തിരുവനന്തപുരം> തിരുവനന്തപുരത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന അനു.എസ് എന്ന ഉദ്യോഗാര്‍ത്ഥി തൊഴില്‍ ലഭിക്കാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവം ഖേദകരമെന്ന് പിഎസ് സി. സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തിക 2016 ലെ ഉത്തരവുപ്രകാരം ട്രെയിനി തസ്തികയായി മാറ്റിയിട്ടുണ്ട്. ആയതുപ്രകാരം ഈ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി 1 വര്‍ഷമാണ്.
8/4/2019 ല്‍ നിലവില്‍ വന്ന റാങ്ക്‌ലിസ്റ്റ് 07/04/2020 ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് 19 വ്യാപനം മൂലം നീട്ടിയ റാങ്ക്‌ലിസ്റ്റുകളില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. 2020 ജൂണ്‍ 19 നാണ്ഇതിന്റെ കാലാവധി പൂര്‍ത്തിയായത്. ഈ റാങ്ക്‌ലിസ്റ്റ് റദ്ദുചെയ്തതാണ് എന്ന് തെറ്റായ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.
ഈ കാലയളവില്‍ 72 പേര്‍ക്ക് നിയമനശിപാര്‍ശ നല്‍കി. 77 ആം റാങ്ക്ആയതുകൊണ്ട് അനു. എസ്. ഈ നിയമന ശിപാര്‍ശയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ തസ്തികയില്‍ ശരാശരി 50 പേര്‍ക്കാണ് വര്‍ഷംതോറും നിയമന ശിപാര്‍ശ നല്‍കുന്നതെന്നും പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
ഉദ്യോഗാര്‍ഥികളെ വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ല: പിഎസ് സി
തിരുവനന്തപുരം> കാസര്‍കോട് ജില്ലയിലെ സ്റ്റാഫ്‌നഴ്‌സ്, ആരോഗ്യവകുപ്പിലെ ജനറല്‍ ഫിസിയോതെറാപ്പിസ്റ്റ്, ആയുര്‍വേദ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍യോഗം ചേര്‍ന്ന് നിലവിലുള്ള ചട്ടപ്രകാരം വിജിലന്‍സ് അന്വേഷണം നടത്താനും അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ വാദം കേള്‍ക്കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു
ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും പിഎസ് സി അറിയിച്ചു
No comments:
Post a Comment