കൊച്ചി > പെരിയ ഇരട്ട കൊല കേസിൽ സിപിഐ എമ്മിനെതിരെ സിംഗിൾ ബഞ്ച് നടത്തിയ പരാമർശങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. കൊലപാതകത്തിൽ സിപിഐ എമ്മിന് പങ്കുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്ന സിംഗിൾ ബഞ്ചിന്റെ പരാമർശം നിയമപരമല്ലെന്ന് കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് എസ് മണി കുമാർ ജസ്റ്റിസ് സി റ്റി രവികുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ വിധി.
കേസ് ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോടതി നിഗമനങ്ങളിലെത്തുകയോ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യരുതെന്ന് സുപ്രിം കോടതി വിധിന്യായങ്ങൾ ഉദ്ധരിച്ച് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഡയറിയിലെ വിവരങ്ങൾ കേസിന്റെ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾക്ക് മാത്രമേ അവലംബിക്കാവൂ. അല്ലാതെ നിഗമനങ്ങളിലെത്താൻ ഉപയോഗിക്കരുത്. ഇക്കാര്യത്തിൽ സിംഗിൾ ബഞ്ച് നടപടി നിയമാനുസൃതമല്ല. അതിനാൽ സിംഗിൾ ബഞ്ചിന്റെ നിഗമനങ്ങളും കണ്ടെത്തലുകളും റദ്ദാക്കന്നതായി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
കേസ് ഡയറി പരിശോധിച്ച് നിഗമനങ്ങളിൽ എത്താൻ വിചാരണ കോടതിക്ക് മാത്രമാണ് അധികാരം ' കേസ് അന്വേഷണം ശരിയായ ദിശയിലാണോ എന്നത് പരിശോധിക്കാൻ മാത്രമേ കേസ് ഡയറിയിലെ വിവരങ്ങളെ അശ്രയിക്കാവൂ. മറിച്ചുള്ള നടപടിക്ക് ഹൈക്കോടതിക്ക് അധികാരമില്ല' സിംഗിൾ ബഞ്ചിന്റെ പല പരാമർശങ്ങും നിഗമനങ്ങളെന്ന തരത്തിലാണ് വന്നിട്ടുള്ളത്.ഹർജിഭാഗത്തിന്റെ ആരോപണങ്ങൾ മാത്രമാണത്. കേസ് ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിലെത്തിച്ചേരാൻ ആവില്ല ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിഗമനങ്ങളിലെത്താനാവൂ.പോലിസ് സമർപ്പിക്കുന്ന റിപ്പോർട്ട് അന്വേഷണത്തിന്റെ വിശദാംശങ്ങൾ മാത്രമാണ്. തെളിവുകളല്ല.
തെളിവുകളെ ആശ്രയിച്ച് മാത്രമേ കണ്ടെത്തലുകളും നിഗമനങ്ങളും പാടുള്ളൂ. കൊലപാതകത്തിനു ശേഷം ഒന്നാം പ്രതി പീതാംബരൻ പാർട്ടി ഓഫിസിലെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കുണ്ടന്ന നിഗമനത്തിൽ സിംഗിൾ ബഞ്ചിന് എത്തിച്ചേരാനാവില്ലന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ശരിവയ്ക്കുകയും കേസിൽ സിബിഐ തുടരന്വേഷണം നടത്തുകയും വേണമെന്ന ഡിവിഷൻ ബഞ്ച് വിധിയിലാണ് സിംഗിൾ ബഞ്ചിന്റെ പരാമർശങ്ങൾ റദ്ദാക്കിയത്. സിംഗിൾ ബഞ്ച് വിധിക്കെതിരെ സക്കാർ സമർപ്പിച്ച അപ്പിൽ ഭാഗികമായി അനുവദിക്കുകയായിരുന്നു.
No comments:
Post a Comment