കോട്ടയം: റബർ കർഷകർക്ക് ഇനി സഹായമോ സബ്‌സിഡിയോ ഇല്ല. പുതുകൃഷിക്കും ആവർത്തനകൃഷിക്കും സാമ്പത്തിക സഹായത്തിനായി ഇനിയാരും അപേക്ഷിക്കേണ്ട. കേന്ദ്ര സർക്കാർ റബർബോർഡിന് ബജറ്റിൽ പ്രഖ്യാപിച്ച 252 കോടിയുടെ സഹായം 151 കോടിയായി വെട്ടിക്കുറച്ചതാണ് ഈ കോവിഡ് കാലത്ത് ഇരുട്ടടിയായത്. കോവിഡ് പ്രതിരോധമാണ് കാരണമായി പറയുന്നതെങ്കിലും കോവിഡ് പാക്കേജിലും കേന്ദ്രം വീണ്ടും റബർ കർഷകരെ അവഗണിച്ചു.
സബ്‌സിഡിയടക്കം കഴിഞ്ഞ വർഷം വരെ ബോർഡ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക 130 കോടിയാണ്. പുതുകൃഷിക്കും ആവർത്തനകൃഷിക്കും ഏഴ് തവണയായി ഹെക്‌ടറിന് 20,000 രൂപയും നടീൽ വസ്‌തുക്കൾക്ക് 5,000 രൂപയുമായിരുന്നു സംസ്ഥാനത്ത് ബോർഡ് നൽകിയിരുന്ന സബ്‌സിഡി. ഇത് കൂടാതെ മഴമറ(റെയിൻ ഗാർഡ്) ഇടാൻ ഹെക്‌ടറിന് 1,500 രൂപയും നൽകിയിരുന്നു. വിലക്കുറവിൽ വലഞ്ഞിരുന്ന കർഷകർക്ക് ഇത് വലിയ ആശ്വാസമായിരുന്നു.
റബർ ബോർഡ് നോക്കുകുത്തി
റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി മൂലം പ്രതി-വർഷ-മുണ്ടാ-കുന്ന സാമ്പ-ത്തികനഷ്‌ടം 7000 കോടി രൂപ വരുമെന്ന് വിദഗ്‌ധർ പറയുന്നു. രാജ്യത്ത് റബർ കൃഷി തകർന്നിട്ടും കേന്ദ്രസർക്കാരും റബർ ബോർഡും തിരിഞ്ഞുനോക്കിയില്ല. ആസി-യൻ കരാ-റി-ലൂടെ ഇറ-ക്കു-മ-തി ഉദാരമാക്കി-യത്- പ്രതി-സന്ധി രൂക്ഷ-മാ-ക്കി. രാജ്യത്തെ ആകെ ഉൽപാ-ദ-ന-ത്തിന്റെ 95 ശതമാനവും- കേര-ള-ത്തി-ലാ-ണ്. ഇറ-ക്കു-മതി അവ-സാ-നി-പ്പിച്ച്- ആ വിലയ്‌ക്ക് കേര-ള-ത്തിലെ കർഷ-കരുടെ റബർ വാങ്ങാൻ കേന്ദ്രം തയ്യാറായാൽ കർഷ-ക- ദുരിതം വലിയൊരളവിൽ പരി-ഹ-രി-ക്ക-പ്പെ-ടും.
കേന്ദ്രനയത്തിനെതിരെ പ്രതിഷേധം ഉയരണം-: കർഷകസംഘം
റബർബോർഡിനുള്ള സഹായം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചതോടെ കർഷകർ കൂടുതൽ പരിതാപകരമായ അവസ്ഥയിലായെന്ന് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
നിലവിൽ ലഭിക്കുന്ന ഫണ്ട് തന്നെ ബോർഡിന് അപര്യാപ്തമാണ്. കേന്ദ്രഫണ്ട് വെട്ടിച്ചുരുക്കുന്നതോടെ ആവർത്തന കൃഷിക്കും പുതു കൃഷിക്കും ലഭിക്കുന്ന സബ്സിഡിയും ഇല്ലാതാകും. കോവിഡ് കാലത്തെ പ്രതിസന്ധി പറഞ്ഞുള്ള ഈ തീരുമാനം നീതീകരിക്കാനാകില്ല. റബർ ആക്ട് പിൻവലിക്കുകയും റബർ ബോർഡ് നിർത്തലാക്കുകയും സബ്സിഡി അവസാനിപ്പിക്കുകയും ചെയ്‌ത് രാജ്യത്തെ റബർമേഖലയെ തകർക്കുകയാണ് കേന്ദ്ര ലക്ഷ്യം. ഇറക്കുമതി പ്രോത്സാഹിപ്പിച്ച് വ്യവസായികളുടെ താൽപ്പര്യംമാത്രം സംരക്ഷിക്കുന്ന കേന്ദ്ര നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും തകർക്കും.
കേന്ദ്ര ബിജെപി സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരണം.
കേരളത്തിലെ റബർ കർഷകർക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കണം. 247 രൂപവരെ ഉയർന്ന റബർവില 100 രൂപയിലധികം കുറഞ്ഞു. പ്രതിവർഷം 14,000 കോടി രൂപയുടെ ഇടിവാണുണ്ടായത്. പ്രതിസന്ധി പരിഹരിക്കാൻ റബർ ബോർഡ് നിശ്ചയിച്ച 162 രൂപയ്‌ക്ക് റബർ വാങ്ങാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ പറഞ്ഞു.
ബിജി കുര്യൻ
No comments:
Post a Comment