തിരുവനന്തപുരം > സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ അപകടത്തിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി സർക്കാർ. ഫയൽ കത്തിച്ചെന്ന തെറ്റായ ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ബാലൻ വ്യക്തമാക്കി.
ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ഉന്നയിച്ചവര്‍ അത് തിരുത്താൻ തയ്യാറാകണം. അതല്ലെങ്കില്‍ നിയമ നടപടികയുണ്ടാകും. സെക്രട്ടറിയേറ്റിലെ ഒരു രേഖയും നശിപ്പിക്കാൻ കഴിയില്ല. ആരോപണങ്ങളിൽ വി മുരളീധരനും കെ സുരേന്ദ്രനും മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കിൽ സർക്കാർ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എ കെ ബാലൻ പ്രതികരിച്ചു.
മാധ്യമങ്ങൾ ചിലത് മാത്രം വാർത്തയാക്കുകയാണ്. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാത നൽകിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്തെ പ്രതിഷേധങ്ങൾ കോടതി അലക്ഷ്യമാണ്. അവിശ്വാസ പ്രമേയത്തിൽ മുൻപ് ഉയർത്തിയ ആരോപണങ്ങൾ പോലും കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല. ഭരണകക്ഷിയുടെ ചെലവിൽ ഉമ്മൻ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തിന് ഭരണപക്ഷം കൂട്ടുനിന്നില്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.
തീപിടിത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ സെക്രട്ടറിയേറ്റില്‍ പരിശോധന തുടരുകയാണ്. സ്ഥലം സന്ദര്‍ശിച്ച ഫൊറന്‍സിക് സംഘത്തിന്‍റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുളളില്‍ പൊലീസിന് കിട്ടും. ഇതു കൂടി ലഭിച്ച ശേഷമാകും അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.
സർക്കാരിന് എതിരായ അവിശ്വാസ പ്രമേയം യുഡിഎഫിന് ഉണ്ടാക്കിയ രാഷ്ട്രീയ ക്ഷീണം മറച്ചു വെയ്ക്കുന്നതിനും ബിജെപിയുടെ ചാനല്‍ മേധാവിയെ സ്വര്‍ണ്ണ കളളകടത്തു് കേസ്സില്‍ ചോദ്യം ചെയ്തതിന്റെയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയായതിന്റെയും ജാള്യത മറക്കാനും ഇവ ചര്‍ച്ചയാകാതിരിക്കാനും വേണ്ടിയാണ് യുഡിഎഫും ബിജെപിയും സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീ പിടുത്തത്തിന്റെ പേരില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്‌ടിക്കുന്നത്. സംസ്ഥാനത്തെ ഒരു വിഭാഗം മാധ്യമങ്ങളും ഈ രാഷ്ട്രീയ അജണ്ടക്ക് കുട പിടിക്കുകയാണ്.
24ലെ അവിശ്വാസ പ്രമേയം ചര്‍ച്ച 5 മണിക്കൂര്‍ ആണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതു് 11 മണിക്കൂര്‍ ആയി നീണ്ടു. അതിന് പ്രതിപക്ഷവും ഭരണ പക്ഷവും അവരുടെതായ പങ്ക് വഹിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന് എതിരായ അവിശ്വാസ പ്രമേയമാണ് പ്രതിപക്ഷം അവതരിപ്പിച്ചത്. അപ്പോള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും കഴിഞ്ഞ 4 വര്‍ഷം ഈ ഗവണ്‍മെന്റ് ചെയ്‌ത കാര്യങ്ങളും ജനസമക്ഷം അവതരിപ്പിക്കുമ്പോള്‍ മാത്രമേ അവിശ്വാസ പ്രമേയത്തിന്റെ മറുപടി പൂര്‍ണ്ണമാകൂ. അതാണ് മുഖ്യമന്ത്രി ചെയ്‌തത്. 2005ലെ യുഡിഎഫിന് എതിരായ അവിശ്വാസ പ്രമേയത്തിന് അഞ്ചേകാല്‍ മണിക്കൂറാണ് ഭരണ പക്ഷം മറുപടി നല്‍കിയത് (10 മന്ത്രിമാരും മുഖ്യമന്ത്രിയും). അത്രയും സമയം ഇപ്പോള്‍ എടുത്തില്ല. മൂന്ന് മന്ത്രിമാരും മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രി മൂന്നേ മുക്കാല്‍ മണിക്കൂറും മറ്റ് മന്ത്രിമാര്‍ ഒരു മണിക്കൂറും എടുത്തു. ആകെ നാലേ മുക്കാല്‍ മണിക്കൂര്‍. ഇത് മറിച്ചു വെച്ചാണ് ഉമ്മന്‍ ചാണ്ടി ഒന്നേ മുക്കാല്‍ മണിക്കൂറാണ് മറുപടി പറഞ്ഞതെന്ന് പ്രചരിപ്പിക്കുന്നത്. മന്ത്രിമാരുടെ വകുപ്പിനെതിരായ ആരോപണം ഉണ്ടായതുകൊണ്ടാണ് മന്ത്രിമാരായ ശൈലജ ടീച്ചറും, ജി സുധാകരനും, ഇ ചന്ദ്രശേഖരനും മറുപടി നല്‍കിയത്. സഭയിലില്ലാത്ത മന്ത്രി കെ ടി ജലീലിനും ലൈഫ് പദ്ധതിക്കും എതിരായ ആരോപണത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നല്‌കി.
സഭ ചേരുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷത്തിന് അപമാനം കൊണ്ട് ഒളിച്ചോടേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞു. അവിശ്വാസ പ്രമേയ അവതാരകന്റെ സഭയിലെ പ്രകടനം തന്നെ മോശമായിരുന്നു,. മാത്രമല്ല അദ്ദേഹം വടി കൊടുത്ത് അടി വാങ്ങുന്ന സാഹചര്യവും ഉണ്ടായി. വി ടി സതീശന്‍ തന്റെ മണ്ഡലത്തില്‍ വിദേശ സഹായത്തോടെ പണിത വീടന്റെ വിശദാംശങ്ങള്‍ ഭരണപക്ഷം ചോദിച്ചതോടെ അദ്ദേഹം വിഷണ്ണനായി. പുറത്തു പറഞ്ഞു നടന്ന ആരോപണങ്ങളും സഭയില്‍ ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ആക്രമിക്കുക, അഴിമതി എന്ന പുക പടലം സൃഷ്ടിക്കുക എന്നിവയല്ലാതെ വസ്‌തുതകള്‍ നിരത്തിയോ തെളിവുകള്‍ ഹാജരാക്കിയോ ഒരു ആരോപണവും ഉന്നയിക്കാനും കഴിഞ്ഞില്ല.
സഭ ചേരുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവിനോട് ഒരു കാര്യം ഞാന്‍ ചോദിച്ചിരുന്നു. ശിവശങ്കരന്‍ ഐ. എ. എസ്. UDF കാലത്ത് വൈദ്യുത ബോര്‍ഡ് ചെയര്‍മാനും പവര്‍ സെക്രട്ടറിയുമായിരിക്കെ 6600കോടി രൂപയുടെ ഒരു വൈദ്യുതി വാങ്ങല്‍ കരാറില്‍ 25 വര്‍ഷത്തേക്ക് ഒപ്പിട്ടിരുന്നു. 850 മെഗാ വാട്ടിന്റെതാണ് കരാര്‍. റെഗുലേറ്ററി അതോറിറ്റി 300 മെഗാവാട്ടിനു മാത്രമാണ് അനുമതി നല്‍കിയത്. ഈ വഴിവിട്ട കരാര്‍ വഴി പ്രതിപക്ഷം 475 കോടി രൂപ കെ.എസ്.ഇ.ബി ക്ക് നഷ്ടമുണ്ടായെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഇത് ശരിയോ തെറ്റോ എന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു തുടര്‍ച്ച ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും കാണുന്നില്ല.
എല്ലാ ആരോപണങ്ങള്‍ക്കും ഉരുളക്കു ഉപ്പേരി പോലെ മുഖ്യമന്ത്രി മറുപടി നല്‍കി. ചേര തോലുഉരിക്കുന്നതുപോലെയാണ് പ്രതിപക്ഷത്തെ മുഖ്യമന്ത്രിയുടെ മറുപടി സമയത്ത് കണ്ടെത്. രണ്ട് ഉദ്ദേശമാണ് പ്രതിപക്ഷത്തിന് ഉണ്ടായത്. ഒന്ന്, ഭരണ കക്ഷിയെ പ്രകോപിപ്പിച്ച സഭ അലംകോലമാക്കി തല്ലി പിരിയുക ഇതിന്റെ ഭാഗമാണ് സഭക്കുളളില്‍ പ്രതിപക്ഷ ങഘഅ മാര്‍ മുഖ്യമന്ത്രിയെ പേരെടെത്തു വിളിച്ച് ആക്ഷേപിച്ചത്. ഇതില്‍ ഭരണ പക്ഷം വീണില്ല. മുഖ്യമന്ത്രിയും വീണില്ല. രണ്ട്, ഉമ്മന്‍ ചാണ്ടിക്കെതിരായി സരിത അന്വേഷണ കമ്മീഷനു മുന്നില്‍ നല്‍കിയ മോശം പ്രതികരണങ്ങള്‍ ഭരണ കക്ഷി ങഘഅ മാരില്‍നിന്നും ക്ഷണിച്ചു വരുത്തുക, അതിലൂടെ ഭരണ കക്ഷിയുടെ ചിലവില്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുക, അപഹാസ്യനാക്കുക ഇതിലും പ്രതിപക്ഷം വീണില്ല. ഒന്നിനും കൊളളാത്തവനാണ് ഉമ്മന്‍ചാണ്ടി, കേമന്‍ രമേശ് ചെന്നിത്തല എന്ന പ്രതീതി ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി പാനലില്‍ ഉമ്മന്‍ ചാണ്ടിയെ കൊണ്ടു വരാതിരിക്കാനുളള കുതന്ത്രത്തിനും അവിശ്വാസ പ്രമേയത്തെ കരുവാക്കുകയായിരുന്നു.(ഇടക്ക് ഉമ്മന്‍ ചാണ്ടി പത്രക്കാരോട് പറഞ്ഞത് മുഖ്യമന്ത്രിയെ ഹൈകമാന്റ്‍ നിശ്ചയിക്കും എന്നതാണ്)
പൊതു സമൂഹത്തില്‍ ഭരണ കക്ഷി ഈ അവിശ്വാസ പ്രമേയത്തെ നേരിട്ട രീതിയില്‍ മതിപ്പുളവാക്കി. ഇ സാഹചര്യത്തില്‍ വേണം 25ാം തിയതിയിലെ സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തേയും അതിനെ തുടര്‍ന്നുളള UDF, BJP കോലാഹലത്തെയും കാണാന്‍.
ഒരു ചെറിയ ബക്കറ്റിലെ വെളളം കൊണ്ട് അണക്കാവുന്ന തീയാണ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ ടൂറിസം സെക്ഷനുകളില്‍ ഉണ്ടായത്. തീ കത്തുന്നതിന്റെ ഇടയില്‍ സ്വിച്ചിട്ട് ബള്‍ബ് കത്തുന്നതുപോല UDF, BJP,SDPI പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഗേറ്റില്‍ തളളിക്കയറാന്‍ എത്തി. BJP നേതാവ് സുരേന്ദ്രന്‍ സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാമന്ദിരത്തിന് മുന്നില്‍ നിന്ന് പത്ര സമ്മേളനവും നടത്തി. ചീഫ് സെക്രട്ടറി തക്ക സമയത്ത് ഇടപെട്ടാണ് അതിക്രമിച്ച് കടന്നവരെ പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്. MLA മാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ കയറുന്നതിന് അനുവാദവും നല്‍കി. പിന്നെ എന്തൊക്കെയായിരുന്നു പ്രചരണം. ഗീബല്‍സിനെ പോലും തോല്‍പ്പിക്കുന്ന നുണകളാണ് പ്രചരിപ്പിക്കപ്പെട്ടത്.
തീ പിടുത്തത്തില്‍ പ്രധാന ഫയലുകളൊന്നും നഷ്‍ടപ്പെട്ടില്ല. ചില ഫയലുകളുടെ ചില ഭാഗങ്ങള്‍, മറ്റു ചില റിക്കോഡുകള്‍ പേപ്പറുകള്‍ പഴയ ഗസ്റ്റുകള്‍ തുടങ്ങിയവയാണ് ഭാഗികമായി നശിച്ചത്. പ്രാഥമിക പരിശോധനയില്‍ ഫാനിന്റെ സ്വിച്ചിലുണ്ടായ short circuit ആണ് കാരണം. PWD Electrical വിഭാഗം പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സമഗ്രമായ രണ്ട് അന്വഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലും ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ കൗശ്കിന്റെ നേതൃത്വത്തിലുമുളള രണ്ട് സംഘങ്ങളും അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനയും വിരലടയാള പരിശോധനയും ഇതിനോടൊപ്പം നടക്കും. ഇത്തരം അപകടമോ ദുരന്തമോ തീ പിടുത്തമോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുറത്തു നിന്നുളളവരെ അപ്പോള്‍ പ്രവേശിപ്പിക്കുന്നത് തെളിവുകള്‍ നഷ്ടമാകാന്‍ കാരണമാകും. അതുകൊണ്ടാണ് സന്ദരശത്തിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
സ്വര്‍ണ്ണ കളളക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാന്‍ രേഖകള്‍ നശിപ്പിച്ചെന്നാണ് പ്രചരണം. എന്നാല്‍ എല്ലാവര്‍ക്കും അറിയാം സെക്രട്ടേറിയറ്റിലെ ഫയലുകള്‍ ഒന്നും നഷ്ടപ്പെടിലെന്ന്. 2014 മുതല്‍ സെക്രട്ടറിയേറ്റില്‍ ഇഓഫീസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പൊതുഭരണധനകാര്യവകുപ്പുകള്‍ പൂര്‍ണമായും ഇഓഫീസ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ക്യാബിനറ്റ്, നിയമസഭാസമിതി, കോടതി കേസുകള്‍ തൂടങ്ങി 5% ഫയലുകള്‍ മാത്രമാണ് ഇഓഫീസ് മുഖാന്തിരമല്ലാതെ പ്രോസസ്സ് ചെയ്യുന്നത്. മാന്വലായി കൈകാര്യ ചെയ്യുന്ന ഫയലുകള്‍ പോലും കണ്ടുപിടിക്കാന്‍ പേഴ്സണല്‍ രജിസ്റ്ററുകളും ട്രാന്‍സിറ്റ് രജിസ്റ്ററുകളും മറ്റും ഉണ്ട്. ഇങ്ങനെയുളള ഫയലുകള്‍ താമസം വിന ഡിജിറ്റൈസ് ചെയ്ത് സര്‍വ്വറില്‍ സൂക്ഷിക്കും.
പൊതുഭരണ ധനകാര്യ വകുപ്പുകളിലെ 2017-2018 കാലഘട്ടം മുതല്‍ ഉളള എല്ലാ ഫയലുകളും ഇഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ 1991 മുതലുളള എല്ലാ പഴയ ഫയലുകളും ഡിജിറ്റൈസ് ചെയ്‌ത് ഇ ഓഫീസിലൂടെ ലഭ്യമാക്കുന്നുണ്ട്.
ഭാരത സര്‍ക്കാരിന്റെ Minstiry of Eletcronisc and Information Technologyക്ക് കീഴിലുളള NIC (National Informatic Ctere)ആണ് ഇഓഫിസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കരിന്റെ ഉടമസ്ഥതയില്‍ ടെക്നോ പാര്‍ക്കിലുളള State Data Cetnre – 2 ല്‍ ആണ് ഇഓഫിസിന്റെ സര്‍വ്വര്‍ സ്ഥാപിച്ചിട്ടുളളത്.
ഇഓഫിസ് ഡാറ്റാബേസിന്റെ അഡ്മിന്‍ പോലും NIC സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഒരു ഫയല്‍ ഇഓഫിസിലൂടെ ക്രിയേറ്റ് ചെയ്യപ്പെട്ടാല്‍ പിന്നെ സംസ്ഥാന സര്‍ക്കാരിലെ ആരു വിചാരിച്ചാലും ഒരു ഫയലുപോലും ഡാറ്റാ ബേസില്‍ നിന്നും ഡിലീറ്റ് ചെയ്യാനോ മോഡിഫൈ ചെയ്യാനോ സാധിക്കില്ല.
ഫിസിക്കല്‍ ഫയലോ കമ്പ്യൂട്ടറോ തന്നെ നശിച്ചു പോയാല്‍ പോലും സര്‍വ്വറില്‍ നിന്നും ഫയലുകള്‍ റിക്കവര്‍ ചെയ്യാവുന്നതാണ്. ഏതെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഫയലുകളില്‍ നിന്നുളള രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് അവ രേഖാ മൂലം ആവശ്യപ്പെട്ട് ചകഇ യില്‍ നിന്നും വാങ്ങാവുന്നതാണ്.
ഇത് സംബന്ധിച്ചുളള പത്ര വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടവയായിരുന്നു. മറ്റു ചില സംഭവ വികാസങ്ങല്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുളള തന്ത്രം കൂടിയായിരുന്നു ഇത്. ജനം ടി വി മേധാവിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതും ദേശീയ പാതയില്‍ ഒരു പാലം തകര്‍ന്നതും എ ഐ സിസി ആസ്ഥാനത്ത് സോണായാഗാന്ധിക്കെതിരെ കലാപക്കൊടി ഉയര്‍ന്നതും ഒന്നും ചര്‍ച്ചയായില്ല. ഇത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് തീപിടുത്തം ചില മാധ്യമങ്ങളും പ്രതിപക്ഷവും കൂടി ശ്രമിച്ചത്.
ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമ നില തെറ്റിയവരെ പോലെയാണ് പ്രസ്താവനകള്‍ നടത്തിയത്. തീപിടുത്തം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയാണ് ആസൂത്രണം ചെയ്‌തതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളിയും കേന്ദ്ര മന്ത്രി വി. മുരളീധരനും പറയുകയുണ്ടായി. മുഖ്യമന്ത്രിയെയും ചിഫ് സെക്രട്ടറിയെയും ലോകത്തിനു മുന്നില്‍ സെക്രട്ടറിയേറ്റിനു തീ വെയ്ക്കാന്‍ നേതൃത്വം കൊടുത്തവരാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇത് നിയമ വിരുദ്ധവും അപകീര്‍ത്തികരവും ആണ്. രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കത്തിച്ചു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ തെളിവ് ഹാജരാക്കണം അല്ലെങ്കില്‍ പൊതു സമൂഹത്തോട് നിരുപാധികം മാപ്പു പറയണം. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും.
മാധ്യമങ്ങളും തിരുത്താന്‍ തെയ്യാറാകണം അല്ലെങ്കില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പ്രസ്സ് കൗണ്‍സിലിനെ സമീപിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും.
കോവിഡ് നിയന്ത്രിക്കുന്നതിനായി രാജ്യത്താകമാനം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രതിക്ഷേധപ്രകടനങ്ങള്‍ നടത്താന്‍ പാടിലെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുകയാണ്. ചീഫ് സെക്രട്ടറിക്കും, പോലീസ് മേധാവിക്കും പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാ കോവിഡ് നിയന്ത്രണ വിലക്കുകളും ലംഘിച്ചുകൊണ്ട് അക്രമ സമരങ്ങള്‍ നടത്തുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരവും 2020ലെ പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണ് ഇവര്‍ ചെയ്യുന്നത്. അതുപോലെ തന്നെ കോടതി അലക്ഷ്യ നിയമ പ്രകാരവും ശിക്ഷാര്‍ഹരാണ്.
No comments:
Post a Comment