സൈബർ ആക്രമണമെന്ന നിലവിളി തുടരുമ്പോൾ, ഓർമയുണ്ടാകണം, യുഡിഎഫുകാരുടെ അന്നത്തെ കിരാത മർദനം. വനിതയടക്കമുള്ള 15 പത്രപ്രവർത്തകരെയാണ് 2004 നവംബർ ഒന്നിന് കരിപ്പൂർ വിമാനത്താവളത്തിൽ മുസ്ലിംലീഗുകാർ വളഞ്ഞിട്ട് തല്ലിയത്. അന്ന് ഗുരുതരമായി പരിക്കേറ്റ പത്രപ്രവർത്തകരിൽ ചിലർക്ക് ഇപ്പോഴും അതിന്റെ ശാരീരിക അസ്വസ്ഥതകൾ മാറിയിട്ടില്ല.
വിവാദമായ ഐസ്‌ക്രീം സ്‌ത്രീപീഡന കേസിൽ ആരോപണവിധേയനായ അന്നത്തെ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇന്റർവ്യൂ എടുക്കാൻ എത്തിയെന്ന കുറ്റംമാത്രമാണ് അന്ന് മാധ്യമങ്ങൾെ ചെയ്‌തത്. വി എം ദീപ, കെ പി രമേഷ് (ഏഷ്യാനെറ്റ്), പ്രദീപ് ഉഷസ്സ്, കോയാമു കുന്നത്ത് (കേരളശബ്ദം), സജീവ് സി വാര്യർ (എൻടിവി), ബിജു മുരളീധരൻ (ഇന്ത്യാവിഷൻ), എൻ പി ജയൻ (ഇന്ത്യൻ എക്‌സ്‌പ്രസ്), ജയൻ കോമത്ത് (സൂര്യാ ടിവി), അയ്യപ്പദാസ്, സുരേഷ് (ജീവൻ ടിവി), ശൈലേഷ് (കൈരളി ടിവി) തുടങ്ങിയവർക്കാണ് അന്ന് പരിക്കേറ്റത്.
വിവാദച്ചുഴിയിൽ നിൽക്കുന്ന കുഞ്ഞാലിക്കുട്ടി സൗദി അറേബ്യയിൽ പോയി മടങ്ങുംവഴിയാണ് അക്രമം നടന്നത്. കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നൽകാൻ വിമാനത്താവളത്തിൽ എത്തിയ മുസ്ലിംലീഗുകാരാണ്, മാരാകായുധങ്ങളുമായി, സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ അടിച്ചോടിച്ചത്. ഇതിനുശേഷം അതീവസുരക്ഷാമേഖലയിൽ ലീഗുകാർ പാർടി കൊടിയും സ്ഥാപിച്ചു.
കേസിൽ 16 മുസ്ലിംലീഗുകാരെ മഞ്ചേരി ചീഫ് ജുഡീഷ്വൽ മജിസ്‌ട്രേട്ട് ഒരുവർഷം കഠിനത തടവിന് ശിക്ഷിച്ചു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയിലാണ്.
No comments:
Post a Comment