ തടഞ്ഞുവയ്‌ക്കുന്നതും പിടിക്കുന്നതുമൊന്നും വിദേശമന്ത്രാലായത്തിന്റെ ചുമതലയല്ല. കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് ബിജെപി സംസ്ഥാന പ്രസിഡന്റ് ശുപാൾശ ചെയ്‌തതുകൊണ്ടാണെന്ന് സ്ഥലംമാറ്റ ഉത്തരവിൽ ഉണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
No comments:
Post a Comment